സംസ്ഥാനത്ത് ട്രെയിനുകൾ മണിക്കൂറുകളോളം വൈകി ഓടുന്നു; യാത്രക്കാർ വലഞ്ഞു

May 23, 2023 - 09:18
 0
സംസ്ഥാനത്ത് ട്രെയിനുകൾ മണിക്കൂറുകളോളം വൈകി ഓടുന്നു; യാത്രക്കാർ വലഞ്ഞു

സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ട്രാക്കിലെ അറ്റകുറ്റപ്പണിയും കനത്ത മഴയും കാരണം ട്രെയിനുകൾ വൈകി ഓടുന്നു. ചില ട്രെയിനുകൾ മണിക്കൂറുകളോളം വൈകി ഓടുന്നത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്.

കോർബ – കൊച്ചുവേളി 18 മണിക്കൂർ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഐലൻഡ് എക്സ്പ്രസ്, ചെന്നൈ മെയിൽ എന്നീ ട്രെയിനുകൾ ഒരു മണിക്കൂർ വീതവും വൈകി ഓടുന്നു. ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിൻ രണ്ടു മണിക്കൂർ വൈകിയാണ് ഓടുന്നത്.

മുംബൈ – തിരുവനന്തപുരം എക്സ്പ്രസ് രണ്ടര മണിക്കൂർ വൈകി ഓടുന്നു. ഏറെ യാത്രക്കാർ ആശ്രയിക്കുന്ന 16348 മംഗലാപുരം – തിരുവനന്തപുരം ആറ് മണിക്കൂർ വൈകി ഓടുന്നു. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന മാവേലി എക്സ്പ്രസ് നാല് മണിക്കൂർ 30 മിനിറ്റ് വൈകി ഓടുന്നു.

തിരുവനന്തപുരത്ത് രാവിലെ എത്തിച്ചേരുന്ന മലബാർ, ജയന്തിജനത, കൊച്ചുവേളി-മൈസൂർ ട്രെയിനുകളും വൈകിയാണ് ഓടുന്നത്. മലബാർ മൂന്ന് മണിക്കൂറും ജയന്തി ജനത രണ്ട് മണിക്കൂറും കൊച്ചുവേളി-മൈസൂർ എക്സ്പ്രസ് രണ്ടു മണിക്കൂറും വൈകി ഓടുന്നു. തിരുവനന്തപുരത്തെ ഓഫീസ് ജീവനക്കാരും വിദ്യാർഥികളും കൂടുതലായി ആശ്രയിക്കുന്ന ഗുരുവായൂർ- തിരുവനന്തപുരം ഇന്‍റർസിറ്റി എക്സ്പ്രസ് ഒരു മണിക്കൂർ വൈകി ഓടുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow