യെ​മ​നെ​യും വീ​ഴ്ത്തി ; അ​ണ്ട​ര്‍ 16 ഫു​ട്‌​ബോ​ളില്‍ ഇ​ന്ത്യ​ക്ക് തു​ട​ർ​ച്ച‍​യാ​യ ര​ണ്ടാം ജ​യം

വാ​ഫ് (WAFF) അ​ണ്ട​ര്‍ 16 ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്നു. ശ​ക്ത​രാ​യ ഇ​റാ​ക്കി​നു പി​ന്നാ​ലെ യെ​മ​നെ​യും ഇ​ന്ത്യ​ൻ ചു​ണ​ക്കു​ട്ടി​ക​ൾ

Aug 8, 2018 - 16:59
 0
യെ​മ​നെ​യും വീ​ഴ്ത്തി ; അ​ണ്ട​ര്‍ 16 ഫു​ട്‌​ബോ​ളില്‍ ഇ​ന്ത്യ​ക്ക് തു​ട​ർ​ച്ച‍​യാ​യ ര​ണ്ടാം ജ​യം

വാ​ഫ് (WAFF) അ​ണ്ട​ര്‍ 16 ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്നു. ശ​ക്ത​രാ​യ ഇ​റാ​ക്കി​നു പി​ന്നാ​ലെ യെ​മ​നെ​യും ഇ​ന്ത്യ​ൻ ചു​ണ​ക്കു​ട്ടി​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി.എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നാ​ണ് യെ​മ​നെ വീ​ഴ്ത്തി​യ​ത്. ആ​ദ്യ പ​കു​തി​യി​ൽ ഒ​രു ഗോ​ളി​നു മു​ന്നി​ലാ​യി​രു​ന്ന ഇ​ന്ത്യ ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ര​ണ്ടു ഗോ​ളു​ക​ൾ കൂ​ടി നേ​ടി പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി. ഹ​ർ‌​പ്രീ​ത് സിം​ഗ് (37) റി​ഡ്ജെ ഡെ​മെ​ല്ലോ (47) രോ​ഹി​ത് ഡാ​നു (48) എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്.ബി​ബി​യാ​നോ ഫെ​ര്‍​ണാ​ണ്ട​സി​ന്‍റെ പ​രി​ശീ​ല​ന​ത്തി​നു കീ​ഴി​ല്‍ ഇ​റ​ങ്ങി​യ ഇ​ന്ത്യ​ന്‍ കു​ട്ടി​പ്പ​ട, മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ഇ​ന്ത്യ ഇ​റാ​ക്കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow