'ഐ ഡോണ്ട് ലൈക് ഇറ്റ്, ഐ അവോയ്ഡ് ഇറ്റ്; കോടികളുടെ പാന്‍ മസാല പരസ്യം ഉപേക്ഷിച്ച് യഷ്

ഫാന്‍സിന്റേയും ഫോളോവേഴ്സിന്റേയും താല്‍പ്പര്യങ്ങളെ മാനിച്ചുകൊണ്ട് യഷ് കോടികളുടെ പാന്‍ മസാല പരസ്യ ഡീലില്‍ നിന്ന് ഒഴിവായിരിക്കുകയാണ്

'ഐ ഡോണ്ട് ലൈക് ഇറ്റ്, ഐ അവോയ്ഡ് ഇറ്റ്; കോടികളുടെ പാന്‍ മസാല പരസ്യം ഉപേക്ഷിച്ച് യഷ്

ബിഗ് സ്‌ക്രീനില്‍ നിറഞ്ഞ കൈയടികളോടെ ജൈത്രയത്ര തുടരുന്ന കെജിഎഫ് 2ലെ നായകന്‍ യഷ് ജീവിതത്തിലും കയ്യടി ഏറ്റുവാങ്ങുകയാണ്. പാന്‍ മസാല പരസ്യത്തില്‍ അഭിനയിക്കുന്നതിനായി കോടികള്‍ നല്‍കാമെന്ന് പറഞ്ഞ ഡീല്‍ വേണ്ടെന്ന് വച്ച സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

നേരത്തെ പാന്‍ മസാല പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് ബോളിവുഡ് താരം അക്ഷയ് കുമാര്‍ ക്ഷമ ചോദിച്ചിരുന്നു. അല്ലു അര്‍ജുനും കോടികള്‍ പ്രതിഫലം വാഗ്ദാനം ചെയ്ത ഒരു പുകയില ഉല്‍പ്പന്നത്തിന്റെ പരസ്യത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ നിരസിച്ചിരുന്നു.