ഇടമലയാര്‍ അണക്കെട്ട് വ്യാഴാഴ്ച (09-08-2018) തുറക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

കനത്ത മഴയേത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ അണക്കെട്ട് വ്യാഴാഴ്ച തുറക്കും. ഇതിനു മുന്നോടിയായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെയായിരിക്കും ഷട്ടറുകള്‍ തുറക്കുകയെന്നും

Aug 8, 2018 - 16:53
 0
ഇടമലയാര്‍ അണക്കെട്ട് വ്യാഴാഴ്ച (09-08-2018) തുറക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

കനത്ത മഴയേത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ അണക്കെട്ട് വ്യാഴാഴ്ച തുറക്കും. ഇതിനു മുന്നോടിയായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെയായിരിക്കും ഷട്ടറുകള്‍ തുറക്കുകയെന്നും 164 ഘന മീറ്റര്‍ വെള്ളം ഒഴുക്കാന്‍ തീരുമാനിച്ചെന്നും വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

ഡാം തുറക്കുന്നതോടെ പെരിയാറിലെ ജലനിരപ്പില്‍ ഒന്നു മുതല്‍ 1.5 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും പുറത്തേക്ക് വിടുന്ന ജലം അഞ്ചു മണിക്കൂറിനുള്ളില്‍ മണിക്കൂറില്‍ ആലുവ ഭാഗത്ത് എത്തും എന്ന് അനുമാനിക്കുന്നതായും സംസ്ഥാന ദുരന്തനിവാരണ സേനയും വ്യക്തമാക്കി.

2013 ലാണ് ഇതിന് മുമ്പ് ഇടമലയാര്‍ അണക്കെട്ട് തുറന്നത്. 900 ഘനമീറ്റര്‍ വെള്ളമാണ് അന്ന് തുറന്നുവിട്ടത്. അതേസമയം പെരിങ്ങല്‍കുത്ത് അണക്കെട്ട് തുറന്നതിനാല്‍ ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

What's Your Reaction?

like

dislike

love

funny

angry

sad

wow