കുറിപ്പടിയും പാസുമുള്ളവര്‍ക്ക് മദ്യം വീട്ടിലെത്തിക്കാന്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും ; ലഭ്യമാക്കുക വില കുറവുള്ളവ

ലോക്ക് ഡൗണില്‍ ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം വീട്ടിലെത്തിക്കുന്നതിന് ബെവ്‌കോ 100 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. എക്‌സൈസ് വിഭാഗം പാസ് നല്‍കുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിക്കുന്നതിനാണ് 100 രൂപ.

Apr 1, 2020 - 08:47
 0
കുറിപ്പടിയും പാസുമുള്ളവര്‍ക്ക് മദ്യം വീട്ടിലെത്തിക്കാന്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും ; ലഭ്യമാക്കുക വില കുറവുള്ളവ

ലോക്ക് ഡൗണില്‍ ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം വീട്ടിലെത്തിക്കുന്നതിന് ബെവ്‌കോ 100 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. എക്‌സൈസ് വിഭാഗം പാസ് നല്‍കുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിക്കുന്നതിനാണ് 100 രൂപ. ബെവ്‌കോ ഗോഡൗണില്‍ നിന്നാണ് മദ്യമെത്തിക്കുക. ഗോഡൗണിലെ ഏറ്റവും വിലകുറഞ്ഞ മദ്യമായിരിക്കും നല്‍കുക. മൂന്ന് ലിറ്റര്‍ വീതം ഒരാള്‍ക്ക് ഒരാഴ്ചത്തേക്ക് നല്‍കാനാണ് പാസ്. ഇതുള്ളവര്‍ക്ക് ബെവ്‌കോയുടെ എസ്എല്‍ 9 ലൈസന്‍സുള്ള ഗോഡൗണില്‍ നിന്ന് മദ്യവിതരണം നടത്തും. സംസ്ഥാനത്തെ എല്ലാ ബെവ്‌റേജസ് ഔട്ട്‌ലെറ്റുകളിലേക്കും മദ്യമെത്തിക്കുന്നത് ഇതില്‍ നിന്നാണ്.

മദ്യം എത്തിക്കാനാവശ്യമായ വാഹനങ്ങള്‍ ഗൗഡൗണ്‍ മാനേജര്‍ സംഘടിപ്പിക്കണം. വിതരണത്തോട് സഹകരിക്കാത്ത ജീവനക്കാരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുമെന്നും ബെവ്‌കോ എംഡി സ്പര്‍ജന്‍ കുമാര്‍ വ്യക്തമാക്കുന്നു. ആവശ്യമെങ്കില്‍ ഗോഡൗണ്‍ മാനേജര്‍മാര്‍ക്ക് എക്‌സൈസിന്റെയോ പൊലീസിന്റേയോ സഹായം തേടാം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍,കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ തുടങ്ങിയ സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുടെ കുറിപ്പടി നല്‍കുകയാണെങ്കില്‍ മാത്രമേ പാസ് അനുവദിക്കൂ. അതേസമയം സര്‍ക്കാര്‍ തീരുമാനം അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ബുധനാഴ്ച കരിദിനം ആചരിക്കുകയാണ്.

 

What's Your Reaction?

like

dislike

love

funny

angry

sad

wow