അധ്യാപകരുടേയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടേയും പരാതി; കോട്ടൺഹിൽ സ്കൂൾ പ്രിൻസിപ്പൽ ഹെഡ്മാസ്റ്ററെ മാറ്റി

കോട്ടൺഹിൽ സ്കൂളിലെ പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ വിൻസന്റിനെ മാറ്റി. പിഎംജി സിറ്റി സ്‌കൂളിലെ ഹെഡ്മിസ്ട്രസായ പിവി ഷാമിയ്ക്കാണ് പുതിയ ചുമതല. കുളത്തൂപ്പുഴ ഗവ. എച്ച്എസിലേക്കാണ് വിൻസന്റിനെ മാറ്റിയത്. വിൻസന്റിനെതിരെ ഒരു വിഭാഗം അധ്യാപകരും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും നിരന്തരം പരാതി ഉന്നയിച്ചിരുന്നു.

Aug 3, 2022 - 20:26
 0

കോട്ടൺഹിൽ സ്കൂളിലെ പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ വിൻസന്റിനെ മാറ്റി. പിഎംജി സിറ്റി സ്‌കൂളിലെ ഹെഡ്മിസ്ട്രസായ പിവി ഷാമിയ്ക്കാണ് പുതിയ ചുമതല. കുളത്തൂപ്പുഴ ഗവ. എച്ച്എസിലേക്കാണ് വിൻസന്റിനെ മാറ്റിയത്. വിൻസന്റിനെതിരെ ഒരു വിഭാഗം അധ്യാപകരും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും നിരന്തരം പരാതി ഉന്നയിച്ചിരുന്നു.

ഇന്നലെ രാവിലെയാണ് വിൻസന്റിനെ പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ സ്ഥാനത്തു നിന്ന് മാറ്റിയതായി ഉത്തരവ് പുറത്തിറങ്ങുന്നത്. പിന്നാലെ ഉച്ചയോടെ പിവി ഷാമി ചുമതലയേറ്റു

കോട്ടൺഹിൽ സ്‌കൂളിലെ പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ വിൻസെന്റിനെ മാറ്റി. അധ്യാപകരുടെയും സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും നിരന്തരമായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഹെഡ്മാസ്റ്ററുടെ സ്ഥാനചലനം. എന്നാൽ സ്ഥലമാറ്റം സംബന്ധിച്ചുള്ള ഉത്തരവിൽ മാറ്റി നിയമിക്കുന്നു എന്നു മാത്രമാണുള്ളത്. കുളത്തൂപ്പുഴ ഗവ.എച്ച്.എസിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരിക്കുന്നത്. പി.എം.ജി. സിറ്റി സ്‌കൂളിലെ ഹെഡ്മിസ്ട്രസായ പി.വി. ഷാമിയെയാണ് കോട്ടൺഹിൽ സ്‌കൂളിൽ പകരം നിയമിച്ചിരിക്കുന്നത്.

സ്കൂളിലെ മുതിർന്ന ക്ലാസിലെ വിദ്യാർത്ഥികൾ ചെറിയ ക്ലാസിലെ വിദ്യാർത്ഥികളെ ഉപദ്രവിച്ചെന്ന പരാതി വേണ്ടരീതിയിൽ വിൻസന്റ് കൈകാര്യം ചെയ്തില്ലെന്ന് ഒരു വിഭാഗം അധ്യാപകരും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും പരാതി ഉന്നയിച്ചിരുന്നു. കൂടാതെ, എച്ച് എമ്മിനും അദ്ദേഹത്തോട് അടുപ്പമുള്ള രണ്ട് അധ്യാപകർക്കുമെതിരെ സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള പരാതി സ്കൂൾ മാനേജ്മെന്റ് വിദ്യാഭ്യാസ വകുപ്പിന് നൽകിയിരുന്നു. എച്ച്എമ്മിനെതിരെ മോശം പെരുമാറ്റം, സ്വജനപക്ഷപാതം, സാമ്പത്തിക ക്രമക്കേട് എന്നിവ ആരോപിച്ചും ഒരു വിഭാഗം അധ്യാപകർ പരാതി നൽകിയിരുന്നു.

ട്രഷററായ ഹെഡ്മാസ്റ്റർ കഴിഞ്ഞ 10 മാസത്തെ കണക്ക് അവതരിപ്പിച്ചിട്ടില്ലെന്നായിരുന്നു പരാതി. പരാതിയിൽ ഡിഡിഇ സ്‌കൂളിൽ നേരിട്ടെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

മൂത്രപ്പുരയിലേക്ക് പോയ കുട്ടികളെ ഹയർ സെക്കൻഡറി വിദ്യാർഥികൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു കോട്ടൺഹിൽ സ്കൂളിൽ നിന്നും ഉയർന്ന പരാതി. കൈഞരമ്പ് മുറിക്കും, കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് തള്ളിയിടും എന്നിങ്ങനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

സംഭവത്തിൽ ഡിഡിഇ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ളിലുണ്ടായ ചെറിയൊരു പ്രശ്നത്തെ അനാവശ്യമായി പർവതീകരിച്ചതാണ് പ്രധാന പ്രശ്നമെന്ന് ഡിഡിഇയുടെ റിപ്പോർട്ടിൽ പറയുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow