ബിജെപി ഫാസിസ്റ്റ് അജൻഡ നടപ്പാക്കുന്നത് മാധ്യമങ്ങളെ വിലയ്‌ക്കെടുത്ത‌്: പി രാജീവ‌്

മാധ്യമങ്ങളെ വിലക്കിക്കൊണ്ടാണ് കോൺഗ്രസ് അടിയന്തരാവസ്ഥ നടപ്പാക്കിയതെങ്കിൽ സംഘപരിവാറും ബിജെപിയും ഫാസിസ്റ്റ് അജൻഡ നടപ്പാക്കുന്നത് മാധ്യമങ്ങളെ വിലക്കെടുത്തുകൊണ്ടാണെന്ന് ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ് പറഞ്ഞു. അടിയന്തരാവസ്ഥാ വാർഷികത്തോടനുബന്ധിച്ച‌് ‘അടിയന്തരാവസ്ഥയുടെ വർത്തമാനകാലവായന’

Jun 26, 2018 - 18:52
 0
ബിജെപി ഫാസിസ്റ്റ് അജൻഡ നടപ്പാക്കുന്നത് മാധ്യമങ്ങളെ വിലയ്‌ക്കെടുത്ത‌്: പി രാജീവ‌്

മാധ്യമങ്ങളെ വിലക്കിക്കൊണ്ടാണ് കോൺഗ്രസ് അടിയന്തരാവസ്ഥ നടപ്പാക്കിയതെങ്കിൽ സംഘപരിവാറും ബിജെപിയും ഫാസിസ്റ്റ് അജൻഡ നടപ്പാക്കുന്നത് മാധ്യമങ്ങളെ വിലക്കെടുത്തുകൊണ്ടാണെന്ന് ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ് പറഞ്ഞു. അടിയന്തരാവസ്ഥാ വാർഷികത്തോടനുബന്ധിച്ച‌് ‘അടിയന്തരാവസ്ഥയുടെ വർത്തമാനകാലവായന’ എന്ന വിഷയത്തിൽ സിപിഐ എം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. MCDonalds CPS IN നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ഭരണകൂടം പാർലമെന്റിന്റെ ജനാധിപത്യ അവകാശങ്ങളെപ്പോലും പരിമിതപ്പെടുത്തുന്നു. രാജ്യത്ത് ഏർപ്പെടുത്തുന്ന നികുതിഘടനകൾ ബജറ്റ‌്നിർദേശങ്ങളല്ലാതെയാണ് വരുന്നത്. ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ഏറ്റവും ശക്തമായി നിലകൊള്ളേണ്ട ജുഡീഷ്യറിയെപ്പോലും ഭരണകൂടം സ്വാധീനിക്കുന്നുവെന്ന് നിയമരംഗത്തെ പ്രമുഖർതന്നെ വെളിപ്പെടുത്തുന്നു. ഇന്ത്യയിൽ ഫാസിസത്തിന്റെ ഇടപെടലുകൾ എത്രമാത്രം അപകടകരമായിരിക്കുന്നുവെന്നതിന്റെ തെളിവാണിത‌്. അടിയന്തരാവസ്ഥ നമ്മൾ എന്തുപറയണം, എന്ത‌ു ചിന്തിക്കണം എന്നതാണ് മുന്നോട്ടുവച്ചതെങ്കിൽ സംഘപരിവാർ ഫാസിസം നമ്മൾ എന്തു കഴിക്കണമെന്നുവരെ തീരുമാനിക്കുന്നു. നാലു പതിറ്റാണ്ടുമുമ്പുനടന്ന അടിയന്തരാവസ്ഥയുടെ അനുഭവങ്ങളെ ഓർമിച്ചെടുക്കുന്നത് വർത്തമാനകാല ഫാസിസ്റ്റ്നയങ്ങൾക്കെതിരായ പോരാട്ടങ്ങളെ കരുത്തുറ്റതാക്കുന്നതിന് പ്രയോജനപ്പെടുമെന്നും രാജീവ് പറഞ്ഞു

What's Your Reaction?

like

dislike

love

funny

angry

sad

wow