ഐസിഎസ്ഇ, ഐഎസ്‌സി ഫലം പ്രഖ്യാപിച്ചു; മലയാളി വിദ്യാർഥികൾക്കും മിന്നുംനേട്ടം

ന്യൂഡൽഹി∙ ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് (സിഐഎസ്‌സിഇ) നടത്തിയ പരീക്ഷകളിൽ പതിവുപോലെ ആൺകുട്ടികളെ കടത്തിവെട്ടി പെൺകുട്ടികൾ മേൽക്കൈ നേടി. പത്താം ക്ലാസിൽ 98.5 ആണു വിജയശതമാനം. പന്ത്രണ്ടാം ക്ലാസിൽ

May 15, 2018 - 01:32
 0

ന്യൂഡൽഹി∙ ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് (സിഐഎസ്‌സിഇ) നടത്തിയ പരീക്ഷകളിൽ പതിവുപോലെ ആൺകുട്ടികളെ കടത്തിവെട്ടി പെൺകുട്ടികൾ മേൽക്കൈ നേടി. പത്താം ക്ലാസിൽ 98.5 ആണു വിജയശതമാനം. പന്ത്രണ്ടാം ക്ലാസിൽ 96.21 ശതമാനവും വിജയം നേടി. കഴിഞ്ഞ വർഷം യഥാക്രമം 98.53, 96.47 എന്നിങ്ങനെയായിരുന്നു വിജയശതമാനം. ദേശീയതലത്തിൽ, പന്ത്രണ്ടാം ക്ലാസിൽ കോട്ടയം, മാന്നാനത്തെ കെഇ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ ആദിത്യകൃഷ്ണൻ (99.25%) രണ്ടാമതും തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിലെ ലക്ഷ്മി എസ്.സുനിൽ(99%) മൂന്നാമതും എത്തി.

മുംബൈയിൽ നിന്നുള്ള സ്വയം ദാസ് ആണ് പത്താം ക്ലാസിൽ അഖിലേന്ത്യാ തലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്–99.4 ശതമാനമാണ് മാർക്ക്. 99.5 ശതമാനം മാർക്കുമായി ഏഴു പേർ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഒന്നാമതെത്തി. ഈ വർഷം മുതൽ ജയിക്കാൻ പത്താം ക്ലാസിൽ 33 ശതമാനവും പന്ത്രണ്ടിൽ 35 ശതമാനവും മാർക്ക് മതിയായിരുന്നു. നേരത്തേ ഇതു യഥാക്രമം 35 ശതമാനവും 40 ശതമാനവും ആയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow