ഇംഗ്ലീഷ് പഠിക്കാൻ ഫീസ്; പണമടച്ച വിദ്യാർത്ഥികൾക്ക് മാത്രം മിഠായി, പരാതിയുമായി രക്ഷിതാക്കൾ 

പരുമല കെ വി എൽപി സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്ക് എതിരെയാണ് രക്ഷിതാക്കളുടെ പരാതി  

Oct 26, 2022 - 16:53
Oct 26, 2022 - 16:59
 0
ഇംഗ്ലീഷ് പഠിക്കാൻ ഫീസ്; പണമടച്ച വിദ്യാർത്ഥികൾക്ക് മാത്രം മിഠായി, പരാതിയുമായി രക്ഷിതാക്കൾ 

വിദ്യാർത്ഥികളോട് അധ്യാപകർ വിവേചനം കാണിക്കുന്നെന്ന് പരാതിയുമായി രക്ഷിതാക്കൾ. പരുമല കെ വി എൽപി സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്ക് എതിരെയാണ് രക്ഷിതാക്കളുടെ പരാതി.   ഇംഗ്ലീഷ് പഠിക്കാൻ ഫീസ് നൽകുന്ന കുട്ടികൾക്ക് മാത്രം മിഠായി നൽകി കുട്ടികൾക്കിടയിൽ വിവേചനം സൃഷ്ടിക്കുന്നുവെന്നാണ് ആരോപണം. പരുമല കെ വി എൽപി സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്ക് എതിരെയാണ് രക്ഷിതാക്കളുടെ പരാതി. 

ഇംഗ്ലീഷ് പഠിപ്പിക്കാനായി സർക്കാരിന്റെ അനുമതിയില്ലാതെ കുട്ടികളിൽ നിന്ന് സ്‌കൂൾ അധികൃതർ ഫീസ് പിരിച്ചിരുന്നു. ചില രക്ഷിതാക്കൾക്ക് ഇതിനായി പണം നൽകാൻ സാധിച്ചില്ല. കുട്ടികളെ മാനസികാമായി ബുദ്ധിമുട്ടിച്ചാണ് ഫീസ് വാങ്ങിയെടുക്കാൻ അധികൃതർ ശ്രമിക്കുന്നതെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇം​ഗ്ലീഷ് പഠിക്കാൻ ഫീസ് നൽകിയ കുട്ടികളെ മാത്രം ഓഫീസിലേക്ക് വിളിച്ചുവരുത്തി മിഠായി നൽകിയെന്നും ഇത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും കുട്ടികൾ പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow