Sushant Singh Rajput Case: സുശാന്തിനെ ലഹരിക്കെണിയില്‍ വീഴ്ത്തിയത് റിയയും സുഹൃത്തുക്കളും; വന്‍ ഗൂഢാലോചനയെന്ന് എന്‍സിബി കുറ്റപത്രം

മയക്കുമരുന്ന് വാങ്ങാനും, ഉപയോഗിക്കാനും പ്രതികൾ പരസ്പരം ക്രിമിനൽ ഗൂഢാലോചന നടത്തിയതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കുറ്റപത്രത്തിൽ പറയുന്നു. സുശാന്ത് സിം​ഗ് 2018 മുതൽ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും കോടതിയിൽ സമർപ്പിച്ച അധിക കുറ്റപത്രത്തില്‍ പറയുന്നു.

Jul 14, 2022 - 18:47
 0
  • 2020 മാർച്ച് മുതൽ ഡിസംബ‍ർ വരെ പ്രതികൾ ഗൂഢാലോചന നടത്തിയിരുന്നു.
  • കൂടാതെ വലിയ തോതിൽ ലഹരി മരുന്ന് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തുവെന്നുമാണ് എൻസിബിയുടെ കണ്ടെത്തൽ.
  • സുശാന്തിന്റെ അക്കൗണ്ടിൽ നിന്നുള്ള പണമാണ് ഇടപാടുകൾക്ക് വേണ്ടി ഉപയോ​ഗിച്ചതെന്നും അധിക കുറ്റപത്രത്തിൽ പറയുന്നു

ടൻ സുശാന്ത് സിംഗിനെ ലഹരിമരുന്നിന് അടിമയാക്കിയത് കാമുകി റിയാചക്രബർത്തിയും സുഹൃത്തുക്കളും ചേർന്നാണെന്ന് എൻസിബി. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ സമർപ്പിച്ച അധിക കുറ്റപത്രത്തിലാണ് എൻസിബി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. 2020 മാർച്ച് മുതൽ ഡിസംബ‍ർ വരെ പ്രതികൾ ഗൂഢാലോചന നടത്തിയിരുന്നു. കൂടാതെ വലിയ തോതിൽ ലഹരി മരുന്ന് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തുവെന്നുമാണ് എൻസിബിയുടെ കണ്ടെത്തൽ. സുശാന്തിന്റെ അക്കൗണ്ടിൽ നിന്നുള്ള പണമാണ് ഇടപാടുകൾക്ക് വേണ്ടി ഉപയോ​ഗിച്ചതെന്നും അധിക കുറ്റപത്രത്തിൽ പറയുന്നു. സംഭവത്തിൽ എൻഡിപിഎസ് ആക്ടിന്‍റെ വിവിധ വകുപ്പുകൾ ചുമത്തി. ആകെ 35 പ്രതികളാണ് ഈ കേസിലുള്ളത്. 

മയക്കുമരുന്ന് വാങ്ങാനും, ഉപയോഗിക്കാനും പ്രതികൾ പരസ്പരം ക്രിമിനൽ ഗൂഢാലോചന നടത്തിയതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കുറ്റപത്രത്തിൽ പറയുന്നു. സുശാന്ത് സിം​ഗ് 2018 മുതൽ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും കോടതിയിൽ സമർപ്പിച്ച അധിക കുറ്റപത്രത്തില്‍ പറയുന്നു. സുശാന്തിന്‍റെ ഫ്ലാറ്റ് മേറ്റ് സിദ്ധാർത്ഥ് പിതാനി ഉൾപ്പെടെയുള്ള പ്രതികളാണ് നടനെ മയക്കുമരുന്നിന് അടിമയാക്കിയതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

റിയ ചക്രബർത്തി, സഹോദരൻ ഷോവിക്, സുശാന്തിന്‍റെ രണ്ട് ജീവനക്കാര്‍ എന്നിവർ നടന് മയക്കുമരുന്ന് വാങ്ങിക്കൊടുത്തുവെന്നാണ് ആരോപണം. 2018 മുതൽ സുശാന്ത് തന്‍റെ ജീവനക്കാർ ഉൾപ്പെടെ വിവിധ വ്യക്തികൾ വഴി പതിവായി മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്ന് എൻസിബി പറയുന്നു. "പൂജ സമഗ്രി" എന്ന പേരിലാണ് ഇവര്‍ മയക്കുമരുന്ന് വാങ്ങിയതെന്നും എന്‍ബിസി കുറ്റപത്രം പറയുന്നു. സുശാന്തിന് ലഹരി മരുന്ന് വാങ്ങി നൽകിയതുമായി ബന്ധപ്പെട്ട് റിയ ചക്രബർത്തിക്കെതിരെ എൻസിബി കേസെടുത്തിരുന്നു. കുറ്റം തെളിഞ്ഞാൽ റിയ ചക്രവർത്തിക്ക് 10 വർഷത്തിലധികം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. എന്നാൽ നടി ഇക്കാര്യങ്ങൾ നിഷേധിച്ചിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow