ടി20 ലോകകപ്പിൽ പാകിസ്താനെ അട്ടിമറിച്ച് സിംബാബ്‌വെ

ആവേശം അവസാനം വരെ നീണ്ടു നിന്ന മത്സരത്തിൽ ഒരു റണ്ണിനായിരുന്നു പാകിസ്താന്റെ പരാജയം. സിംബാബ്‌വെ ഉയർത്തിയ 131 റൺ വിജയലക്ഷ്യം പാകിസ്താന്‍റെ പോരാട്ടം 129ല്‍ അവസാനിച്ചു.

Oct 28, 2022 - 18:17
Oct 28, 2022 - 18:20
 0
ടി20 ലോകകപ്പിൽ പാകിസ്താനെ അട്ടിമറിച്ച് സിംബാബ്‌വെ

ടി20 ലോകകപ്പിൽ പാകിസ്താനെ അട്ടിമറിച്ച് സിംബാബ്‌വെ. ആവേശം അവസാനം വരെ നീണ്ടു നിന്ന മത്സരത്തിൽ ഒരു റണ്ണിനായിരുന്നു പാകിസ്താന്റെ പരാജയം. സിംബാബ്‌വെ ഉയർത്തിയ 131 റൺ വിജയലക്ഷ്യം പാകിസ്താന്‍റെ പോരാട്ടം 129ല്‍ അവസാനിച്ചു.

131 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പാകിസ്താനായി ഇത്തവണയും ക്യാപ്റ്റന്‍ ബാബര്‍ അസമിന് തിളങ്ങാനായില്ല. ഒമ്പത് പന്തില്‍ നിന്ന് വെറും നാലു റണ്‍സ് മാത്രമെടുത്ത ബാബര്‍ നാലാം ഓവറില്‍ മടങ്ങി. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിക്കന്തര്‍ റാസയാണ് പാകിസ്താനെ എറിഞ്ഞിട്ടത്.

ചെറിയ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ ബാബര്‍ അസം (4), മുഹമ്മദ് റിസ്‌വാന്‍ (14) എന്നിവരെ പാകിസ്ഥാന് നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ ഷാന്‍ മസൂദ് (44) മാത്രമാണ് പിടിച്ചുനിന്നത്. മുഹമ്മദ് നവാസ് (22) പരമാവധി ശ്രമിച്ചെങ്കിലും അവസാന ഓവറില്‍ വീണതോടെ കാര്യങ്ങള്‍ സിംബാബ്‌വെയ്ക്ക് അനുകൂലമായി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്‌വെ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തിരുന്നു. മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് പാക് ബൗളിങ്ങിൽ സിംബാബ്‌വെയ്ക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. വിക്കറ്റുകള്‍ കൊഴിഞ്ഞുകൊണ്ടേയിരുന്നു.

Also Read-ഇന്ത്യയുടെ വനിതാ-പുരുഷ ക്രിക്കറ്റ് താരങ്ങൾക്ക് ഇനി മുതൽ ഒരേ പ്രതിഫലം; ചരിത്രപരമായ പ്രഖ്യാപനവുമായി ജയ് ഷാ

സിംബാബ്വെ ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്റെ പോരാട്ടം 20 ഓവറില്‍ എട്ടിന് 129 റണ്‍സില്‍ അവസാനിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണ്ടിയിരുന്ന പാകിസ്താന് ഒമ്പത് റണ്‍സ് മാത്രമേ നേടാനായുള്ളൂ.

പാകിസ്താനിലെ സിയാൽകോട്ടിൽ ജനിച്ച സിക്കന്ദർ റാസ മാതാപിതാക്കളോടൊപ്പം 2002ൽ സിംബാബ്‌വെയിലേക്കെത്തുകയായിരുന്നു. പാകിസ്താനിൽ യുദ്ധവിമാന പൈലറ്റാകണമെന്ന ആഗ്രഹത്താൽഎയർഫോഴ്‌സ് കോളേജിൽ പ്രവേശനം നേടുന്നതിനായുള്ള പരീക്ഷയിൽ വിജയം നേടിയിരുന്നു. എന്നാൽ മൂന്നാം വർഷത്തിൽ നേത്രപരിശോധനയിൽ പരാജയപ്പെടുകയും തന്റെ സ്വപ്നത്തിലേക്കുള്ള യാത്ര അവസാനിപ്പിക്കുകയും ചെയ്തു,

പിന്നീട് സിക്കന്ദറിന് ഗ്ലാസ്‌ഗോ കാലിഡോണിയൻ സർവകലാശാലയിൽ പ്രവേശനം ലഭിച്ചു. അവിടെ അദ്ദേഹം സെമി-പ്രൊഫഷണലായി ക്രിക്കറ്റ് തിരഞ്ഞെടുത്തു. 2002 മുതൽ തന്റെ മാതാപിതാക്കൾ താമസിച്ചിരുന്ന സിംബാബ്‌വെയിലേക്ക് അദ്ദേഹം താമസം മാറി. 2007-ൽ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചു. പഠനം പൂർത്തിയാക്കി 2010-11 സീസണിൽ മുഴുവൻ സമയ ക്രിക്കറ്റിലേക്കെത്തുകയായിരുന്നു,

What's Your Reaction?

like

dislike

love

funny

angry

sad

wow