ആമസോൺ, ഫ്ലിപ്കാർട് മാതൃകയിൽ കൺസ്യൂമർഫെഡും ഓൺലൈൻ ഷോപ്പിങ് സൈറ്റ് തുടങ്ങുന്നു

ആമസോൺ, ഫ്ലിപ്കാർട് മാതൃകയിൽ കൺസ്യൂമർഫെഡും ഓൺലൈൻ ഷോപ്പിങ് സൈറ്റ് തുടങ്ങുന്നു. ആദ്യഘട്ടത്തിൽ, നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ വിറ്റഴിക്കും. പിന്നീട് മറ്റ് ഉൽപന്നങ്ങളും വിപണിയിലെത്തിക്കും. ഉപയോക്താവിന് ഏറ്റവും അടുത്ത ത്രിവേണി സൂപ്പർമാർക്കറ്റിൽ സ്റ്റോക്ക് ഉള്ള സാധനങ്ങൾ വെബ്സൈറ്റ് വഴി ഓർഡർ

Jun 27, 2018 - 12:58
 0
ആമസോൺ, ഫ്ലിപ്കാർട് മാതൃകയിൽ കൺസ്യൂമർഫെഡും ഓൺലൈൻ ഷോപ്പിങ് സൈറ്റ് തുടങ്ങുന്നു

ആമസോൺ, ഫ്ലിപ്കാർട് മാതൃകയിൽ കൺസ്യൂമർഫെഡും ഓൺലൈൻ ഷോപ്പിങ് സൈറ്റ് തുടങ്ങുന്നു. ആദ്യഘട്ടത്തിൽ, നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ വിറ്റഴിക്കും. പിന്നീട് മറ്റ് ഉൽപന്നങ്ങളും വിപണിയിലെത്തിക്കും. ഉപയോക്താവിന് ഏറ്റവും അടുത്ത ത്രിവേണി സൂപ്പർമാർക്കറ്റിൽ സ്റ്റോക്ക് ഉള്ള സാധനങ്ങൾ വെബ്സൈറ്റ് വഴി ഓർഡർ ചെയ്യാം. കൺസ്യൂമർഫെഡ് ജീവനക്കാർ സാധനങ്ങൾ വാഹനത്തിൽ വീട്ടിലെത്തിക്കും. MCDonalds CPS IN ഈ വർഷം തന്നെ തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കാനാണു ലക്ഷ്യമിടുന്നത്. തുടർന്നു മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഓരോ ജില്ലയിലും ചുരുങ്ങിയതു 10 വിൽപനകേന്ദ്രങ്ങളെയെങ്കിലും ഓൺലൈൻ വിപണനശൃംഖലയുമായി ബന്ധിപ്പിക്കും. സംസ്ഥാനത്തെ 57 മൊബൈൽ ത്രിവേണി സ്റ്റോറുകളുടെ സേവനവും പ്രയോജനപ്പെടുത്തും. വരുംവർഷങ്ങളിലെ വിറ്റുവരവിൽ 10 ശതമാനമെങ്കിലും ഓൺലൈൻ വിപണനത്തിലൂടെ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. കൺസ്യൂമർഫെഡിന്റെ ഐടി വിഭാഗത്തിനാണു സോഫ്റ്റ്‌വെയർ നിർമാണച്ചുമതല. കൺസ്യൂമർഫെഡിനു വേണ്ടി ഐടി വിഭാഗം നേരത്തേ തയാറാക്കിയ ബീബീ അക്കൗണ്ടിങ് പോർട്ടൽ വൻ വിജയമായതിനെത്തുടർന്നാണു ഷോപ്പിങ് സൈറ്റ് നിർമാണവും ഇവരെത്തന്നെ ഏൽപിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow