ആദിവാസികൾക്കും പട്ടിക ജാതിക്കാർക്കും ഭൂമി വാങ്ങുന്നതിൽ അഴിമതിയെന്ന് എസ്‌സി എസ്ടി കമ്മീഷൻ

ക്ഷേത്ര ഭൂമി കാണിച്ച് പാലക്കാട് തെങ്കരയിൽ പട്ടികജാതിക്കാരെ പറ്റിച്ചുവെന്നും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അറിഞ്ഞാണ് തട്ടിപ്പ് നടക്കുന്നതെന്നും കമ്മീഷൻ

ആദിവാസികൾക്കും പട്ടിക ജാതിക്കാർക്കുമായി ഭൂമി വാങ്ങുന്നതിൽ വൻ അഴിമതിയെന്ന് എസ്‌സി എസ്ടി കമ്മീഷൻ. വീട് വെക്കാൻ ഭൂമി വാങ്ങുന്നത് ഇടനിലക്കാരാണെന്നും കുറഞ്ഞ തുകയുള്ള ഭൂമി കൂടിയ വിലക്ക് വാങ്ങുകയാണെന്നും കമ്മീഷൻ പറഞ്ഞു. ഭൂമി വാങ്ങാതെയും പണം തട്ടുന്നുണ്ടെന്നും അവർ പറഞ്ഞു. ക്ഷേത്ര ഭൂമി കാണിച്ച് പാലക്കാട് തെങ്കരയിൽ പട്ടികജാതിക്കാരെ പറ്റിച്ചുവെന്നും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അറിഞ്ഞാണ് തട്ടിപ്പ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി. എച്ച്ആർഡിഎസ് ആദിവാസി ഭൂമി കയ്യേറിയെന്ന ആരോപണം അന്വേഷിക്കാൻ കമ്മീഷൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.