പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം മൗലികാവകാശമല്ല; അലഹാബാദ് ഹൈക്കോടതി

May 7, 2022 - 18:49
 0

പള്ളികളിലെ ഉച്ചഭാഷിണി(Loud Speaker) ഉപയോഗം മൗലികവകാശമല്ലെന്ന് അലഹബാദ് ഹൈക്കോടതി(Allahabad High Court). മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ഭരണഘടനാപരമായ അവകാശമില്ലെന്നാണ് നിയമം വ്യക്തമാക്കുന്നതെന്ന് ഹൈക്കോടതി വിശദീകരിച്ചു.

ജസ്റ്റിസ് വിവേക് കുമാര്‍ ബിര്‍ള, ജസ്റ്റിസ് വികാസ് എന്നിവര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇര്‍ഫാന്‍ എന്നയാളാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ധോരന്‍പുരിലെ നൂറി മസ്ജിദില്‍ ഉച്ചഭാഷിണി സ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി 2021 ഡിസംബര്‍ മൂന്നിന് ബിസൗലി സബ്-ഡിവിഷനല്‍ മജിസ്‌ട്രേറ്റ് തള്ളിയിരുന്നു. ഇതിനെതിരെ ഇര്‍ഫാന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളുടെ ശബ്ദം നിയന്ത്രിക്കാന്‍ ഉത്തരവിട്ടിരുന്നു. ഉച്ചഭാഷിണികളില്‍ നിന്നുള്ള ശബ്ദം സമീപപ്രദേശങ്ങളിലുള്ള ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ ആകരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതുവരെ 18,000 ഓളം ലൗഡ്സ്പീക്കറുകള്‍ നീക്കം ചെയ്‌തെന്ന് യുപി പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു. ഏതെങ്കിലും പ്രത്യേക മതത്തിനു നേരെയുള്ള നീക്കമായി ഇതിനെ കാണരുതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.

അനുവാദമില്ലാതെ മതപരമായ ഘോഷയാത്രകള്‍ നടത്തരുതെന്നും ഉച്ചഭാഷിണിയുടെ ഉപയോഗം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രി യോ?ഗി ആദിത്യനാഥ് നിര്‍ദേശം പുറപ്പെടുവിച്ചത്

What's Your Reaction?

like

dislike

love

funny

angry

sad

wow