ജിയോ മാമന്റെ മറിമായങ്ങൾ

ഇന്ന് ഇന്ത്യൻ ടെലികോം രംഗത്ത് ഏറ്റവും കൂടുതൽ കണക്ഷനുകളുമായി(369 മില്യൺ) മറ്റുള്ള കമ്പനികളെ നിഷ്പ്രഭമാക്കികൊണ്ട് വിപണി പിടിച്ചടക്കിയ താരമാണ് റിലയൻസ് ജിയോ

May 27, 2020 - 07:16
 0
ജിയോ മാമന്റെ മറിമായങ്ങൾ

ഇന്ന് ഇന്ത്യൻ ടെലികോം രംഗത്ത് ഏറ്റവും കൂടുതൽ കണക്ഷനുകളുമായി(369 മില്യൺ) മറ്റുള്ള കമ്പനികളെ നിഷ്പ്രഭമാക്കികൊണ്ട് വിപണി പിടിച്ചടക്കിയ താരമാണ് റിലയൻസ് ജിയോ .. 2016 ഇൽ ജനിച്ച് 3 -4 കൊല്ലം കൊണ്ട് തന്നെ ഇന്ത്യയിലെ മൊബൈൽ സർവീസ് രംഗം ജിയോ മാറ്റി മറിച്ചു.. കൊടുക്കുന്ന പണത്തിനു വിളിക്കാവുന്ന കോളുകൾ നിശ്ചയിച്ചിരുന്ന വിപണി വിജയത്തെ കൊടുക്കുന്ന പണത്തിനു കിട്ടുന്ന ഡാറ്റ എന്നതാക്കി മാറ്റി വോയിസ് കോളുകൾക്ക് പ്രാമുഖ്യം നൽകി പ്രവർത്തിച്ചിരുന്ന മറ്റു കമ്പനികളെ ജിയോ ശരിക്കും അരുക്കാക്കി ..
ജിയോ ചേട്ടന്റെ കസർത്തൽ കണ്ടു ഞാനും ഒരു ജിയോ ഡാറ്റ കാർഡ് (ജിയോ ഫൈ No.7306299221 ) വാങ്ങുകയുണ്ടായി ...പക്ഷെ റേഞ്ചു കമ്മി ആയതിനാൽ അംബാനി അണ്ണൻ പറയുന്ന പോലൊന്നും ഡിജിറ്റൽ ലൈഫ് പച്ച പിടിക്കാത്തതുകൊണ്ട് ഇടയ്ക്കൊക്കെ റീചാർജ് ചെയ്തു ഒരു സെക്കന്ററി കണക്ഷൻ ആയി കൊണ്ട് പോവുകയായിരുന്നു..ഇനി പറയാൻ പോകുന്ന കാര്യം ഇത്തിരി വിശദീകരിച്ചു പറയുന്നത് ആർക്കെങ്കിലും ഇതിൽ ഏതെങ്കിലും രീതിയിൽ സാമ്യമുള്ള അനുഭവം ഉണ്ടാവുകയാണെങ്കിൽ ശ്രദ്ധിക്കട്ടെ എന്ന് വിചാരിച്ചിട്ടാണ് ..

സന്ദർഭം ലോക്ഡൌൺ കാലം .. വർക്ക് ഫ്രം ഹോം നടന്നുകൊണ്ടിരിക്കുമ്പോൾ റേഞ്ചില്ലാത്തതു കൊണ്ട് സ്ഥിരമായി ഉപയോഗിക്കാതെ വെച്ചിരുന്ന ജിയോ ഡാറ്റ കാർഡ് (Jiofi ) ഓഫീസിൽ ഒരാൾക്ക് റീചാർജ് ചെയ്തു കൊടുത്തു. ഒരു മാസത്തെ റീചാർജ് (199 രൂപ ) സെലക്ട് ചെയ്തു (ആദ്യം ഡീഫാൾട് സെലക്ട് ആവുന്നത് ഒരു വര്ഷം ആണ് ) പേയ്മെന്റ് നടത്താനായി OTP അടിച്ചപ്പോൾ ..ഒരു മെസ്സേജ് വന്നു "invalid OTP" പെട്ടന്ന് തന്നെ വീണ്ടും ഡീറ്റെയിൽസ് കൊടുത്ത് OTP യും അടിച്ചു ട്രാൻസെക്ഷൻ പൂർത്തിയായപ്പോൾ അതാ വരുന്നു 2121 രൂപ പോയ മെസ്സേജ് ... വീണ്ടും നോക്കിയപ്പോഴാണ് പണി പാളിയത് (ജിയോ അണ്ണൻ പാളിച്ചത് ) മനസിലായത് .. രണ്ടാം തവണ ശ്രമിച്ചപ്പോൾ അണ്ണൻ ഓട്ടോമാറ്റിക്കായി സെലക്ഷൻ വീണ്ടും ഒരു വർഷമാക്കി മാറ്റിയിരുന്നു ഞാൻ ഇത് ശ്രദ്ധിച്ചിരുന്നില്ല..

ഈ പരിപാടി Jio അണ്ണന് മാത്രം ഉള്ളതാണോ ? ഈ invalid OTP മെസ്സേജ് ആളെ കുഴിയിൽ ചാടിക്കാൻ വിരിക്കുന്ന വല ആണോ ? ഇനി കസ്റ്റമർക്കു തെറ്റിയാലും വലിയ തുക വ്യത്യാസം ഉള്ളതിനാൽ ഒരു മാസത്തെ തുകയും നിശ്ചിത ഫൈനും കഴിച്ചു ബാക്കി റിഫണ്ട് ചെയ്തു കൂടെ ? ഇതിനെന്താണ് തടസ്സം ?ഇതെല്ലാം എന്റെ സംശയങ്ങൾ ആണ് . മറ്റുള്ള പല ഓൺലൈൻ പേയ്മെന്റ്കളും തേർഡ് പാർട്ടി പയ്മെന്റ്റ് ഗേറ്റ് വേ ഉപയോഗിക്കുമ്പോൾ .. ജിയോ സ്വന്തം പേയ്മെന്റ് ഗേറ്റ് വേ ഉപയോഗിച്ചാണ് പണം വാങ്ങുന്നത് എന്നതും സംശയം കൂട്ടുന്നു.

ഇനി കഥയുടെ രണ്ടാം ഭാഗം

ഞാൻ ഉടനെ ജിയോ കസ്റ്റമർ കെയറിൽ വിളിക്കുന്നു ... ബാക്കി കഥയും കവിതയും ഒക്കെ കേൾപ്പിക്കുന്നുണ്ടെങ്കിലും ഒരു എക്സിക്യൂട്ടീവും ഫോൺ എടുക്കുന്നില്ല ...
പിന്നെ ഉള്ള വഴി മെയിൽ അയക്കാൻ ആണ് .. കണക്ഷൻ ഭാര്യയുടെ പേരിൽ ആയതിനാൽ അവളുടെ
ഇമെയിൽ ഐഡിയിൽ നിന്നും care@ jio.com ഇൽ മെയിൽ വിട്ടു.... പ്രതികരണം ഇല്ലാത്തതിനാൽ റിമൈൻഡറും അയച്ചപ്പോൾ ഒരു ചേട്ടന്റെ മെയിൽ വന്നു.. നിങ്ങളുടെ ഇമെയിൽ ഐഡി രജിസ്റ്റർ ചെയ്തിട്ടില്ല .. അതിനാൽ രജിസ്റ്റർ ചെയ്യാൻ ഉള്ള ലിങ്കും അയച്ചു തന്നു

ലിങ്കിൽ രജിസ്റ്റർ ചെയ്യാൻ നോക്കുമ്പോൾ .അവിടെ നിന്നും OTP വരും പക്ഷെ sim ഫോണിൽ അല്ലാത്തതിനാൽ OTP കിട്ടില്ല... ഈ കാര്യം ബോധിപ്പിച്ചപ്പോൾ .. വീണ്ടും നോ രക്ഷ രജിസ്റ്റർ ചെയ്തേ പറ്റു എന്ന് പറഞ്ഞു ലിങ്ക് വീണ്ടും അയച്ചു തന്നു ..

ഇവിടെ എന്റെ അടുത്ത സംശയം ഒരു കസ്റ്റമർ ഒരു കംപ്ലൈന് രെജിസ്റ്റെർ ചെയ്യുമ്പോൾ മാത്രം ആണോ ജിയോ മാമന് അയാളുടെ ഇമെയിൽ ഐഡി രജിസ്റ്റർ ചെയ്യേണ്ട കാര്യം ഓർമ വരുന്നത് ? അങ്ങിനെ മാത്രമേ ഉപഭോക്താവിന്റെ പരാതി സ്വീകരിക്കൂ എങ്കിൽ കണക്ഷൻ നൽകുമ്പോൾ നിബന്ധമായി ഇമെയിൽ ഐഡി വാങ്ങി മാത്രം SIM കൊടുത്താൽ പോരെ ? ഇന്ത്യയിൽ ആദ്യമായി ഡോക്യൂമെന്റസ് ഒഴിവാക്കി ആധാർ നമ്പറും തമ്പ് വെരിഫിക്കേഷനും വഴി കണക്ഷൻ നൽകിയ പുള്ളിയാണ്.. പക്ഷെ കംപ്ലൈന്റ്റ് ആവുമ്പോൾ എന്തോ ഒരു പോലെ .. വാങ്ങാൻ ഒരു മടി ..

പിന്നെ മറ്റു വഴിയില്ലാതെ കാർഡിൽ നിന്നും SIM ഊരി ഒരു മൊബൈലിൽ ഇട്ട് ഇമെയിൽ ഐഡി രജിസ്റ്റർ ആക്കി .. പഴയ കഥ ഒക്കെ പറഞ്ഞു മെയിൽ അയച്ചു .. അപ്പോൾ ദാ വരുന്നു മറുപടി .. ട്രൻസാക്ഷൻ സക്സസ് ആയതിനാൽ റീഫണ്ട് തരാൻ വഴിയില്ല എന്ന് ..

വീണ്ടും പറഞ്ഞിട്ടും.. എസ്കലേഷൻ കോൺടാക്ട് തരാൻ ആവശ്യപ്പെട്ടിട്ടും ഒരേ മറുപടി ...വെബ്സൈറ്റിൽ നോക്കി കേരള സർക്കിൾ അപ്പലേറ്റ് അതോറിറ്റി ജയരാജ് രാജശേഖരൻ എന്നയാൾക്ക് ഒരു മെയിൽ അയച്ചു .. അപ്പോഴും വരുന്നു പഴയ മറുപടി തന്നെ . പഴയപോലെ team jio എന്ന കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്മാരിൽ നിന്ന് തന്നെ ..

കസ്റ്റമറുടെ അവകാശമായ എസ്കലേഷൻ നല്കാതിരിക്കലും , അപ്പലേറ്റ് കംപ്ലൈന്റ്റ് നൽകിയാൽ അപ്പലേറ്റ് ഓഫീസർക്ക് പകരം കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് തന്നെ മറുപടി തരുന്നതും ഒക്കെ എല്ലാ ടെലികോം കമ്പനികളിലും ഉള്ളതാണോ അതോ ജിയോയിൽ മാത്രമോ .. ? ഇതും എന്റെ ഒരു സംശയം ആണ്

കഥയുടെ അവസാന ഭാഗം

ഈ കംപ്ലയിന്റുമായി പുതിയറ ഉള്ള ജിയോ ഓഫീസിൽ പോയി.. ഈ കംപ്ലയിന്റ് അവിടെ രജിസ്റ്റർ ചെയ്യാൻ കഴിയില്ല വെബ്ബ് സൈറ്റ് വഴി മെയിൽ അയക്കാൻ പറഞ്ഞു തിരിച്ചു വിട്ടു.. നോ രക്ഷ എന്ന് കണ്ടു തിരിച്ചു പോന്നു .. കുറച്ചു ദിവസം കഴിഞ്ഞു ..എന്റെ കൈയിൽ ഉള്ള മറ്റൊരു ജിയോ നമ്പറിൽ റീചാർജ് ചെയ്യാൻ വൈകി .. ചറ പറ ഓർമ്മപ്പെടുത്തൽ മെസ്സേജും വിളിയും ഒക്കെ വരുന്നുണ്ട് ... എന്നിട്ടും അനങ്ങിയില്ല അപ്പോൾ ഒരു ദിവസം പുതിയറ ഓഫീസിൽ നിന്നും എക്സിക്യൂട്ടീവിന്റെ കാൾ വരുന്നു .. റീചാർജ് ചെയ്യാൻ മറന്നു പോയതാണെങ്കിൽ ഓർമപ്പെടുത്താൻ... ഞാൻ പലവട്ടം മെയിൽ അയച്ചിട്ടും.. പ്രശ്നങ്ങൾ പറഞ്ഞിട്ടും ഒരു വിളി പോലും വരാത്ത കമ്പനി അവരുടെ പൈസ കിട്ടേണ്ട കാര്യം വന്നപ്പോൾ .. കസ്റ്റമറെ കിങ് ആക്കി ബഹുമാനിക്കുന്നു .. ഇന്ത്യയിലെ നമ്പർ 1 കമ്പനിയുടെ ഉപഭോക്തൃ സേവനം ഗംഭീരം തന്നെ ..

Facebook post from Nidheesh K.N

What's Your Reaction?

like

dislike

love

funny

angry

sad

wow