ഇന്ത്യയിലെ നിരത്തുകള്‍ വൈദ്യുതി വാഹനങ്ങള്‍ കൊണ്ടു നിറയ്ക്കും ; പരിസ്ഥിതി സൗഹൃദ കാറുകള്‍ക്കായി ഒഴുക്കാന്‍ പോകുന്നത് 9,000 കോടി രൂപ...!!

ന്യൂഡല്‍ഹി: രാജ്യം പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 9,400 കോടിയുടെ പാക്കേജ് കൊണ്ടു വരുന്നു. രാജ്യത്തെ പെട്രോളും ഡീസലും കുടിച്ചു തീര്‍ക്കുന്ന വാഹനങ്ങളെ നിരത്തില്‍ നിന്നും പതിയെ ഒഴിവാക്കി വൈദ്യൂതി വാഹനങ്ങളെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ നിര്‍മ്മാണം മുതല്‍ നിക്ഷേപം വരെ വന്‍ ഇന്‍സെന്റീവാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

May 14, 2018 - 18:45
 0

വൈദ്യൂതിയില്‍ പ്രവര്‍ത്തിക്കുന്ന ഉയര്‍ന്ന വേഗതയിലുള്ള 1.5 ലക്ഷം വില വരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് 30,000 വരെയാണ് ഇന്‍സെന്റീവ്. താഴ്ന്ന വേഗത നല്‍കുന്ന ഒരു ലക്ഷത്തിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 20,000 രൂപയും ഇന്‍സെന്റീവ് വരും. 5 ലക്ഷം വില വരുന്ന ഉയര്‍ന്ന വേഗതയുള്ള മുച്ചക്ര വാഹനങ്ങള്‍ക്ക് 75,000 ഇന്‍സെന്റീവും വേഗത കുറഞ്ഞ മൂന്ന് ലക്ഷം വില വരുന്ന വാഹനത്തിന് 35,000 വും ഇന്‍സെന്റീവുണ്ട്.

15 വിലയുള്ള കാറുകള്‍ക്ക് രണ്ടു ലക്ഷം വരെയാണ് ഇന്‍സെന്റീവ്. 10 ലക്ഷം വിലയുള്ള ലൈറ്റ് കൊമേഴ്‌സ്യല്‍ വെഹിക്കിളുകള്‍ക്ക് 2.5 ലക്ഷവും, മൂന്ന് കോടി വിലയുള്ള ബസിന് 50 ലക്ഷവും രണ്ടു കോടി വരുന്ന ട്രക്കുകള്‍ക്ക് 50 ലക്ഷവും ഇന്‍സെന്റീവ് കിട്ടും. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 1,500 കോടി ചെലവ് വരുന്ന പാസഞ്ചര്‍ - ഇരുചക്ര വാഹനങ്ങള്‍ക്ക് രാജ്യത്തുടനീളം ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകള്‍ സജ്ജമാക്കുന്നതിനായി 1000 കോടി മുടക്കും.

്എല്ലാ മെട്രോയിലും ഒമ്പതു കിലോമീറ്റര്‍ ദൂരത്തിനുള്ളിലായി ഒരു ചാര്‍ജ്ജിംഗ് പോയിന്റ് എന്നതാണ് ഹെവി ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശം. ഡല്‍ഹി-ജയ്പൂര്‍, ഡല്‍ഹി ഛണ്ഡീഗഡ്, ചെന്നൈ-ബംഗലുരു, മുംബൈ-ബുനെ ഹൈവേകളില്‍ എല്ലാ 25 കിലോമീറ്ററിനുള്ളിലും ഇരു വശങ്ങളിലും ചാര്‍ജ്ജ് സ്‌റ്റേഷനുകള്‍ കൊണ്ടു വരാനും നഗരങ്ങള്‍ക്ക് പുറമേ സ്മാര്‍ട്ട് സിറ്റികളിലും സ്ഥാപിക്കാനും ഉദ്ദേശമുണ്ട്. സര്‍ക്കാരിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്ന പദ്ധതി ഓട്ടോമൊബൈല്‍ വ്യവസായത്തെ തന്നെ മാറ്റിമറിക്കുന്നതായിരിക്കും.

ഇരചക്ര, മുച്ചക്ര വാഹനങ്ങളുടെ രംഗത്ത് 80 ശതമാനം വാഹനങ്ങളുമായി അഞ്ചു ലക്ഷത്തോളം വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാനായിട്ടാണ് സര്‍ക്കാര്‍ പടുകൂറ്റന്‍ ഇന്‍സെന്റീവ് കൊണ്ടുവരുന്നത്. വൈദ്യൂത വാഹനങ്ങളുടെ പ്രചാരം കൂട്ടാനും വാഹനങ്ങള്‍ വാങ്ങുന്നതിലെ ചെലവ് കുറയ്ക്കാനുമായി 5,800 കോടിയാണ് സര്‍ക്കാര്‍ ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ തുക ചെലവഴിക്കുന്നതിലൂടെ രാജ്യത്തുടനീളം 50 ലക്ഷം ബസുകള്‍ ഓടിക്കാനും ഇതിലേക്ക് 25 ശതമാനം മൂലധന നിക്ഷേപം സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow