'നെഹ്റു ട്രോഫി ജലമേള പ്രാർത്ഥനാ ദിവസമായ ഞായറാഴ്ച' എതിർപ്പുമായി ചങ്ങനാശേരി അതിരൂപത

മതവികാരം വ്രണപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്നും ചങ്ങനാശേരി അതിരൂപത വൈദിക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

Sep 1, 2022 - 20:48
 0

പുന്നമടക്കായലിൽ നെഹ്റു ട്രോഫി വള്ളംകളി ഇത്തവണ ഞായറാഴ്ച നടത്താൻ നിശ്ചയിച്ചതിനെതിരെ ചങ്ങനാശേരി അതിരൂപത രംഗത്ത്. പള്ളികളുടെ ആരാധനാ സമയം പോലും പരിഗണിക്കാതെ നെഹ്റു ട്രോഫിക്കായി പാർക്കിംഗ് ക്രമീകരണം നടത്തണം എന്നാവശ്യപ്പെടുന്നത് അപലപനീയമാണെന്ന് അതിരൂപത വൈദിക സമിതി വ്യക്തമാക്കി. മുൻ വർഷങ്ങളിൽ ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചകളിൽ നടത്തിയിരുന്ന നെഹ്റു ട്രോഫി വള്ളംകളിയാണ് ഇത്തവണ ഞായറാഴ്ച നടത്തുന്നത്.

ക്രൈസ്തവ വിശ്വാസികൾ പ്രാർഥനയ്ക്കും കുർബാനയ്ക്കുമായി മാറ്റി വയ്ക്കുന്ന ദിവസമാണ് ഞായറാഴ്ചയെന്ന് അതിരൂപത വൈദികസമിതി ചൂണ്ടിക്കാട്ടി. ഞായറാഴ്ചകൾ പ്രവൃത്തി ദിവസമാക്കാനുള്ള ശ്രമങ്ങൾ കുറെ കാലമായി സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്. മതവികാരം വ്രണപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്നും ചങ്ങനാശേരി അതിരൂപത വൈദിക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അതേസമയം ഞായറാഴ്ച വള്ളംകളി മത്സര ഉദ്ഘാടനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുക്കില്ലെന്ന് ഉറപ്പായി. സുരക്ഷാ കാരണങ്ങളാലാണ് പങ്കെടുക്കാത്തതെന്നാണു സൂചന. കേരളത്തിൽ കേന്ദ്രമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ വള്ളംകളി ഉൾപ്പെടുത്തിയിട്ടില്ല. ശനിയാഴ്ച കോവളത്തു നടക്കുന്ന സതേൺ സോണൽ കൗൺസിൽ യോഗമാണ് അമിത്ഷായുടെ പ്രധാന പരിപാടി.

ബോട്ടുകള്‍ക്ക് ഫീസ് 10000 മുതൽ 50000 രൂപ വരെ: അടച്ചില്ലെങ്കിൽ കര്‍ശന നടപടി

നെഹ്‌റു ട്രോഫി വള്ളം കളി കാണുന്നതിനായി പുന്നമട കായലില്‍ നെഹ്‌റു പവലിയന്റെ വടക്കു ഭാഗം മുതല്‍ ഡോക് ചിറ വരെ നിശ്ചിത ഫീസടക്കാതെ നിര്‍ത്തിയിടുന്ന മോട്ടോര്‍ ബോട്ടുകള്‍, ഹൗസ് ബോട്ടുകള്‍, മറ്റു യാനങ്ങള്‍ എന്നിവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എന്‍.ടി.ബി.ആര്‍ സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ അറിയിച്ചു.

കാറ്റഗറി ഒന്നുമുതല്‍ നാലു വരെയുള്ള വാഹനങ്ങള്‍ക്ക് യഥാക്രമം 10000 രൂപ, 25000 രൂപ, 40000 രൂപ, 50000 രൂപ എന്നിങ്ങനെയാണ് ഫീസ്. ഈ മേഖലയില്‍ ബോട്ടുകളും മറ്റും നിര്‍ത്തിയിട്ട് വള്ളം കളി കാണുന്നതിന് തുക ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ അടയ്ക്കണം.

ചുണ്ടൻ വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്സും

ഹീറ്റ്‌സ് :1
ട്രാക്ക് :1 ആയാപറമ്പ് പാണ്ടി(കെ.ബി.സി.എസ്.ബി.സി കുമരകം)
ട്രാക്ക് :2 കരുവാറ്റ (കരുവാറ്റ ജലോത്സവ സമിതി)
ട്രാക്ക് :3 ആലപ്പാടന്‍ പുത്തന്‍(ടൗണ്‍ ബോട്ട് ക്ലബ് കുട്ടനാട്)
ട്രാക്ക് :4 ചമ്പക്കുളം (കേരള പോലീസ് ബോട്ട് ക്ലബ്)

ഹീറ്റ്‌സ് :2
ട്രാക്ക് :1ചെറുതന(ഫ്രീഡം ബോട്ട് ക്ലബ് കൊല്ലം)
ട്രാക്ക് :2 വലിയ ദിവാന്‍ജി(വലിയ ദിവാന്‍ജി ബോട്ട് ക്ലബ്)
ട്രാക്ക് :3 മഹാദേവികാട് കാട്ടിൽ തെക്കേതിൽ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
ട്രാക്ക് :4 ആനാരി (വില്ലേജ് ബോട്ട് ക്ലബ് കൈനകരി)

ഹീറ്റ്‌സ് :3
ട്രാക്ക് :1 വെള്ളംകുളങ്ങര (സെന്‍റ് ജോര്‍ജ് ബോട്ട് ക്ലബ് തെക്കേക്കര)
ട്രാക്ക് :2 കാരിച്ചാൽ (യുണൈറ്റഡ് ബോട്ട് ക്ലബ്, കൈനകരി)
ട്രാക്ക് :3കരുവാറ്റ ശ്രീവിനായകന്‍(സെന്‍റ് പയസ് ടെന്‍ത് ബോട്ട് ക്ലബ് മങ്കൊമ്പ്)
ട്രാക്ക് :4 പായിപ്പാട് (വേമ്പനാട് ബോട്ട് ക്ലബ്, കുമരകം)

ഹീറ്റ്‌സ് 4
ട്രാക്ക്1 - ദേവാസ് ചുണ്ടൻ (വില്ലേജ് ബോട്ട് ക്ലബ്, എടത്വാ)
ട്രാക്ക് 2 - സെന്‍റ് ജോര്‍ജ് (ടൗണ്‍ ബോട്ട് ക്ലബ് ആലപ്പുഴ)
ട്രാക്ക് 3 - നിരണം ചുണ്ടന്‍(നിരണം ബോട്ട് ക്ലബ് തിരുവല്ല)
ട്രാക്ക് 4 - ശ്രീമഹാദേവന്‍ (യു.ബി.സി വേണാട്ടുകാട് ചതുര്‍ത്ഥ്യാകരി)

ഹീറ്റ്‌സ് :5
ട്രാക്ക് :1ജവഹര്‍ തായങ്കരി(സമുദ്ര ബോട്ട് ക്ലബ് കുമരകം)
ട്രാക്ക് :2 വീയപുരം (പുന്നമട ബോട്ട് ക്ലബ്)
ട്രാക്ക് :3 നടുഭാഗം (എൻസിഡിസി, കുമരകം)
ട്രാക്ക് :4 സെന്റ് പയസ് X (ടൗൺ ബോട്ട് ക്ലബ്, കുമരകം)

What's Your Reaction?

like

dislike

love

funny

angry

sad

wow