ശ്രീശാന്ത് വിരമിച്ചു; രാജ്യത്തിന് വേണ്ടി കളിക്കാനായതിൽ അഭിമാനമെന്ന് താരം

ഇക്കഴിഞ്ഞ രഞ്ജി സീസണില്‍ കേരളത്തിന് വേണ്ടിയാണ് അവസാനമായി ശ്രീശാന്ത് കളിച്ചത്. ഏറെനാളുകള്‍ക്ക് ശേഷമാണ് ഫസ്റ്റ് ക്ളാസ് ക്രിക്കറ്റില്‍ ശ്രീശാന്ത് കളിച്ചത്.

Mar 10, 2022 - 17:26
 0
ശ്രീശാന്ത് വിരമിച്ചു; രാജ്യത്തിന് വേണ്ടി കളിക്കാനായതിൽ അഭിമാനമെന്ന് താരം

ഇന്ത്യയുടെ മുൻ പേസ് ബോളറും മലയാളിയുമായ ക്രിക്കറ്റ് താരം ശ്രീശാന്ത് (S Sreesanth) വിരമിച്ചു. ക്രിക്കറ്റിന്‍റെ (Cricket) എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്ന് ശ്രീശാന്ത് ട്വിറ്ററിലൂടെ (Twitter) അറിയിച്ചു. കുടുംബത്തെയും ടീമംഗങ്ങളെയും ജനങ്ങളെയും പ്രതിനിധീകരിച്ച്‌ രാജ്യത്തിനുവേണ്ടി കളിക്കാനായതില്‍ അഭിമാനമുണ്ടെന്നും വിഷമത്തോടെയാണ് വിരമിക്കൽ തീരുമാനം എടുത്തതെന്നും ശ്രീശാന്ത് പറഞ്ഞു.

ഇക്കഴിഞ്ഞ രഞ്ജി സീസണില്‍ കേരളത്തിന് വേണ്ടിയാണ് അവസാനമായി ശ്രീശാന്ത് കളിച്ചത്. ഏറെനാളുകള്‍ക്ക് ശേഷമാണ് ഫസ്റ്റ് ക്ളാസ് ക്രിക്കറ്റില്‍ ശ്രീശാന്ത് കളിച്ചത്. മേഘാലയയ്‌ക്കെതിരായ മത്സരത്തില്‍ 12 ഓവറില്‍ 40 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. പിന്നീട് പരിക്ക് മൂലം കളിക്കാനായില്ല. ഇതോടെയാണ് 39കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഇന്ത്യയ്‌ക്ക് വേണ്ടി 27 ടെസ്‌റ്റുകളിൽ പന്തെറിഞ്ഞ ശ്രീശാന്ത് 87 വിക്കറ്റുകൾ നേടി. 53 ഏകദിനങ്ങളില്‍ നിന്നായി 75 വിക്കറ്റും 10 ടി20കളില്‍ ഏഴ് വിക്കറ്റുകളും ശ്രീശാന്ത് നേടി. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിൽ ശ്രീശാന്ത് ഉണ്ടായിരുന്നു.

2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിലുമാണ് വിശ്വകിരീടം നേടിയ ഇന്ത്യൻ ടീമിന്‍റെ ഭാഗമായി ശ്രീ മാറിയത്. 2007 ടി20 ലോകകപ്പ് ഫൈനലില്‍ പാക് നായകന്‍ മിസ്‌ബാ ഉള്‍ ഹക്കിന്റെ ക്യാച്ചെടുത്തത് ഏറെ നിർണായകമായിരുന്നു. കളിക്കളത്തിൽ എപ്പോഴും അഗ്രസീവായി പെരുമാറിയിരുന്ന ശ്രീശാന്തിന്‍റെ കരിയറിൽ കരിനിഴൽ വീഴ്ത്തിയത് ഐപിഎൽ സ്പോട്ട് ഫിക്സിങ് വിവാദമായിരുന്നു. ഇതേത്തുടർന്ന് വർഷങ്ങളോളം ക്രിക്കറ്റിൽനിന്ന് ശ്രീശാന്തിന് മാറിനിൽക്കേണ്ടിവന്നു.

Summary- Former Indian pace bowler and Malayalee cricketer S Sreesanth has retired. Sreesanth has announced his retirement from all forms of cricket. Sreesanth said he was proud to have played for the country on behalf of his family, team members and the people and had made the decision to retire with regret.

What's Your Reaction?

like

dislike

love

funny

angry

sad

wow