പുതുചരിത്രമെഴുതാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ന് സൂര്യാസ്തമയത്തിന് ശേഷം ചെങ്കോട്ടയിൽ പ്രസംഗിക്കും

ചെങ്കോട്ടയിൽ (Redfort) പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) വ്യാഴാഴ്‌ച നടത്താനൊരുങ്ങുന്ന പ്രസംഗം ചരിത്രത്തിൽ ഇടം പിടിയ്ക്കും. ഒമ്പതാം സിഖ് ഗുരു തേജ് ബഹദൂറിന്റെ (Guru Tegh Bahadur) നാനൂറാം ജന്മവാർഷികത്തിൽ രാത്രി 9.30നാണ് മോദിയുടെ പ്രസംഗം.

Apr 21, 2022 - 20:29
 0
പുതുചരിത്രമെഴുതാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ന് സൂര്യാസ്തമയത്തിന് ശേഷം ചെങ്കോട്ടയിൽ പ്രസംഗിക്കും

ചെങ്കോട്ടയിൽ (Redfort) പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) വ്യാഴാഴ്‌ച നടത്താനൊരുങ്ങുന്ന പ്രസംഗം ചരിത്രത്തിൽ ഇടം പിടിയ്ക്കും. ഒമ്പതാം സിഖ് ഗുരു തേജ് ബഹദൂറിന്റെ (Guru Tegh Bahadur) നാനൂറാം ജന്മവാർഷികത്തിൽ രാത്രി 9.30നാണ് മോദിയുടെ പ്രസംഗം. ഇതോടെ സൂര്യാസ്തമയശേഷം ചെങ്കോട്ടയിൽ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറും.

ചെങ്കോട്ടയിലെ പുൽത്തകിടിയിൽ നിന്നാകും മോദി രാജ്യത്തെ അഭിസംബോധന ചെയ്യുക. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയുടെ കവാടത്തിലാണ് പ്രധാനമന്ത്രിമാരുടെ പ്രസംഗം. സ്വാതന്ത്ര്യദിനത്തിലല്ലാതെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നത് ഇതു രണ്ടാം തവണ മാത്രമാണ്.

നേരത്തെ 2018ൽ നേതാജി സുഭാഷ് ചന്ദ്ര ബോസ്, ആസാദ് ഹിന്ദ് സർക്കാർ രൂപവത്കരിച്ചതിന്റെ 75ാം വാർഷികത്തിൽ മോദി ചെങ്കോട്ടയിൽ പ്രസംഗിച്ചിരുന്നു. അന്ന് രാവിലെ 9 മണിക്കായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.



മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസേബ്, ചെങ്കോട്ടയിൽ നിന്നാണ് 1675 ൽ ഗുരു തേജ് ബഹദൂറിനെ വധിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാരണത്താലാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനായി ചെങ്കോട്ട തന്നെ തെരഞ്ഞെടുത്തത്. ‘മതാന്തര സമാധാനവും സാമുദായിക സാഹോദര്യവും’ എന്ന വിഷത്തിലൂന്നിയാകും പ്രധാനമന്ത്രിയുടെ പ്രസംഗം.

വ്യാഴാഴ്ച നടക്കുന്ന പരിപാടിയിൽ 400 സിഖ് സംഗീതജ്ഞരുടെ കലാപരിപാടികളും ‌ഉണ്ടായിരിക്കും. ചടങ്ങിനോടനുബന്ധിച്ച് സ്മാരക നാണയവും തപാൽ സ്റ്റാമ്പും മോദി പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു.

ചെങ്കോട്ടയ്ക്ക് സമീപമാണ് ചാന്ദ്‌നി ചൗക്കിലെ ഗുരുദ്വാര. ഗുരു തേജ് ബഹാദൂറിനെ മുഗളന്മാർ ശിരഛേദം ചെയ്ത സ്ഥലത്താണ് ഇത് നിർമിച്ചത്. പാർലമെന്റിന് സമീപമുള്ള ഗുരുദ്വാര അദ്ദേഹത്തിന്റെ ശ്മശാന സ്ഥലത്താണ് നിർമിച്ചത്.

രാജ്യത്തെ 11 മുഖ്യമന്ത്രിമാരും പ്രമുഖ സിഖ് നേതാക്കളും പങ്കെടുക്കുന്ന പരിപാടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബുധനാഴ്ച തുടക്കമിട്ടു. അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രത്തിൽ നിന്നുള്ളവർ ഉൾപ്പെടെ 400 സിഖ് ജാതേദാർമാരുടെ കുടുംബങ്ങളെയും ക്ഷണിച്ചിട്ടുണ്ട്.

English Summary: PM Narendra Modi will address the nation from the Red Fort on Thursday night to mark the 400th birth anniversary of Guru Tegh Bahadur, the first prime minister to deliver a speech at the Mughal-era monument after sunset. Modi will be addressing the nation from the lawns of the Red Fort and not its ramparts

What's Your Reaction?

like

dislike

love

funny

angry

sad

wow