അദാനി: സ്‌കൂള്‍ ഡ്രോപ്പൗട്ട്, 20-ാം വയസില്‍ മില്ല്യണയര്‍

അദാനി ഗ്രൂപ്പിന്റെ ബിസിനസുകളെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യവസായിയാണു ഗൗതം അദാനി. ഇന്ത്യന്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെയും സമ്പദ്വ്യവസ്ഥയുടെയും വളര്‍ച്ചയ്ക്ക് അദ്ദേഹം

Aug 24, 2020 - 14:01
 0
അദാനി: സ്‌കൂള്‍ ഡ്രോപ്പൗട്ട്, 20-ാം വയസില്‍ മില്ല്യണയര്‍

ദാനി ഗ്രൂപ്പിന്റെ ബിസിനസുകളെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യവസായിയാണു ഗൗതം അദാനി. ഇന്ത്യന്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെയും സമ്പദ്വ്യവസ്ഥയുടെയും വളര്‍ച്ചയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവന വളരെ വലുതാണ്. കല്‍ക്കരി ഖനനം, ഗ്യാസ്, ഓയില്‍ പര്യവേക്ഷണം, വൈദ്യുതി ഉല്‍പാദനം, തുറമുഖങ്ങള്‍ തുടങ്ങി നിരവധി ബിസിനസുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അദാനി ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും വലിയ തുറമുഖങ്ങളുടെ നടത്തിപ്പുകാരില്‍ ഒരാളാണ്. സംരംഭകര്‍ക്ക് വലിയ പ്രചോദനമായ ഗൗതം അദാനിയെക്കുറിച്ച് നിരവധി രസകരമായ കാര്യങ്ങളുണ്ട്. 10 രസകരമായ വസ്തുതകള്‍ ഇതാ.

അഹമ്മദാബാദിലെ സിഎന്‍ വിദ്യാലയത്തിന്റെ കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റില്‍നിന്ന് പഠനം പാതിവഴിയില്‍ അവസാനിപ്പിച്ച വിദ്യാര്‍ഥിയാണു ഗൗതം അദാനി. പിന്നീട് മുംബൈയിലെ വജ്ര ബിസിനസിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. മൂന്നുവര്‍ഷത്തിനുള്ളില്‍ ബിസിനസിന്റെ എല്ലാ വശങ്ങളും പഠിച്ചെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.സ്‌കൂള്‍ കാലഘട്ടത്തില്‍ അദാനി ഗുജറാത്തിലെ കണ്ട്‌ല തുറമുഖം സന്ദര്‍ശിച്ചു. അന്നേ ദിവസം അത്തരത്തിലുള്ള ഒന്നോ അതിനേക്കാള്‍ വലുതോ നിര്‍മിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അന്നുമുതല്‍ അദ്ദേഹം തന്റെ സ്വപ്‌നങ്ങളെ പിന്തുടരുകയും ചെയ്തു.

ടെക്‌സ്‌റ്റൈല്‍ ബിസിനസ് കുടുംബത്തിലാണ് ഗൗതം അദാനി ജനിച്ചത്. പക്ഷേ, ഒരിക്കലും തന്റെ കുടുംബ ബിസിനസില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. മുംബൈയില്‍ ഡയമണ്ട് ബ്രോക്കറായി പ്രവര്‍ത്തിച്ച ഗൗതം മൂന്ന് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം രൂപ സമ്പാദിച്ചു. ഇരുപതാമത്തെ വയസില്‍ അദ്ദേഹം മില്ല്യണയറായി. 6,000 കോടി രൂപയുടെ ഉഡുപ്പി താപവൈദ്യുത നിലയത്തിന്റെ കരാര്‍ നേടിയത് നേട്ടമായി. 100 മണിക്കൂറിലാണ് ഇടപാട് പൂര്‍ത്തിയാക്കിയത്.

4620 മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന താപവൈദ്യുത നിലയങ്ങളുടെ ഉടമസ്ഥരാണ് അദാനി ഗ്രൂപ്പ്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വൈദ്യുതി ഉല്‍പാദകനും രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ്ജ ഉല്‍പാദകനുമാണ് ഗൗതം അദാനി.

അദാനി ഗ്രൂപ്പ് സംരംഭങ്ങളില്‍നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ മൂന്നു ശതമാനം അദാനി ഫൗണ്ടേഷനായി അദ്ദേഹം മാറ്റിവയ്ക്കുന്നു. അഹമ്മദാബാദിലെ അദാനി വിദ്യാ മന്ദിര്‍ സ്‌കൂളില്‍ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നു.

1995-ല്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖം സ്വകാര്യമായി നടത്താനുള്ള കരാര്‍ അദാനി ഗ്രൂപ്പ് കരസ്ഥമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമാക്കി മാറ്റാനും ബാല്യകാല സ്വപ്നം സാക്ഷാത്കരിക്കാനും ഗൗതം അദാനിക്കു സാധിച്ചു. 2015-ലെ ബ്രാന്‍ഡ് ട്രസ്റ്റ് റിപ്പോര്‍ട്ടില്‍ രാജ്യത്തെ ഏറ്റവും വിശ്വസനീയമായ ഇന്‍ഫ്രാസ്ട്രക്ചര്‍ ബ്രാന്‍ഡ് എന്ന നേട്ടം അദാനി ഗ്രൂപ്പ് സ്വന്തമാക്കി.

വിജയത്തിനായുള്ള ആവേശമാണ് തന്റെ മന്ത്രമെന്ന് ഗൗതം അദാനി പറയുന്നു. ജീവിതത്തിലുടനീളം റിസള്‍ട്ടുകളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്.

രാജ്യത്തെ പ്രധാന തുറമുഖങ്ങളെ റെയില്‍വേയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ബുദ്ധികേന്ദ്രം ഗൗതം അദാനിയാണ്. ഇതിനായി അന്നത്തെ റെയില്‍വേ മന്ത്രി നിതീഷ് കുമാറിനെ സമീപിച്ച് പദ്ധതിയുടെ ദേശീയ പ്രാധാന്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ പോര്‍ട്ട്-റെയില്‍ ബന്ധന നയം പുറത്തിറക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow