യു.എ.ഇയിൽ സന്ദർശക വിസ മാറാൻ രാജ്യം വിടണം

യു.എ.ഇയിൽ സന്ദർശക വിസയിലുള്ളവർക്ക് രാജ്യത്തിനുള്ളിൽനിന്ന് തന്നെ വിസ മാറാൻ ഇനി എളുപ്പമല്ല. ഇതു സംബന്ധിച്ച നിയമം ഒഴിവാക്കാനാണ് തീരുമാനം. ഷാർജ, അബൂദബി എമിറേറ്റുകളിലാണ് നിർദ്ദേശം പ്രാബല്യത്തിൽ വന്നത്.

Dec 14, 2022 - 18:45
 0

ഇതോടെ വിസ പുതുക്കണമെങ്കിലോ മറ്റു വിസയിലേക്ക് മാറണമെങ്കിലോ രാജ്യം വിടണം. എന്നാൽ ദുബൈയിൽ തൽസ്ഥിതി തുടരും. വിസിറ്റ് വിസയിലുള്ളവർ ഇതുവരെ യു.എ.ഇയിൽ നിന്നുകൊണ്ട് തന്നെ അധിക തുക നൽകി വിസ പുതുക്കിയിരുന്നു. ഇത് പ്രവാസികൾ അടക്കമുള്ളവർക്ക് ഏറെ പ്രയോജനകരമായിരുന്നു. ഇനി വിമാന മാർഗമോ ബസിലോ രാജ്യത്തിന് പുറത്തുപോയി എക്‌സിറ്റ് അടിച്ച് തിരികെയെത്തി വിസ പുതുക്കേണ്ടി വരും.

ഒമാനിൽ പോയി എക്‌സിറ്റ് അടിച്ച ശേഷം തിരിച്ചെത്തുകയാണ് പ്രവാസികൾ. ദുബൈ വിസിറ്റ് വിസയുള്ളവർക്ക് ഇവിടെ നിന്നുകൊണ്ട് തന്നെ വിസ പുതുക്കാം. എന്നാൽ ഇതിനും വലിയ തുക ചെലവാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow