ഭക്ഷ്യസംസ്കരണ മേഖലയിൽ ജോലിയാണോ ലക്ഷ്യം; NIFTEMൽ ബിരുദാനന്തരബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം

Apr 26, 2024 - 10:08
 0
ഭക്ഷ്യസംസ്കരണ മേഖലയിൽ ജോലിയാണോ ലക്ഷ്യം; NIFTEMൽ ബിരുദാനന്തരബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം

കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായമന്ത്രാലയത്തിൻ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റിന്റെ (നിഫ്റ്റെം) കുണ്ട്‍ലി (ഹരിയാന) കാമ്പസിൽ അടുത്ത അധ്യയന വർഷത്തെ (2024-25) വിവിധ പ്രോഗ്രാമുകളിലെയ്ക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി മേയ് 15 വരെ അപേക്ഷിക്കാനവസരമുണ്ട്.

രണ്ടു വർഷത്തെ റെഗുലർ കോഴ്സുകളായാണ്, ബിരുദാനന്തരബിരുദ കോഴ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അടങ്ങിയ പ്രവേശന വിജ്ഞാപനവും വിവരങ്ങളും വെബ് സൈറ്റിലുണ്ട്.ജനറൽ വിഭാഗക്കാർക്ക് 1000/- രൂപയും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗക്കാർക്ക് 500/- രൂപയുമാണ്, അപേക്ഷാഫീസ്

ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾ

I.M. Tech പ്രോഗ്രാമുകൾ

1.ഫുഡ് ടെക്നോളജി ആൻഡ് മാനേജ്മെന്റ്
2.ഫുഡ് പ്രോസസിങ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്
3.ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി മാനേജ്മെന്റ്
4.ഫുഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്
5.ഫുഡ് പ്ലാന്റ് ഓപറേഷൻസ് മാനേജ്മെന്റ്.

II.M.B.A.പ്രോഗ്രാമുകൾ

1.ഫുഡ് ആൻഡ് അഗ്രി ബിസിനസ് മാനേജ്മെന്റ്
2.മാർക്കറ്റിങ്
3.ഫിനാൻസ്
4.ഇന്റർനാഷനൽ ബിസിനസ്.

ബി.ടെക് (ഫുഡ് ടെക്നോളജി ആൻഡ് മാനേജ്മെന്റ്)

നാലു വർഷം കാലാവുധിയുള്ള ബി.ടെക്. (ഫുഡ് ടെക്നോളജി ആൻഡ് മാനേജ്മെന്റ്) പ്രോഗ്രാമിലേയ്ക്ക് ജോസ/സി.എസ്.എ.ബി 2024 കൗൺസലിങ് വഴിയും ജെ.ഇ.ഇ/നീറ്റ്/സി.യു.ഇ.ടി-യു.ജി സ്കോർ പരിഗണിച്ച് നിഫ്റ്റെം നേരിട്ടുമാണ്, പ്രവേശനം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
www.niftem.ac.in

What's Your Reaction?

like

dislike

love

funny

angry

sad

wow