വെടിക്കെട്ട് ഷോട്ടില്‍ ക്യാമറാമാന് പരിക്ക്, ജാക്കറ്റ് സമ്മാനിച്ച്‌ ക്രിസ്റ്റിയാനോ റൊണാള്‍ഡോ

കളിക്കളത്തിനു പുറത്തും സൂപ്പര്‍ താരമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. തന്റെ വെടിക്കെട്ട് ഷോട്ടില്‍ പരിക്കേറ്റ ക്യാമറാമാന് സഹായഹസ്തവുമായാണ് ക്രിസ്റ്റിയാനോ എത്തിയത്. ചാമ്ബ്യന്‍സ് ലീഗ് മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ക്യാമറാമാന് പരിക്കേറ്റത്.

May 26, 2018 - 15:47
 0
വെടിക്കെട്ട് ഷോട്ടില്‍ ക്യാമറാമാന് പരിക്ക്, ജാക്കറ്റ് സമ്മാനിച്ച്‌ ക്രിസ്റ്റിയാനോ റൊണാള്‍ഡോ

കളിക്കളത്തിനു പുറത്തും സൂപ്പര്‍ താരമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. തന്റെ വെടിക്കെട്ട് ഷോട്ടില്‍ പരിക്കേറ്റ ക്യാമറാമാന് സഹായഹസ്തവുമായാണ് ക്രിസ്റ്റിയാനോ എത്തിയത്. ചാമ്ബ്യന്‍സ് ലീഗ് മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ക്യാമറാമാന് പരിക്കേറ്റത്. വലത്തെ കണ്ണിനു മുകളിലായി പന്ത് കൊണ്ട ക്യാമറാമാന് ഉടന്‍ ചികിത്സ സഹായം നല്‍കാനും പിന്നീട് ക്ഷമ പറഞ്ഞ് തന്റെ ജാക്കറ്റ് സമ്മാനമായി നല്‍കാനും റയലിന്റെ സൂപ്പര്‍ താരം ശ്രദ്ധിച്ചു. നെറ്റിയില്‍ സ്റ്റിച്ചുകളുണ്ടെങ്കിലും ജാക്കറ്റുമായി സന്തോഷവാനായി ഫോട്ടോയ്ക്ക് പോസ്സ് ചെയ്യുന്ന ക്യാമറാമാന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

യുക്രയിനിലെ കീവില്‍ വെച്ചാണ് ഇന്ന് ചാമ്ബ്യന്‍സ് ലീഗ് ഫൈനല്‍ നടക്കുന്നത്. ഫൈനലില്‍ ലിവര്‍പൂളും റയല്‍ മാഡ്രിഡും ഏറ്റുമുട്ടും. രാത്രി 12.15നാണ് ഫൈനല്‍ നടക്കുന്ന സോണി ടെന്‍ നെറ്റ്വര്‍ക്കിലും യൂടൂബിലും സോണി ലൈവ് ആപ്പിലും മത്സരം തത്സമയം കാണാം

What's Your Reaction?

like

dislike

love

funny

angry

sad

wow