Gold Seized| അടിവസ്ത്രത്തിനുള്ളിലെ രഹസ്യ അറകളിൽ പേസ്റ്റ് രൂപത്തിൽ സ്വർണം; യാത്രക്കാരി പിടിയിൽ

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് ഇന്ത്യയിലേയ്ക്ക് സ്വര്‍ണം (Gold) കടത്താൻ ശ്രമിച്ച ഷാർജയിൽ നിന്നുള്ള യാത്രക്കാരിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

Jun 17, 2022 - 18:06
 0

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് ഇന്ത്യയിലേയ്ക്ക് സ്വര്‍ണം (Gold) കടത്താൻ ശ്രമിച്ച ഷാർജയിൽ നിന്നുള്ള യാത്രക്കാരിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു ലക്ഷം ദിർഹം (81,688 ഡോളർ) വിലമതിക്കുന്ന ഒന്നരകിലോ സ്വർണമാണ് യുവതി കടത്താൻ ശ്രമിച്ചത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

യുഎഇയിൽ നിന്ന് വിമാനത്തിൽ ഇന്ത്യയിലെത്തിയ യുവതിയുടെ ശരീരഭാഷയിൽ സംശയം തോന്നിയ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ തടയുകയായിരുന്നു. അടിവസ്ത്രത്തിൽ അറകളുണ്ടാക്കി പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം വച്ചായിരുന്നു കള്ളക്കടത്ത് ശ്രമം.

Watch Video

യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് സ്വർണം കടത്താൻ യാത്രക്കാർ പല രീതികളാണ് പരീക്ഷിക്കുന്നത്. ലോഹം, വസ്ത്രങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ബാഗേജുകൾ, പല്ലുകൾ, വിഗ്ഗുകൾ തുടങ്ങിയ വഴികൾ ഇതിനോടകം പരീക്ഷിക്കുകയും പിടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് തീരുവ നൽകാതിരിക്കാനാണ് സ്വർണം ഇത്തരത്തിൽ ഒളിപ്പിച്ചുകടത്തുന്നത്. ഇതിലൂടെ ലഭിക്കുന്ന പണമാണ് ഇവരുടെ ലാഭം.


യുഎഇയിൽ നിന്ന് നികുതിയില്ലാതെ കൊണ്ടുപോകാവുന്ന സ്വർണത്തിന് പരിധിയില്ലെങ്കിലും രാജ്യത്തേയ്ക്ക് കൊണ്ടുപോകുന്ന സ്വർണത്തിന്റെ മൂല്യത്തിന്റെ 10.75 ശതമാനമാണ് ഇന്ത്യ നികുതി ഈടാക്കുന്നത്. ദുബായിൽ ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന വസ്തുക്കളിലൊന്ന് സ്വർണമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow