ആരാധിക കുഴഞ്ഞുവീണു; ലൈഗറിന്റെ പ്രമോഷൻ പകുതിയിൽ നിർത്തി വിജയ് ദേവരകൊണ്ട.

ശാന്തരാകൻ ആരാധകരോട് വിജയ് പറഞ്ഞെങ്കിലും അത് കേൾക്കാൻ കൂട്ടാക്കിയില്ല. വേദിയിലും പരിസരത്തും ഉന്തും തളളുമായതോടെയാണ് തങ്ങളുടേയും ആരാധകരുടേയും സുരക്ഷ കണക്കിലെടുത്ത് പ്രചാരണ പരിപാടി നിർത്തി താരങ്ങൾ പോയത്

ആരാധിക കുഴഞ്ഞുവീണു; ലൈഗറിന്റെ പ്രമോഷൻ പകുതിയിൽ നിർത്തി വിജയ് ദേവരകൊണ്ട.
ആരാധിക കുഴഞ്ഞുവീണു; ലൈഗറിന്റെ പ്രമോഷൻ പകുതിയിൽ നിർത്തി വിജയ് ദേവരകൊണ്ട. ശാന്തരാകൻ ആരാധകരോട് വിജയ് പറഞ്ഞെങ്കിലും അത് കേൾക്കാൻ കൂട്ടാക്കിയില്ല. വേദിയിലും പരിസരത്തും ഉന്തും തളളുമായതോടെയാണ് തങ്ങളുടേയും ആരാധകരുടേയും സുരക്ഷ കണക്കിലെടുത്ത് പ്രചാരണ പരിപാടി നിർത്തി താരങ്ങൾ പോയത്.
വിജയ് ദേവരകൊണ്ട (Vijay Deverakonda), അനന്യ പാണ്ഡെ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ലൈഗർ (Liger). പൂരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 25നാണ് തീയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും ആരാധിക ബോധംകെട്ടു വീണു. ലാസ് വെഗാസിലെ മിക്സഡ് മാർഷൽ ആർട്സ് ചാമ്പ്യനാവാൻ യുവാവ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഹിന്ദിയിലും തെലുങ്കിലും പുറത്ത് വരുന്ന ചിത്രം മറ്റ് അഞ്ച് ഭാഷകളിൽ മൊഴിമാറ്റി പ്രദർശിപ്പിക്കും.
ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചുളള പ്രചരണ പരിപാടികൾ തകൃതിയായി നടക്കുകയാണ്. പ്രിയപ്പെട്ട താരങ്ങളെ കാണാൻ നിരവധി പേരാണ് മാളുകളിലും മറ്റും എത്തുന്നത്. ആരാധകരുടെ തിരക്ക് കാരണം മുംബൈയിലെ മാളിൽ സംഘടിപ്പിച്ച പരിപാടി പകുതിയിൽ നിർത്തി വയ്ക്കേണ്ടി വന്നു. വളരെ കഷ്ടപ്പെട്ടാണ് താരങ്ങളെ പുറത്തേക്ക് കൊണ്ടു വന്നത്.
നവിമുംബൈയിലെ മാളിൽ സംഘടിപ്പിച്ച പരിപാടിയിൽ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ നിരവധി പേർ തടിച്ചു കൂടിയിരുന്നു. ശാന്തരാകൻ ആരാധകരോട് വിജയ് പറഞ്ഞെങ്കിലും അത് കേൾക്കാൻ കൂട്ടാക്കിയില്ല. വേദിയിലും പരിസരത്തും ഉന്തും തളളുമായതോടെയാണ് തങ്ങളുടേയും ആരാധകരുടേയും സുരക്ഷ കണക്കിലെടുത്ത് പ്രചരണ പരിപാടി നിർത്തി താരങ്ങൾ പോയത്.
എന്നാൽ പിന്നീട് നടൻ ഇതിനെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ വാചാലനായി- "നിങ്ങളുടെ സ്നേഹം എന്നെ സ്പർശിച്ചു. നിങ്ങളെല്ലാവരും സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങിയെന്ന് പ്രതീക്ഷിക്കുന്നു. ഇത്രയും കാലം ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ഞാൻ ഉറങ്ങാൻ പോകുമ്പോൾ നിങ്ങളെയെല്ലാം കുറിച്ച് ചിന്തിക്കുന്നു. ഗുഡ് നൈറ്റ് മുംബൈ'- ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു.
വിജയ് ദേവരകൊണ്ടക്കും അനന്യ പാണ്ഡെക്കുമൊപ്പം രമ്യാ കൃഷ്ണൻ, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കരൺ ജോഹറിനൊപ്പം പുരി ജഗന്നാഥും നടി ചാർമി കൗറും അപൂർവ മെഹ്തയും ചേർന്നാണ് ലൈഗർ നിർമിക്കുന്നത്.
 
Fangirlwas fainted in the crowd; Vijay Devarakonda halted Liger's promotion half way through. Vijay told Shantrakan fans but they didn't bother to listen. The actors left the campaign program after taking into consideration the safety of themselves and their fans.
Liger is a film starring Vijay Deverakonda and Ananya Pandey in lead roles. Directed by Puri Jagannath, the film will hit the theaters on August 25. Fan girl fainted in the stampede during the promotion of the film. Many people come to malls and other places to see their favorite stars.
 
Along with Vijay Devarakonda and Ananya Pandey, the film also stars Ramya Krishnan, Ronit Roy, Vishu Reddy, Alli, Makarand Deshpande and Get Up Srinu. Ligar is produced by Karan Johar along with Puri Jagannath, actresses Charmi Kaur and Apoorva Mehta.
 
#VijayDeverakonda #vijaydevarakonda #VijayDeverconda #vijaydevarkonda #vijaydeverakonda #vijaydeverakondafc #vijaydevarakondafc #vijaydeverakondasai #vijaydevarakondafans #vijaydevarakondaofficial #AnanyaPanday #ananyapandey #ananyapanday #RamyaKrishnan #GetupSrinu #getupsrinu #legar