പുത്തൻ ഉണർവിൽ ടീം ഇന്ത്യ; ദ്രാവിഡിനും രോഹിത്തിനും കന്നിയങ്കം; ഇന്ത്യ - ന്യൂസിലൻഡ് ആദ്യ ടി20 ഇന്ന്

ടി20 ലോകകപ്പിലെ (ICC T20 World Cup) മങ്ങിയ പ്രകടനത്തിന്റെ നിരാശ മായ്ക്കാൻ ഇന്ത്യൻ ടീം (Team India) കളത്തിലിറങ്ങുന്നു. ന്യൂസിലൻഡിനെതിരായ (New Zealand) പരമ്പരയിൽ പുത്തൻ ഉണർവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സർവത്ര മാറ്റങ്ങളാണ് ലോകകപ്പിന് ശേഷം ഇന്ത്യ വരുത്തിയത്. പുതിയ പരിശീലകൻ, പുതിയ ക്യാപ്റ്റൻ, യുവതാരങ്ങൾ അടങ്ങുന്ന പുത്തൻ നിര ഇങ്ങനെ പുത്തൻ പ്രതീക്ഷകളുമായാണ് ഇന്ത്യൻ ടീം ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ ഇറങ്ങുക. ജയ്‌പൂരില്‍ വൈകീട്ട് ഏഴിനാണ് മത്സരം. ദ്രാവിഡ് (Rahul Dravid) സ്ഥിരം പരിശീലകനായും രോഹിത് ശർമ (Rohit Sharma) സ്ഥിരം ടി20 ക്യാപ്റ്റനുമായും എത്തുന്ന ആദ്യ ടി20 പരമ്പര നേടാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.

Nov 17, 2021 - 08:36
 0

യുവതാരങ്ങളെ അന്താരാഷ്ട്ര തലത്തിലേക്ക് ഒരുക്കിയെടുക്കുന്നതിൽ മികച്ച വൈദഗ്ധ്യമുള്ള ദ്രാവിഡിനും ടി20യിൽ ക്യാപ്റ്റൻ എന്ന നിലയിൽ മികച്ച റെക്കോർഡുള്ള രോഹിത് ശർമയ്ക്കും കീഴിൽ ആദ്യ പരീക്ഷണത്തിന് കൂടി ഒരുങ്ങുകയാണ് ഇന്ത്യ. ന്യൂസിലൻഡുമായുള്ള പരമ്പരയ്ക്ക് ഇറങ്ങുമ്പോൾ ടി20 ലോകകപ്പിലെ തോൽവിക്ക് പകരം വീട്ടുക എന്നത് കൂടി രോഹിത് ശർമയുടെ മനസ്സിലുണ്ടാകും. അതേസമയം, ഓസ്‌ട്രേലിയയുമായി ലോകകപ്പ് ഫൈനലിൽ തോൽക്കേണ്ടി വന്നതിന്റെ നിരാശ മറികടക്കാനാകും കിവീസ് ലക്ഷ്യമിടുന്നത്. ടി20 പരമ്പരയിൽ കിവീസിനെ നയിക്കുന്നത് ടിം സൗത്തിയാണ്. ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി ഒരുങ്ങുന്നതിന് പ്രാധാന്യം കൊടുത്ത് കൊണ്ട് കിവീസ് ക്യാപ്റ്റനായ കെയ്ൻ വില്യംസൺ ടി20 പരമ്പരയിൽ നിന്നും പിൻമാറ്റം പ്രഖ്യാപിച്ചതോടെയാണ് സൗത്തി കിവീസ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്.

ദീർഘകാലത്തേക്ക് വേണ്ടി ഇന്ത്യൻ ടീമിനെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കും. കൂടുതൽ യുവതാരങ്ങൾക്ക് അവസരം നൽകാനാകും ദ്രാവിഡ് ലക്ഷ്യമിടുന്നത്. ഐപിഎല്ലിൽ തിളങ്ങിയ ചെന്നൈ ബാറ്റർ ഋതുരാജ് ഗെയ്ക്‌വാദ്, കൊൽക്കത്ത ഓൾ റൗണ്ടർ വെങ്കടേഷ് അയ്യർ, ഡൽഹി പേസർ അവേശ് ഖാൻ എന്നിവർ ടീമിലുണ്ട്. ഹാർദിക് പാണ്ഡ്യ പരിക്ക് മൂലം പരമ്പരയ്ക്ക് ഇല്ലാത്തതിനാൽ ഹാർദിക്കിന്റെ സ്ഥാനത്ത് വെങ്കടേഷ് അയ്യരെ കളിപ്പിച്ചേക്കും. ടി20 ലോകകപ്പ് ടീമിൽ ഇടം നേടിയിരുന്ന സൂര്യകുമാർ യാദവും ഇഷാൻ കിഷനും ഈ പരമ്പരയിലൂടെ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ലക്ഷ്യമിടുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow