അയ്യായിരം കോടിയിലധികം കുടിശ്ശിക; എയർ ഇന്ത്യക്ക് അന്ത്യശാസനവുമായി എണ്ണക്കമ്പനികൾ

കൊച്ചി, മൊഹാലി, പൂനെ, പട്ന, റാഞ്ചി, വിശാഖപട്ടണം വിമാനത്താവളങ്ങളിലാണ് ഓയിൽ കമ്പനികൾ എണ്ണവിതരണം നിർത്തുമെന്ന് അറിയിച്ചിട്ടുള്ളത്

Oct 14, 2019 - 11:06
 0
അയ്യായിരം കോടിയിലധികം കുടിശ്ശിക; എയർ ഇന്ത്യക്ക് അന്ത്യശാസനവുമായി എണ്ണക്കമ്പനികൾ

എയർ ഇന്ത്യക്ക് അന്ത്യശാസനവുമായി എണ്ണക്കമ്പനികൾ. കുടിശ്ശികയിനത്തിൽ ഇന്ധന കമ്പനികള്‍ക്ക് നല്‍കാനുള്ള പണം അടുത്ത വെള്ളിയാഴ്ചക്കുള്ളിൽ നൽകിയില്ലെങ്കിൽ ഇന്ധന വിതരണം നിർത്തുമെന്നാണ് എയർ ഇന്ത്യക്ക് മുന്നറിയിപ്പ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികളാണ് എയർഇന്ത്യക്ക് അന്ത്യശാസനം നൽകിയത്. കൊച്ചി, മൊഹാലി, പൂനെ, പട്ന, റാഞ്ചി, വിശാഖപട്ടണം വിമാനത്താവളങ്ങളിലാണ് ഓയിൽ കമ്പനികൾ എണ്ണവിതരണം നിർത്തുമെന്ന് അറിയിച്ചിട്ടുള്ളത്. ആറ് വിമാനത്താവളങ്ങളിലുമായി 5,000 ലേറെ കോടി രൂപയാണ് എയർ ഇന്ത്യ എണ്ണക്കമ്പനികൾക്ക് നൽകാനുള്ളത്. കഴിഞ്ഞ 10 മാസമായി തുക കുടിശികയാണ്. ഈ വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ പ്രതിദിനം 250 കിലോലിറ്റർ ഇന്ധനമാണ് ഉപയോഗിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow