AirArabia Emergency Landing: സാങ്കേതിക തകരാർ, എയർ അറേബ്യ നെടുമ്പാശേരി വിമാനത്താവളത്തെ മുൾമുനിയിൽ നിർത്തിയത് മുക്കാൽ മണിക്കൂർ!

AirArabia Emergency Landing: 222 യാത്രക്കാരും 7 ജീവനക്കാരുമായി പുറപ്പെട്ട എയർ അറേബ്യ G9-426 വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകാറിലാണെന്ന് ലാൻഡിംഗിന് മുന്നോടിയായുള്ള പരിശോധനയിലാണ് പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്. ശേഷം വൈകിട്ട് 6.41ന് തന്നെ വിമാനത്താവളത്തിലെ എയർ ട്രാഫിക്ക് കണ്‍ട്രോളുമായി പൈലറ്റ് ബന്ധപ്പെടുകയും എമർജൻസി ലാൻഡിംഗിന് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Jul 16, 2022 - 16:39
 0
AirArabia Emergency Landing: സാങ്കേതിക തകരാർ, എയർ അറേബ്യ നെടുമ്പാശേരി വിമാനത്താവളത്തെ മുൾമുനിയിൽ നിർത്തിയത് മുക്കാൽ മണിക്കൂർ!

യാത്രക്കിടെ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്ത എയർ അറേബ്യ G9-426 വിമാനം കൊച്ചിയിൽ സുരക്ഷിമായി ലാൻഡ് ചെയ്തു.  നെടുമ്പാശേരി വിമാനത്താവളത്തെ മുക്കാൽ മണിക്കൂർ  മുൾമുനയിൽ നിർത്തിയ ശേഷമായിരുന്നു വിമാനം ലാൻഡ് ചെയ്തത്.  രാത്രി 7.13നായിരുന്ന ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്നത്, പക്ഷെ ലാൻഡ് ചെയ്തത് 7.29 നായിരുന്നു.  

222 യാത്രക്കാരും 7 ജീവനക്കാരുമായി പുറപ്പെട്ട എയർ  അറേബ്യ G9-426 വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകാറിലാണെന്ന് ലാൻഡിംഗിന് മുന്നോടിയായുള്ള പരിശോധനയിലാണ് പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്.  ശേഷം വൈകിട്ട് 6.41ന് തന്നെ വിമാനത്താവളത്തിലെ എയർ ട്രാഫിക്ക് കണ്‍ട്രോളുമായി പൈലറ്റ് ബന്ധപ്പെടുകയും എമർജൻസി ലാൻഡിംഗിന് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിമാനത്താവളത്തിൽ വിവരം എത്തിയ ഉടൻ തന്നെ അടിയന്തര സാഹചര്യം നേരിടാനുള്ള സംവിധാനം അധികൃതർ ഒരുക്കുകയും ചെയ്തു.

അഗ്നിശമന സേന, ആംബുലൻസ്, സിഐഎസ്എഫ് സംവിധാനങ്ങൾ എല്ലാം ഒരുക്കി വിമാനത്താവള മേഖലയാകെ സമ്പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശേഷം 7.13 ന് ഇറങ്ങേണ്ട വിമാനം പത്ത് മിനിറ്റിലേറെ വിമാനത്താവളത്തിന് മേലെ വട്ടം കറങ്ങിയ ശേഷം രാത്രി 7.29 ന് വിമാനമിറക്കുകയായിരുന്നു. ഹൈട്രോളിക്ക് സംവിധാനം തകരാറിലായിരുന്നുവെങ്കിലും സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്തു.  

എമർജൻസി ലാൻഡിംഗ് വേണ്ടി വന്നതിനാൽ കൃത്യമായ മുൻകരുതൽ അധികൃതർ സ്വീകരിച്ചിരുന്നു.  റണ്‍വേയിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ വഴിത്തിരിച്ചു വിടേണ്ടിവന്നു. എയർഅറേബ്യ വിമാനം ലാൻഡ് ചെയ്തതോടെ വളരെ വേഗം യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയിരുന്നു.  യാത്ര മുടങ്ങിയെങ്കിലും ജീവൻ രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലായിരുന്നു യാത്രക്കാർ. ശേഷം രാത്രി എട്ടേകാലോടെ വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിക്കുകയും സർവീസുകൾ സാധാരണ നിലയിലാക്കുകയും ചെയ്‌തു.

What's Your Reaction?

like

dislike

love

funny

angry

sad

wow