കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരഞ്ഞെടുപ്പ് അട്ടിമറി; SFI ഏരിയാ സെക്രട്ടറി വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കി

May 18, 2023 - 08:27
 0
കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരഞ്ഞെടുപ്പ് അട്ടിമറി; SFI ഏരിയാ സെക്രട്ടറി വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കി

കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ  ആൾമാറാട്ടം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് ആരോപണവിധേയനായ എസ്എഫ്ഐ കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയെന്ന് എസ്എഫ്ഐ സംസ്ഥാന നേതൃത്വം . കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നിന്ന് ജയിച്ചയാളെ വെട്ടി SFI നേതാവിനെ തിരികെ കയറ്റാൻ ആണ് ശ്രമം നടന്നത് . യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിന് പ്രിൻസിപ്പൽ നൽകിയ പട്ടികയിലാണ് ക്രമക്കേട്. എസ്എഫ്ഐ നേതൃത്വത്തിന്റെ അറിവോടെ അല്ല ക്രമക്കേടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. ആൾമാറാട്ടം നടന്നിട്ടില്ലെന്ന് വിശദീകരിച്ച് കോളജ് അധികൃതരും രംഗത്തെത്തി. വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

 

തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വന്ന വാർത്ത ഗൗരവത്തോടെയാണ് എസ്എഫ്ഐ കാണുന്നത്. തെരഞ്ഞെടുക്കപ്പെടാത്ത തന്റെ പേരാണ് കോളേജിൽ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ച UUC ലിസ്റ്റില് ഉള്ളത് എന്നറിവുണ്ടായിട്ടും അത് തിരുത്തുന്നതിനോ ഉത്തരവാദിത്വപ്പെട്ട ഇടങ്ങളിൽ അറിയിക്കുന്നതിനോ തയ്യാറാകാതിരുന്ന എസ്.എഫ്.ഐ കാട്ടാക്കട ഏരിയ സെക്രട്ടറി സ. വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കുന്നതിനായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

2022-23 കോളേജ് തെരഞ്ഞെടുപ്പിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ യു യു സി ആയി ജയിച്ചത് എസ്എഫ്ഐ പാനലിലെ അനഘയാണ്. എന്നാൽ പട്ടിക കേരള സർവകലാശാലയിൽ എത്തിയപ്പോൾ അനഘയുടെ പേരിനു പകരം എസ്എഫ്ഐ ഏരിയ സെക്രട്ടറിയായിരുന്ന എ വിശാഖിന്റെ പേരു വന്നു. ഇതോടെ ലിസ്റ്റ് വിവാദമായി. ആൾമാറാട്ടം നടന്നത് വിശാഖിനെ കേരള യൂണിവേഴ്സിറ്റി ചെയര്‍മാനാക്കാനാണെന്ന ആക്ഷേപം ഉയർന്നു. തൊട്ടു പിന്നാലെ വിശദീകരിച്ച് കോളേജ് അധികൃതർ രംഗത്തെത്തി.

 

സംഭവത്തിൽ എസ്എഫ്ഐക്ക് പങ്കില്ലെന്ന് ജില്ലാ നേതൃത്വം വിശദീകരിക്കുന്നു.എസ്എഫ്ഐയുടെ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ സ്ഥാനാർത്ഥിയായി വിശാഖിനെ തീരുമാനിച്ചിട്ടില്ലെന്നും ഏരിയ സെക്രട്ടറി സ്ഥാനത്ത് എന്ന വിശാഖിനെ മാറ്റിയെന്നുമാണ് എസ്എഫ്ഐയുടെ വിശദീകരണം.. അതേസമയം വിഷയത്തിൽ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് എസ്എഫ്ഐ നടത്തുന്നത് എന്നും വിദ്യാർത്ഥികളോട് മാപ്പുപറയാൻ എസ്എഫ്ഐ തയ്യാറാകണമെന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവിയർ പറഞ്ഞു,

കേരള സർവ്വകലാശാലയിലേക്ക് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യ സേവിയറിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

What's Your Reaction?

like

dislike

love

funny

angry

sad

wow