Thesni Khan | കഥ, സംവിധാനം തെസ്നി ഖാൻ; ഹ്രസ്വചിത്രം 'ഇസ്തിരി' റിലീസ് ചെയ്തു

ചലച്ചിത്ര താരം തെസ്‌നി അലി ഖാൻ ആദ്യമായി കഥയും സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമായ 'ഇസ്തിരി' സൈന മൂവീസിലൂടെ റിലീസായി.

Oct 27, 2022 - 04:14
 0
Thesni Khan | കഥ, സംവിധാനം തെസ്നി ഖാൻ; ഹ്രസ്വചിത്രം 'ഇസ്തിരി' റിലീസ് ചെയ്തു

ചലച്ചിത്ര താരം തെസ്‌നി അലി ഖാൻ ആദ്യമായി കഥയും സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമായ 'ഇസ്തിരി' സൈന മൂവീസിലൂടെ റിലീസായി. സന്ധ്യ അയ്യർ, സ്നേഹ വിജയൻ, ആരോമൽ, ബിന്ദു വരാപ്പുഴ, സുജിത്ത്, ധന്യ നാഥ്, ജയരാജ് സെഞ്ച്വറി എന്നിവരാണ് പ്രധാന താരങ്ങൾ. ഡ്രീം ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജയരാജ്, ഷിനോദ് എന്നിവർ ചേർന്ന് എഴുതുന്നു. പ്രവിരാജ് വി. നായർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സജിത ദേവസ്യ എഴുതിയ വരികൾക്ക് വിനായക് പ്രസാദ് സംഗീതം പകരുന്നു.


ആലാപനം-വിനായക് പ്രസാദ്, ഡിസൈൻ- ലൈനോജ് റെഡ്ഡിസൈൻ, കോസ്റ്റ്യൂം ഡിസൈനർ- ജിഷ പ്രസാദ്, മേക്കപ്പ്- ഇർഷാദ്, കല- അലോക് റവ്യ, അസിസ്റ്റന്റ് ഡയറക്ടർ- രോഹിത്, സ്റ്റുഡിയോ- എൻ എസ് മീഡിയ, റെക്കോഡിംഗ് & മിക്സിംഗ് - നിഹിൽ പി വി, സൗണ്ട് ഡിസൈൻ- നിഹിൽ പി വി, ഷിജു എം എക്സ്, പ്രോഗ്രാമിംഗ് : വിഷ്ണു പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ- റിച്ചാർഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, അസോസിയേറ്റ് ഡയറക്ടർ- ജോമാൻ ജോഷി തിട്ടയിൽ, എഡിറ്റർ- ഷമീർ, പി.ആർ.ഒ. -എ.എസ്. ദിനേശ്.

What's Your Reaction?

like

dislike

love

funny

angry

sad

wow