Vijay Babu | വിജയ് ബാബുവിനെതിരെ അറസ്റ്റ് വാറണ്ട്; റെഡ് കോർണർ നോട്ടീസ് ഉടൻ പുറത്തിറക്കും

അടുത്ത ദിവസങ്ങളിൽ തന്നെ വിജയ് ബാബുവിനെതിരെ ഇന്‍റർ പോൾ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കും. ഇതു വരുന്നതോടെ ദുബായിലുണ്ടെന്ന് കരുതുന്ന വിജയ് ബാബുവിനെ അവിടുത്തെ പൊലീസ് പിടികൂടി ഇന്ത്യയിലേക്ക് മടക്കി അയയ്ക്കും

May 8, 2022 - 16:20
 0
Vijay Babu | വിജയ് ബാബുവിനെതിരെ അറസ്റ്റ് വാറണ്ട്; റെഡ് കോർണർ നോട്ടീസ് ഉടൻ പുറത്തിറക്കും

സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു യുവതിയെ പീഡിപ്പിച്ച കേസിൽ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ (Vijay Babu) അറസ്റ്റ് വാറണ്ട്. വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ കണ്ടെത്താന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് (Red Corner Notice) ഇറക്കുന്നതിനുവേണ്ടിയാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇതോടെ വിജയ്ബാബുവിന്റെ ഫോട്ടോ ഉൾപ്പടെ കേസിന്റെ എല്ലാ വിവരങ്ങളും അടുത്ത ദിവസങ്ങളില്‍ ഇന്റര്‍പോളിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും.

അടുത്ത ദിവസങ്ങളിൽ തന്നെ വിജയ് ബാബുവിനെതിരെ ഇന്‍റർ പോൾ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കും. ഇതു വരുന്നതോടെ ദുബായിലുണ്ടെന്ന് കരുതുന്ന വിജയ് ബാബുവിനെ അവിടുത്തെ പൊലീസ് പിടികൂടി ഇന്ത്യയിലേക്ക് മടക്കി അയയ്ക്കും. അതേസമയം ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്നതിന് കരാറിൽ ഏർപ്പെടാത്ത ഏതെങ്കിലും രാജ്യത്തേക്ക് വിജയ് ബാബു കടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ വിജയ്ബാബുവിന് പങ്കാളിത്തമുള്ള ചിത്രങ്ങളുടെ ഒടിടി റിലീസ് തടസപ്പെടും. വിദേശ മുതല്‍മുടക്കുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സ്ത്രീപീഡനക്കേസിലെ പ്രതികള്‍ക്കു പങ്കാളിത്തമുള്ള സിനിമകള്‍ വിലയ്ക്കു വാങ്ങി പ്രദര്‍ശിപ്പിക്കാറില്ല. വാറന്റിന്റെ പകര്‍പ്പ് ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ലിക്‌സ് അടക്കമുള്ള ഒടിടി കമ്ബനികളുടെ ഇന്ത്യന്‍ പ്രതിനിധികള്‍ക്കും വിദേശ ഉടമകള്‍ക്കും കൈമാറാനുള്ള നിയമോപദേശമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow