Arif Mohammad Khan |'മുസ്ലീം പുരോഹിത സമൂഹം സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ മറ്റൊരു ഉദാഹരണ൦'; വേദി നിഷേധിച്ചതിൽ ഗവർണർ

May 12, 2022 - 17:06
 0
Arif Mohammad Khan |'മുസ്ലീം പുരോഹിത സമൂഹം സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ മറ്റൊരു ഉദാഹരണ൦'; വേദി നിഷേധിച്ചതിൽ ഗവർണർ

മദ്രസ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ പുരസ്‌കാരം വാങ്ങാന്‍ വിദ്യാര്‍ഥിനിയെ വിലക്കിയ സമസ്ത (Samastha)നേതാവിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governor Arif Mohammad Khan). ഖുറാൻ തത്വങ്ങൾക്കും ഇന്ത്യൻ ഭരണഘടനയ്ക്കും വിരുദ്ധമായി മുസ്ലീം പുരോഹിത സമൂഹം സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണെന്ന് പറഞ്ഞ് വിമർശിച്ച ഗവർണർ, മുസ്ലീം കുടുംബത്തിൽ ജനിച്ചത് കൊണ്ട് മാത്രം ഒരു കുട്ടി ഇങ്ങനെ അവഹേളിക്കപ്പെടുന്നത് വേദനാജനകമാണെന്നും പറഞ്ഞു. ഖുറാൻ വചനങ്ങളെ ഉദ്ധരിച്ച് കൊണ്ട് ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘അർഹതപ്പെട്ട അംഗീകാരം സ്വീകരിക്കുന്നതിനായെത്തിയ പെൺകുട്ടി, മുസ്ലിം കുടുംബത്തിൽ ജനിച്ചത് കൊണ്ട് മാത്രം സ്റ്റേജിൽ വെച്ച് അപമാനിക്കപ്പെട്ടത് വളരെയധികം വേദനാജനകമായ സംഭവമാണ്. പരിശുദ്ധ ഖുറാൻ വചനങ്ങൾക്കെതിരായി മുസ്ലിം പുരോഹിത സമൂഹം സ്ത്രീകളുടെ വ്യക്തിത്വത്തെ അടിച്ചമർത്തുന്നതും അവരെ മാറ്റിനിർത്തുനകയും ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്.’– ഗവർണർ ട്വിറ്ററിൽ കുറിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow