ട്വന്റി20 വനിതാ ഏഷ്യകപ്പ് കിരീടം ബംഗ്ലദേശ് വനിതകൾക്ക്

മലേഷ്യയിൽ നടന്ന ട്വന്റി20 വനിതാ ഏഷ്യകപ്പിൽ ഇന്ത്യയ്ക്ക് ഫൈനലിൽ തോൽവി. ബംഗ്ലദേശ് വനിതകൾ മൂന്നു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യയ്ക്കെതിരെ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 112 റൺസെടുത്തിരുന്നു. എന്നാൽ മറുപടിയിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിൽ

Jun 10, 2018 - 18:35
 0
ട്വന്റി20 വനിതാ ഏഷ്യകപ്പ് കിരീടം ബംഗ്ലദേശ് വനിതകൾക്ക്

മലേഷ്യയിൽ നടന്ന ട്വന്റി20 വനിതാ ഏഷ്യകപ്പിൽ ഇന്ത്യയ്ക്ക് ഫൈനലിൽ തോൽവി. ബംഗ്ലദേശ് വനിതകൾ മൂന്നു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യയ്ക്കെതിരെ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 112 റൺസെടുത്തിരുന്നു. എന്നാൽ മറുപടിയിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിൽ ബംഗ്ലദേശ് വിജയറൺസ് കുറിക്കുകയായിരുന്നു.

ഇന്ത്യയ്ക്കു വേണ്ടി ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ അർധസെഞ്ചുറി നേടി. 42 പന്തിൽ നിന്ന് 56 റൺസെടുത്താണ് ഹർമന്‍ പ്രീത് പുറത്തായത്. മറ്റാർക്കും ഇന്ത്യൻ നിരയിൽ കാര്യമായ ബാറ്റിങ് പ്രകടനം പുറത്തെടുക്കാനായില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിനു വേണ്ടി നിഗർ സുൽത്താന 24 പന്തിൽ 27 റൺസും റുമാന അഹമ്മദ് 22 പന്തിൽ 23 റൺസുമെടുത്തു.

 

ടോസ് നേടിയ ബംഗ്ലദേശ് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി നാലോവറിൽ ഒന്‍പത് റൺസ് മാത്രം വിട്ടുനൽകി പൂനം യാദവ് നാലു വിക്കറ്റ് വീഴ്ത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow