കൊക്കയിലേക്ക് തലകീഴായി മലക്കം മറിഞ്ഞ കാറിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട് നടി അനു നായരും അഞ്ജലിയും

Aug 14, 2022 - 01:44
 0
കൊക്കയിലേക്ക് തലകീഴായി മലക്കം മറിഞ്ഞ കാറിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട് നടി അനു നായരും അഞ്ജലിയും

നടി അനു നായർക്ക് വാഹനാപകടത്തിൽ നിസ്സാര പരിക്ക്. അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ച കാർ 50 അടി താഴ്ചയിലേക്കു മറിയുകയായിരുന്നു. കാർ പലവട്ടം തലകീഴായി മറിഞ്ഞതായാണ് അനു നായരും കൂട്ടുകാരിയും പറയുന്നത്. പാടെ തകർന്ന കാറിൽ നിന്നും ഇരുവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആനമല പാതയിൽ പത്തടിപ്പാലത്തിനു സമീപത്ത് വെച്ചായിരുന്നു അപകടം നടന്നത്.

ഇന്നലെ വൈകിട്ട് 4 ന് ആയിരുന്നു സംഭവം. നടിയും കൂട്ടുകാരിയും മലക്കപ്പാറ ഭാഗത്തു നിന്നു ചാലക്കുടി ഭാഗത്തേക്കുള്ള യാത്രയിലായിരുന്നു. റോഡ് നവീകരണത്തിൻ്റെ ഭാഗമായി പൊളിച്ചിട്ടിരിക്കുകയുമായിരുന്നു. പൊളിച്ചിട്ടിരുന്ന റോഡിൽ കിടന്നിരുന്ന കല്ലിൽ തട്ടിയാണ് നടിയും കൂട്ടുകാരിയും സഞ്ചരിച്ച കാറിന് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ കൊക്കയിലേക്കു മറിയുകയായിരുന്നു. ഇരുവർക്കും വളരെ നിസ്സാരമായ പരിക്കുകളാണ് പറ്റിയിട്ടുള്ളത് എന്നത് ഒരു ആശ്വാസമാണെന്ന് ആരാധകരും പറയുന്നു.

കാറിലെ എയർ ബാഗുകൾ ഇരുവർക്കും വലിയ പരിക്കേൽക്കാതെ തുണയായി. കാറിൻ്റെ ഡോർ തുറന്ന് പുറത്തു കടന്ന യുവതികൾ കാട്ടിലൂടെ നടന്ന് റോഡിലെത്തുകയായിരുന്നു. പിന്നീട് അതുവഴി വന്ന വിനോദ സഞ്ചാരികളുടെ വാഹനത്തിൽ കയറിയാണ് നടിയും കൂട്ടുകാരിയും മലക്കപ്പാറ വനം വകുപ്പ് ഓഫിസിൽ സഹായം തേടിയത്. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇരുവരും ചാലക്കുടിയിലേക്കു പോവുകയായിരുന്നു.

കാറിനുള്ളിലെ എയർബാഗ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചതുകൊണ്ടാണ് യാത്രക്കാർ രക്ഷപെട്ടതെന്നാണ് നിഗമനം. എറണാകുളം സ്വദേശിനിയായ സീരിയൽ താരം ആണ് അനു നായർ, സുഹൃത്ത് അഞ്ജലി എന്നിവരാണ് കാറിലുണ്ടായിരുന്നത്. പല തവണ കരണം മറിഞ്ഞ കാർ മരത്തിൽ തട്ടി നിൽക്കുകയായിരുന്നു.

ആനമലറോഡിൽ അമ്പലപ്പാറ മുതൽ മലക്കപ്പാറ വരെ പണിക്കായി റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. ഇതിനാൽ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. കൊക്കയിലേക്ക് മറിഞ്ഞ കാറിൽ നിന്ന് ഏറെ ബുദ്ധിമുട്ടിയാണ് യാത്രക്കാരായ നടിയും കൂട്ടുകാരിയും പുറത്തിറങ്ങിയത്. ഇവരിൽ ആരാണ് വണ്ടി ഓടിച്ചിരുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. റോഡിൽ ഈ സമയത്ത് തിരക്ക് കുറവായിരുന്നത് കാരണം കാർ അപകടത്തിൽപ്പെടുന്നത് ആരുടേയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

റോഡിൽ നിന്ന് നോക്കിയാൽ കൊക്കയിലേക്ക് വീണ കാർ കാണാൻ കഴിയുന്ന അവസ്ഥയിലും ആയിരുന്നില്ല. കാറിൽ നിന്ന് പുറത്ത് കടന്ന നടിയും കൂട്ടുകാരിയും ഏറെ നേരത്തിനു ശേഷം കുറെ നടന്നാണ് റോഡിലേക്ക് എത്തിപ്പെട്ടത്. മലക്കപ്പാറയിലേക്ക് പോയ വിനോദസഞ്ചാരികളുടെ വാഹനത്തിൽ ഇവർ പിന്നീട് ഫോറസ്റ്റ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. വനപാലകർ പ്രഥമശുശ്രൂഷയും ഭക്ഷണവും നൽകിയ ശേഷം തിരികെ പോകാൻ വാഹനവും ഏർപ്പാടാക്കി നൽകുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow