LPG Price Hike | പാചകവാതക വിലവര്‍ധന; വിറക് വിതരണം ചെയ്ത് യൂത്ത് കോണ്‍ഗ്രസ്; പ്രതിഷേധ കൂട്ടായ്മയുമായി മഹിളാ കോണ്‍ഗ്രസ്

പാചക വാതക വില വർദ്ധനക്കെതിരെ(LPG Price Hike) കണ്ണൂരിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്(Congress) പോഷക സംഘടനകൾ. മഹിളാ കോൺഗ്രസ്‌(Mahila Congress) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

May 12, 2022 - 16:59
 0
LPG Price Hike | പാചകവാതക വിലവര്‍ധന; വിറക് വിതരണം ചെയ്ത് യൂത്ത് കോണ്‍ഗ്രസ്; പ്രതിഷേധ കൂട്ടായ്മയുമായി മഹിളാ കോണ്‍ഗ്രസ്

പാചക വാതക വില വർദ്ധനക്കെതിരെ(LPG Price Hike) കണ്ണൂരിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്(Congress) പോഷക സംഘടനകൾ. മഹിളാ കോൺഗ്രസ്‌(Mahila Congress) കണ്ണൂർ  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വ്യത്യസ്ത സമര രീതിയുമായി യൂത്ത് കോൺഗ്രസ്(Youth Congress) കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. സബ് ജയിലിനു സമീപം വിറകു വിതരണം ചെയ്താണ് യൂത്ത് കോൺഗ്രസ് പാചക വാതക വില വർദ്ധനക്ക് എതിരെ പ്രതിഷേധിച്ചത്.

പാചക വാതകത്തിന് ലോകരാജ്യങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ വില ഈടാക്കുന്നത് ഇന്ത്യയിലാണെന്നും പാചക വാതകത്തിന് അനിയന്ത്രിതമായി വില വർദ്ധിപ്പിച്ച് ജനദ്രോഹ നടപടികൾ തുടർന്ന് കൊണ്ടിരിക്കുന്ന മോദി സർക്കാർ ലക്ഷക്കണക്കിന് പാവപ്പെട്ട അമ്മമാരുടെ കണ്ണീരിന്  കണക്ക് പറയേണ്ടിവരുമെന്നും കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി പറഞ്ഞു.

പാചക വാതക വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ്‌  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാച്ചേനി.

ഭക്ഷണം പാകം ചെയ്യാൻ പാചക വാതകത്തിനെ മാത്രം ആശ്രയിച്ച് കഴിയുന്ന കോടിക്കണക്കിന് ഭാരതീയരുടെ അടുക്കള പോലും പൂട്ടിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും സതീശൻ പാച്ചേനി പറഞ്ഞു.

ചടങ്ങിൽ മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ രജനി രാമാനന്ദ് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഡോ. കെ. വി ഫിലോമിന മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി സി.ടി.ഗിരിജ, മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഡെയ്സി സ്കറിയ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഇ.പി.ശ്യാമള, അത്തായി പത്മിനി, ജില്ലാ സെക്രട്ടറിമാരായ ശ്രീജ മഠത്തിൽ, ചഞ്ചലാക്ഷി, ടി. പി വല്ലി, വത്സല, പി. പി , അനിതകീഴല്ലുർ ,കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്‌സണൽ അഡ്വ. ഇന്ദിര, തങ്കമ്മ വേലായുധൻ, പുഷ്പലത ടീച്ചർ  തുടങ്ങിയവർ പ്രസംഗിച്ചു

പാചകവാതക വില വർദ്ധിപ്പിച്ചും, ഇന്ധന വിലവര്‍ദ്ധനവ് വരുത്തിയും കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവന്റെ കഞ്ഞികുടി മുട്ടിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. ഒരു വശത്ത് കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ദ്ധനവിലൂടെ പാവപ്പെട്ടവരെ ജീവിക്കാന്‍ അനുവദിക്കാതെ ബുദ്ധിമുട്ടിക്കുന്നു. കേരളത്തിലാകട്ടെ ജലപാതയുടെയും കെ- റയിലിന്റെയും പേരില്‍ പാവപ്പെട്ടവന്റെ കിടപ്പാടം പിടിച്ചെടുത്ത് തെരുവിലിറക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow