കണ്ണൂരിൽ RSS ഓഫീസിന് നേരെ ബോംബ് എറിഞ്ഞു; ജനല്‍ച്ചില്ലുകൾ തകര്‍ന്നു

പയ്യന്നൂരിൽ ആർ എസ് എസ് ഓഫീസിന് നേരെ ബോംബ് എറിഞ്ഞു. പയ്യന്നൂരിലെ ആർ.എസ്.എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെയാണ് ബോംബേറ് ഉണ്ടായത്. പുലർച്ചെ 1.30 ഓടെയാണ് അക്രമം നടന്നത്. ഓഫീസന്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നിട്ടുണ്ട്.

Jul 13, 2022 - 05:07
 0

പയ്യന്നൂരിൽ ആർ എസ് എസ് ഓഫീസിന് നേരെ ബോംബ് എറിഞ്ഞു. പയ്യന്നൂരിലെ ആർ.എസ്.എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെയാണ് ബോംബേറ് ഉണ്ടായത്. പുലർച്ചെ 1.30 ഓടെയാണ് അക്രമം നടന്നത്. ഓഫീസന്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നിട്ടുണ്ട്. ആളപായമില്ല.

ആക്രമണം നടക്കുന്ന സമയത്ത് കാര്യാലയത്തിൽ ആരും ഉണ്ടായിരുന്നില്ല. സിപിഐഎം പ്രവർത്തകനായിരുന്ന ധനരാജിന്റെ ആറാം രക്തസാക്ഷി ദിനമായിരുന്നു ഇന്നലെ. പ്രതിസ്ഥാനത്ത് ആർഎസ്എസ് ആണ്.  പുലർച്ചെയോടെ ആസൂത്രിത ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.

What's Your Reaction?

like

dislike

love

funny

angry

sad

wow