സ്വന്തം ബാങ്ക് അക്കൗണ്ടിൽ പണമിടാൻ 150 രൂപ!

ബാങ്ക് ശാഖയിൽ പോയി പണം ഇടപാടു നടത്തുന്നതിനു എസ്ബിഐ വലിയ ഫീസ് ഈടാക്കുന്നുവെന്ന പ്രചരണം സോഷ്യൽ മീഡിയിയിൽ വ്യാപകമായി ഉണ്ട്. എന്നാൽ എല്ലാ ബാങ്കുകളും ഇത്തരത്തിൽ ചാർജ് ഈടാക്കുന്നുണ്ടെന്നതാണ് വസ്തുത. മാസം നാലാമത്തെ ഇടപാടു മുതൽ എസ്ബിഐ 50 രൂപയും നികുതിയും ഫീസ് ആയി ഈടാക്കുമ്പോൾ അതിന്റെ മൂന്നിരട്ടി വരെ

May 31, 2019 - 19:03
 0
സ്വന്തം ബാങ്ക് അക്കൗണ്ടിൽ പണമിടാൻ 150 രൂപ!

ബാങ്ക് ശാഖയിൽ പോയി പണം ഇടപാടു നടത്തുന്നതിനു എസ്ബിഐ വലിയ ഫീസ് ഈടാക്കുന്നുവെന്ന പ്രചരണം സോഷ്യൽ മീഡിയിയിൽ വ്യാപകമായി ഉണ്ട്. എന്നാൽ എല്ലാ ബാങ്കുകളും ഇത്തരത്തിൽ ചാർജ് ഈടാക്കുന്നുണ്ടെന്നതാണ് വസ്തുത. മാസം നാലാമത്തെ ഇടപാടു മുതൽ എസ്ബിഐ 50 രൂപയും നികുതിയും ഫീസ് ആയി ഈടാക്കുമ്പോൾ അതിന്റെ മൂന്നിരട്ടി വരെ ഫീസ് ഈടാക്കുന്ന ബാങ്കുകളുമുണ്ട്.

സൗജന്യ പരിധി

എടിഎം ഇടപാടിലെന്ന പോലെ ഓരോ ബാങ്കും ബാങ്കിലെത്തിയുള്ള പണമിടപാടിനും അവരുടേതായ പരിധിയും ഫീസുകളുമാണ് നിശ്ചയിച്ചിട്ടുള്ളത്. പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യുന്നതിനു നിശ്ചിത പരിധി വരെ ഫീസ് ഈടാക്കില്ല. ഇതിനു ഓരോ ബാങ്കും അവരുടേതായ മാനദണ്ഡങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ചില ബാങ്കുകൾ പ്രതിമാസം നിശ്ചിത എണ്ണം ഇടപാടു സൗജന്യമായി അനുവദിക്കുന്നു. അതിനു ശേഷമുള്ളതിനാകും ഫീസ് ഈടാക്കുക. മറ്റു ചിലതാകട്ടെ ദിവസത്തിൽ അല്ലെങ്കിൽ മാസത്തിൽ നിശ്ചിത തുക വരെയുള്ള ഇടപാടിനു ഫീസ് ഈടാക്കില്ല. അക്കൗണ്ടിലെ മിനിമം ബാലൻസ് അനുസരിച്ച് സൗജന്യ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിരിക്കുന്ന ബാങ്കുകളും ഉണ്ട്.

ബാങ്ക് നൽകുന്ന ഭൂരിപക്ഷം സർവീസുകൾക്കും ചാർജുകൾ ഉണ്ടെന്നറിയുക. അതിനു പുറമെ പിഴകളുമുണ്ട്. അവയെല്ലാം ഇടപാടുകാരുടെ അറിവിലേക്കായി ബാങ്ക് ശാഖകളിൽ പ്രദർശിപ്പിക്കണമെന്നാണ് ആർബിഐ ചട്ടം. പക്ഷേ ഇതു എപ്പോഴും പാലിക്കപ്പെടുന്നില്ല. അതുകൊണ്ട് സർവീസ് ചാർജ്, പിഴ എന്നിങ്ങനെ പണം നഷ്ടപ്പെടുന്നതിനെക്കുറിച്ച് അക്കൗണ്ട് ഉടമകൾക്ക് വേണ്ടത്ര ധാരണയും ഉണ്ടാകുന്നില്ല.

പണമിടപാടിനുള്ള നിശ്ചിത സൗജന്യ പരിധിയെത്ര? അതു കഴി‍ഞ്ഞാൽ എത്ര ഫീസ് നൽകണം? തുടങ്ങിയ കാര്യങ്ങളെല്ലാം നിങ്ങളുടെ ബാങ്കിൽ ചോദിച്ചു മനസിലാക്കണം. അതനുസരിച്ച് ബാങ്കുമായുള്ള പണമിടപാടുകൾ പ്ലാൻ ചെയ്ത് നടത്തിയാൽ ഫീസിനത്തിലുള്ള നഷ്ടം ഒഴിവാക്കാൻ കഴിയും.

ഏതാനും ബാങ്കുകളുടെ സൗജന്യ പരിധികളും അതു കഴിഞ്ഞാലുള്ള ചാർജുകളും താഴെ കൊടുക്കുന്നു. ബാങ്ക് ചാർജുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ അതതു ബാങ്കുകളുടെ വെബ്സൈറ്റിൽ നിന്നോ ബാങ്ക് ശാഖകളിൽ നിന്നോ നേരിട്ട് അറിയാവുന്നതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow