'മൊബൈല്‍ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ നേർവഴിക്ക് നയിക്കും'; പദ്ധതിയുമായി കേരള പൊലീസ്

മൊബൈല്‍ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ പുതിയ പദ്ധതിയുമായി കേരള പൊലീസ് (Kerala Police). നേരത്തേ നടപ്പാക്കിയ 'കിഡ്‌സ് ഗ്ലോവ്' പദ്ധതിയുടെ തുടര്‍ച്ചയായി കൂട്ട് (Koottu) എന്ന പേരിലാണ് പുതിയ പദ്ധതി.

Jun 9, 2022 - 17:13
 0

മൊബൈലിന്റെ അമിതോപയോഗം, സൈബര്‍ തട്ടിപ്പ്, സൈബര്‍ സുരക്ഷ, സ്വകാര്യത സംരക്ഷണം തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ദിശാബോധം നല്‍കും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക.

മൊബൈല്‍ ഫോണ്‍ അമിതോപയോഗത്തിന് അടിമപ്പെട്ട കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കും. ഇതിന് ജില്ലകളില്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കും. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരയാക്കപ്പെടുന്നവര്‍ക്കുള്ള നിയമസഹായവും മാനസിക പിന്തുണയും പുനരധിവാസവും ഉറപ്പാക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്ലാസും പൊലീസും കൗണ്‍സിലര്‍മാരും ചേര്‍ന്ന് നടത്തുമെന്ന് എഡിജിപി മനോജ് എബ്രഹാം ഐ പി എസ് പറഞ്ഞു.

മൊബൈൽ ഫോണിന് അടിമപ്പെട്ട് വിദ്യാർഥിനി ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കൂട്ട് പദ്ധതിയുമായി പൊലീസ് എത്തുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow