മുഷിഞ്ഞതും കീറിയതുമായ 200 രൂപ, 2000 രൂപ നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിക്കില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മുഷിഞ്ഞതും കീറിയതും ഉള്‍പ്പെടെ കേടുപാടുപറ്റിയ കറന്‍സി നോട്ടുകള്‍ ബാങ്കുകള്‍ തിരിച്ചെടുക്കില്ലെന്ന റിപ്പോര്‍ട്ട്. പുതിയ 200 രൂപ, 2000 രൂപ നോട്ടുകളാണ് ഇത്തരത്തില്‍ തിരിച്ചെടുക്കാന്‍ ബാങ്കുകള്‍ വിസമ്മതിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

May 14, 2018 - 18:21
 0

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോട്ട് റിഫണ്ട് റൂള്‍സ് 2009 പ്രകാരമാണ് ഈ നടപടി. നോട്ട് റിഫണ്ട് റൂള്‍സ് പ്രകാരം 1, 2, 5, 10, 20, 50,100, 500, 1000 രൂപ നോട്ടുകള്‍ ബാങ്ക് ബ്രാഞ്ചുകള്‍ നിര്‍ബന്ധിതമാണെന്നാണ് പറയുന്നത്. 200രൂപ, 2000 രൂപ നോട്ടുകളുടെ കാര്യത്തില്‍ ഈ നിബന്ധന പറഞ്ഞിട്ടില്ലാത്തതാണ് ഇടപാടുകാര്‍ക്ക് വിനയാകുന്നത്.

2016 നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ 500 രൂപ, 1000 രൂപ കറന്‍സികള്‍ പിന്‍വലിച്ചതരിു ശേഷം 2000 രൂപയുടെയും 200 രൂപയുടെയും പുതിയ നോട്ടുകള്‍ വിപണിയില്‍ എത്തിച്ചിരുന്നു. 50 രൂപയുടെയും 10 രൂപയുടേയും 500 രൂപയുടെയും പുതിയ നോട്ടുകളും കൊണ്ടുവന്നിരുന്നു. രാജ്യത്ത് വിതരണം ചെയ്തിരിക്കുന്ന 18.43 ലക്ഷം കോടിയുടെ കറന്‍സികളില്‍ 35 ശതമാനവും 2000 ന്റെ നോട്ടുകളാണ്. 6.70 ലക്ഷം കോടിയോളം വരുമിത്. നോട്ട് അസാധുവാക്കലിന് മുന്‍പ് 17.97 ലക്ഷം കോടിയുടെ കറന്‍സി നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow