ഡിപ്ലോമ ഇൻ ആയുർവേദിക് പഞ്ചകർമ്മ അസിസ്റ്റൻസ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു

Dec 19, 2023 - 09:38
 0

സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ആയൂർവേദിക് പഞ്ചകർമ്മ അസിസ്റ്റൻസ് കോഴ്‌സിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസാണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്‌സിന് ഒരു വർഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസ്സുകൾ, പ്രാക്ടിക്കൽ ട്രെയിനിംഗ് എന്നിവ കോഴ്സിൽ ചേരുന്നവർക്ക് ലഭിക്കും. https://app.srccc.in/register ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. വിശദവിവരങ്ങൾ www.srccc.in വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. ജില്ലയിലെ പഠന കേന്ദ്രം മംഗലത്ത് ആശ്രാമം യോഗ വിദ്യാ ഗുരുകുലം, പ്രിയദർശിനി നഗർ, തേവര, എറണാകുളം,ഫോൺ 9633058727.

What's Your Reaction?

like

dislike

love

funny

angry

sad

wow