രാഷ്ട്രീയ പരസ്യം ഉപേക്ഷിച്ച് ട്വിറ്റർ

സമൂഹമാധ്യമമായ ട്വിറ്റർ രാഷ്ട്രീയ പരസ്യങ്ങൾ വേണ്ടെന്നുവച്ചു. രാഷ്ട്രീയക്കാർ തിരഞ്ഞെടുപ്പു ജയത്തിനായി കുപ്രചാരണം നടത്തുന്നതു തടയാനാണിതെന്ന്

Nov 1, 2019 - 05:44
 0
രാഷ്ട്രീയ പരസ്യം ഉപേക്ഷിച്ച് ട്വിറ്റർ

മൂഹമാധ്യമമായ ട്വിറ്റർ രാഷ്ട്രീയ പരസ്യങ്ങൾ വേണ്ടെന്നുവച്ചു. രാഷ്ട്രീയക്കാർ തിരഞ്ഞെടുപ്പു ജയത്തിനായി കുപ്രചാരണം നടത്തുന്നതു തടയാനാണിതെന്ന് ചീഫ് എക്സിക്യൂട്ടീവ് ജാക്ക് ഡോർസി പറഞ്ഞു. ഈ മാസം 22 മുതൽ നേതാക്കളുടെ വ്യക്തിപരമായ പരസ്യങ്ങൾക്കും പാർട്ടികളുടെ പ്രചാരണ പരസ്യങ്ങൾക്കും നിരോധനം വരും

ഇതേസമയം, രാഷ്ട്രീയ പരസ്യങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമെന്നു ഫെയ്സ്ബുക് സിഇഒ മാർക്ക് സക്കർ ബർഗ് അഭിപ്രായപ്പെട്ടു. സമൂഹമാധ്യമങ്ങൾക്ക് രാഷ്ട്രീയം പ്രവർത്തനം തടസ്സപ്പെടുത്താൻ അവകാശമില്ലെന്നും ഫെയ്സ്ബുക് രാഷ്ട്രീയ പരസ്യങ്ങൾ നിരോധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ട്വിറ്റർ നടപടി ഭാവനാശൂന്യമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രചാരണ വിഭാഗം മാനേജർ ബ്രാഡ് പാർസ്കെയിൽ പ്രതികരിച്ചു. എന്നാൽ, മുൻ വിദേശകാര്യ സെക്രട്ടറി ഹിലറി ക്ലിന്റൻ ട്വിറ്ററിനെ അനുകൂലിച്ചു. 2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വ്യക്തിവിവരങ്ങൾ രാഷ്ട്രീയ പ്രചാരണത്തിനു ചോർത്തി നൽകിയെന്ന ആരോപണം ഫെയ്സ്ബുക്കിനെതിരെ ഉയർന്നിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow