കേപ് ടൗൺ ടെസ്റ്റിൽ പിറന്നത് അപൂർവ റെക്കോർഡ്; ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യത്തേത്

ദക്ഷിണാഫ്രിക്കയും ഇന്ത്യയും (SA vs IND) തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് വേദിയായത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ റെക്കോർഡിന്.

Jan 14, 2022 - 11:44
 0
കേപ് ടൗൺ ടെസ്റ്റിൽ പിറന്നത് അപൂർവ റെക്കോർഡ്; ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യത്തേത്

ദക്ഷിണാഫ്രിക്കയും ഇന്ത്യയും (SA vs IND) തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് വേദിയായത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ റെക്കോർഡിന്. മത്സരത്തിലെ രണ്ട് ഇന്നിംഗ്‌സിലും ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ (Team India) പുറത്തായ രീതിയാണ് ഈ സവിശേഷ റെക്കോർഡ് പിറക്കാൻ കാരണമായത്. രണ്ട് ഇന്നിങ്സിലും ഇന്ത്യൻ താരങ്ങളിൽ എല്ലാവരും ക്യാച്ചുകളിലൂടെയാണ് പുറത്തായത്. ഒരാൾ പോലും വിക്കറ്റിന് മുന്നില്‍ കുടുങ്ങിയിട്ടോ,ബൗൾഡ് ആയോ, റണ്ണൗട്ടോ ആയോ പുറത്തായിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരുന്നു ഇത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ രണ്ട് ഇന്നിംഗ്‌സിലുമായി 19 വിക്കറ്റുകള്‍ ക്യാച്ചിലൂടെ മാത്രം അവസാനിച്ച സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. പക്ഷെ 20 വിക്കറ്റുകളും ക്യാച്ചിലൂടെ ആയത് ആദ്യത്തെ സംഭവമായി. നേരത്തെ 19 വിക്കറ്റുകൾ ക്യാച്ചിലൂടെ വീണ സംഭവം അഞ്ച് തവണ ആവർത്തിച്ചിട്ടുണ്ട്. 1982-83ലെ ആഷസ് പരമ്പരയിലായിരുന്നു ഇതിൽ ആദ്യത്തെ സംഭവം. അന്ന് ബ്രിസ്‌ബേനില്‍ ഇംഗ്ലണ്ടിന്റെ 19 താരങ്ങള്‍ ക്യാച്ചിലൂടെയാണ് പുറത്തായത്. പിന്നീട് 2009-10ല്‍ പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇത്തരത്തില്‍ സംഭവിച്ചു. സിഡ്‌നിയില്‍ പാകിസ്ഥാന് 19 വിക്കറ്റുകള്‍ വീണത് ക്യാച്ചിലൂടെയായിരുന്നു.

2010-11ല്‍ ഡര്‍ബനില്‍ ഇന്ത്യയുടെ 19 വിക്കറ്റുകളും ഇത്തരത്തിൽ വീണിരുന്നു. 2013-14ല്‍ ആഷസ് പരമ്പരയിലെ ബ്രിസ്‌ബേന്‍ ടെസ്റ്റിലും ഇതുപോലെ സംഭവിക്കുകയുണ്ടായി. 2019-20ല്‍ ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ കേപ് ടൗൺ ടെസ്റ്റിലായിരുന്നു 19 വിക്കറ്റുകളും ക്യാച്ചിലൂടെ വീണത്. എന്നാലിപ്പോൾ അതേ കേപ് ടൗണിൽ ഒരു ടീമിന്റെ 20 വിക്കറ്റുകളും ക്യാച്ചിലൂടെ വീണതോടെ ചരിത്രം പിറക്കുകയാണുണ്ടായത്.

ഇതിൽ ശ്രദ്ധേയമായ കാര്യമെന്തെന്നാൽ ഇതെല്ലാം നടന്നത് ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും മാത്രമാണ്. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനില്‍ രണ്ട് തവണയും സിഡ്‌നി ഒരു തവണയും ദക്ഷിണാഫ്രിക്കയില്‍ കേപ് ടൗണിലും ഡര്‍ബനിലുമാണ് ഇങ്ങനെ സംഭവിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow