പ്രളയ ദുരന്ത ബാധിതർക്ക് നിർമ്മിച്ചു നൽകിയ 121 ഭവനങ്ങളുടെ താക്കോൽദാനം മുഖ്യമന്ത്രി ആലപ്പുഴയിൽ നിർവഹിച്ചു

പ്രളയാനന്തര പുനർ നിർമ്മാണത്തിന്റെ ഭാഗമായി ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി, പ്രളയ ദുരന്ത ബാധിതർക്ക് കുടുംബശ്രീ ഭവന നിർമ്മാണ യൂണിറ്റുകൾ വഴി നിർമ്മിച്ചു നൽകിയ 121 ഭവനങ്ങളുടെ താക്കോൽദാനം മുഖ്യമന്ത്രി ആലപ്പുഴയിൽ നിർവഹിച്ചു

Feb 10, 2020 - 09:15
 0

ലൈഫ് ഭവന പദ്ധതിയുടെ അടുത്ത ഘട്ടമായി സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തവർക്ക് ഓരോ ജില്ലയിലും ഒരു ഭവനസമുച്ചയമെങ്കിലും സർക്കാർ നിർമ്മിക്കും. ഇതിനായി സർക്കാറിന്റെയും വിവിധ വകുപ്പുകളുടെയും കൈവശമുള്ള ഭൂമി ഏറ്റെടുത്താണ് സ്ഥലം കണ്ടെത്തുക. ഇത് സാധ്യമായില്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ തേടും എന്ന്‌ ഉത്‌ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പാവപ്പെട്ടവർക്ക് കേവലം വീട് മാത്രമല്ല, തൊഴിൽ, പ്രായമായവർക്കും രോഗികൾക്കുമുള്ള പരിചരണം തുടങ്ങിയവയെല്ലാം ലഭ്യമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ സർക്കാർ കുടുംബശ്രീയെ ശാക്തീകരിച്ചു. നിർമ്മാണ മേഖലയിലെ തൊഴിൽ പുരുഷന്മാരുടെ കുത്തകയായിരുന്നത് മാറ്റി വനിതകൾക്കും അവസരം ഒരുക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു. 415 വനിതകൾക്കാണ് കെട്ടിട നിർമാണത്തിൽ കുടുംബശ്രീ ആലപ്പുഴയിൽ പരിശീലനം നൽകിയത്. ഇവർ ഇപ്പോൾ തന്നെ 14 ലൈഫ് ഭവനങ്ങളും നല്ലരീതിയിൽ പൂർത്തീകരിച്ചിട്ടുണ്ട്.

വീടുകൾ നിർമ്മിച്ചു നൽകിയതിന് രാമോജി ഫിലിം സിറ്റിയുടെ ഉടമകൾ അഭിനന്ദനം അർഹിക്കുന്നുവെന്നും തുടർന്നും കേരളത്തിന്റെ വികസന കാര്യങ്ങളിൽ സഹകരണം പ്രതീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഴ് കോടി രൂപ ചെലവഴിച്ചാണ് രാമോജി ഫിലിംസിറ്റി വീട് നിർമാണം പൂർത്തിയാക്കിയത്.
ധാരണാപത്രം പ്രകാരം 116 വീടുകളാണ് നിർമിക്കേണ്ടിയിരുന്നത്. മിച്ചം തുക കണ്ടെത്തി 121 വീടുകൾ പൂർത്തീകരിക്കാൻ കഴിഞ്ഞത് കാര്യക്ഷമമായ ഇടപെടലുകൾ മൂലമാണ്. ഇത് മാതൃകാപരമായ പ്രവർത്തനമാണ്. ലൈഫ് പദ്ധതി വഴി രണ്ടു ലക്ഷം വീടുകളാണ് പൂർത്തിയാക്കിവരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow