ബി.ജെ.പി സര്‍ക്കാര്‍ അനുമതി നല്‍കിയ എല്ലാ പദ്ധതികളും നിര്‍ത്തിവെയ്ക്കണം; അഴിമതികള്‍ പരിശോധിച്ചിട്ട് മാത്രം അനുമതി; നയം വ്യക്തമാക്കി സിദ്ധരാമയ്യ

May 24, 2023 - 09:53
 0
ബി.ജെ.പി സര്‍ക്കാര്‍ അനുമതി നല്‍കിയ എല്ലാ പദ്ധതികളും നിര്‍ത്തിവെയ്ക്കണം; അഴിമതികള്‍ പരിശോധിച്ചിട്ട് മാത്രം അനുമതി; നയം വ്യക്തമാക്കി സിദ്ധരാമയ്യ

കര്‍ണാടകയില്‍ ബസവരാജ ബൊമ്മ സര്‍ക്കാര്‍ അനുമതി നല്‍കിയ എല്ലാ പദ്ധതികളും നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി സര്‍ക്കാര്‍ അനുമതി നല്‍കിയ പദ്ധതികള്‍ വീണ്ടും പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷമുള്ള സിദ്ധരാമയ്യയുടെ ആദ്യ തീരുമാനങ്ങളിലൊന്നാണിതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത എല്ലാ പ്രവൃത്തികളുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും കോര്‍പ്പറേഷനുകളുടെയും ബോര്‍ഡുകളുടെയും കീഴിലുള്ള എല്ലാ തുടര്‍ നടപടികളും ഉടനടി നിര്‍ത്തണമെന്നും ആരംഭിക്കാത്ത പദ്ധതികള്‍ ആരംഭിക്കരുതെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow