ഒഴുകി വരുന്നത് സെക്കൻഡിൽ മൂന്ന് ലക്ഷം ലിറ്റർ ജലം; പെരിയാർ തീരത്തെ വീടുകളിൽ വെള്ളംകയറി

മുല്ലപ്പെരിയാർ ഡാമിൽ നിന്ന് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ വെള്ളം എത്തിയതോടെ ഇടുക്കി ഡാമിലും ജലനിരപ്പ് വർദ്ധിച്ചു. ഇതോടെ സെക്കൻഡിൽ മൂന്ന് ലക്ഷം ലിറ്റർ ജലമാണ് ഇപ്പോൾ പുറത്തേക്ക് ഒഴുക്കിവിടുന്നത്. പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറിയതോടെ ജനങ്ങൾ ആശങ്കയിലാണ്.

Aug 9, 2022 - 17:39
 0

300 ഘനടയടി ജലമാണ് ഇപ്പോൾ ചെറുതോണി ഡാമിന്റെ 5 ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുക്കുന്നത്. ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുകയാണ്.

ഷട്ടറുകൾ എല്ലാം തുറന്നുതോടെ പെരിയാർ കരകവിഞ്ഞു. പെരിയാർ തീരത്തെ നിരവധി വീടുകളിൽ വെള്ളം കയറി. ഞായറാഴ്ച മൂന്നു ഷട്ടറുകളിലൂടെ 100 ഘനയടി ജലമാണ് ഇടുക്കിയിൽ നിന്നും ആദ്യം പുറത്തേക്ക് ഒഴുക്കിയത്. പിന്നീട് തിങ്കളാഴ്ച പത്തുമണിയോടെ 150 ഘനയടിയും 2 മണിക്ക് 200 ഘനയടിയുമായി ഉയർത്തിയെങ്കിലും ജലനിരപ്പ് നിയന്ത്രിക്കാൻ കഴിയാത്തതിനാൽ 3.30ന് ഇടുക്കി ഡാമിൻറെ രണ്ട് ഷട്ടർ കൂടി തുറന്ന് 250 ഘനയടി ജലം പുറത്തേക്ക് ഒഴുക്കി. പിന്നീട് അഞ്ചുമണിയോടെ 300 ഘനയടിയാക്കി കൂടുതൽ വെള്ളം തുറന്നു വിട്ടു.

മുല്ലപെരിയാറിൽ നിന്ന് എത്തുന്നത് കൂടാതെ ഡാമിൻറെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാലും പെരിയാറിലെ വെള്ളമൊഴുക്ക് ശക്തമാവുകയും ഡാമിലെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തു. പ്രതിസന്ധി രൂക്ഷമായതിനാൽ ഇന്ന് വീണ്ടും പുറത്തേക്ക് ഒഴുകുന്ന ജലത്തിൻറെ അളവ് 500 ഘനയടി ആക്കി മാറ്റാനുള്ള തീരുമാനമാണ് ജില്ലാ ഭരണകൂടം കൈകൊണ്ടിട്ടുള്ളത്.

പെരിയാർ കരകവിഞ്ഞതോടെ വീടുകൾ ഉപേക്ഷിച്ച് ആളുകൾ മറ്റിടങ്ങളിലേക്ക് പോയി. ആശങ്കയ്ക്ക് വകയില്ലെന്ന് അധികൃതർ വ്യക്തമാക്കുമ്പോഴും 2018ലെ പ്രളയത്തെ അതിജീവിച്ച പെരിയാർ തീരങ്ങളിലെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow