ആ താടി വടിച്ചു; ഇനി രണ്ട് കൊമ്പുണ്ട്, ഒറ്റക്കൊമ്പന്റെ കൊമ്പ്’; സുരേഷ്ഗോപി

ആ താടി വടിച്ചു; ഇനി രണ്ട് കൊമ്പുണ്ട്, ഒറ്റക്കൊമ്പന്റെ കൊമ്പ്’; സുരേഷ്ഗോപി

സുരേഷ്ഗോപി അടുത്തിടെ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായത് അദ്ദേഹത്തിന്റെ ലുക്കിലൂടെ ആയിരുന്നു. ഇതിന് കാരണം അദ്ദേഹത്തിന്റെ താടി ആയിരുന്നു. കറുത്ത മീശയും വെളുത്ത താടിയും വെച്ച് നടന്ന അദ്ദേഹത്തിന്റെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ മാത്രമല്ല രാജ്യസഭയിലും ശ്രദ്ധ നേടിയിരുന്നു.

ഈ ലുക്കിനെ കളിയാക്കിയുള്ള ട്രോളുകളും വന്നിരുന്നു, ഇതിനിടയ്ക്ക് ഈ ലുക്കിനെ കളിയാക്കി കമന്റിട്ട വ്യക്തിക്ക് ലഭിച്ച ഒരു മറുപടിയും വൈറാലായി മാറിയിരുന്നു. എങ്ങും നിറഞ്ഞുനിന്ന ഈ താടി ലുക്കിൽ നിന്നും പുറത്തുവന്നിരിക്കുകയാണ് അദ്ദേഹം. ചർച്ചാവിഷയമായി മാറിയ തന്റെ താടി എടുത്തുകൊണ്ട് പുതിയ ലുക്കിലുള്ള ചിത്രം ഫേസ്‌ബുക്കിലൂടെ പങ്കവെച്ചിരിക്കുകയാണ് അദ്ദേഹം. ട്രോളുകൾക്കും മറ്റും ഉപയോഗമായി മാറിയ താടിയുടെ ആവശ്യം കഴിഞ്ഞത് കൊണ്ട് അത് എടുക്കുകയാണെന്നും ഇനിയുള്ളത് നല്ല കട്ടി മീശയാണെന്നുമാണ് അദ്ദേഹം പറയുന്നത്.

തന്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള ഒരു പ്രചാരണം കൂടിയായും ഈ പോസ്റ്റിനെ കാണാം. പുതിയ ലുക്ക് പങ്കുവെച്ച അദ്ദേഹം എംപി എന്ന നിലയിൽ തനിക്ക് നൽകിയ പിന്തുണയ്ക്കും നന്ദി പറയുന്നുണ്ട്.

‘പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്..ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്‌...ഒറ്റക്കൊമ്പന്റെ കൊമ്പ്.’ സുരേഷ് ഗോപി കുറിച്ചു.