വന്ദേഭാരത് ഫ്ലാഗ്ഓഫ്; സംസ്ഥാനത്ത് ഏപ്രിൽ 23 മുതൽ 25 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം

ഏപ്രില്‍ 23 മുതല്‍ 25 വരെ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നു പുറപ്പെടുന്നതും അവസാനിക്കുന്നതുമായ ചില സര്‍വീസുകള്‍ക്കാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്

Apr 22, 2023 - 12:11
 0
വന്ദേഭാരത് ഫ്ലാഗ്ഓഫ്; സംസ്ഥാനത്ത് ഏപ്രിൽ 23 മുതൽ 25 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം

വന്ദേഭാരത് എക്സ്പ്രസിന്‍റെ ഫ്ലാഗ്ഓഫ് കണക്കിലെടുത്ത് സംസ്ഥാനത്ത് ഏപ്രിൽ 23 മുതൽ 25 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. ഏപ്രില്‍ 23 മുതല്‍ 25 വരെ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നു പുറപ്പെടുന്നതും അവസാനിക്കുന്നതുമായ ചില സര്‍വീസുകള്‍ക്കാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ ദിവസങ്ങളില്‍ മലബാര്‍, ചെന്നൈ മെയിലുകള്‍ കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനുകള്‍ യാത്ര തുടങ്ങുന്നതും കൊച്ചുവേളിയില്‍ നിന്ന് ആയിരിക്കും. ഏപ്രിൽ 24ന് മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് കൊച്ചുവേളി വരെ മാത്രമായിരിക്കും സർവീസ് നടത്തുക.

ഏപ്രിൽ 23ന് ശബരി എക്സ്പ്രസും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. 24നും 25നും കൊല്ലം- തിരുവനന്തപുരം എക്സ്പ്രസ് കഴക്കൂട്ടം വരെ മാത്രമേ സര്‍വീസ് നടത്തൂ. 24നും 25നും നാഗര്‍കോവില്‍- കൊച്ചുവേളി എക്സ്പ്രസ് നേമത്ത് യാത്ര അവസാനിപ്പിക്കും. കൊച്ചുവേളി- നാഗര്‍കോവില്‍ എക്സ്പ്രസ് നെയ്യാറ്റിന്‍കരയില്‍ നിന്ന് പുറപ്പെടും.

What's Your Reaction?

like

dislike

love

funny

angry

sad

wow