News Malayali & Online Newsportal & : Wayanad http://newsmalayali.com/rss/category/wayanad News Malayali & Online Newsportal & : Wayanad ml Copyright 2023 News Malayali & All Rights Reserved. MMS പ്രതിഷേധ മാർച്ച് നടത്തിയതിന് കേസ്; ഡിസിസി പ്രസിഡന്റടക്കം 49 കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റ് വരിച്ചു http://newsmalayali.com/4388 http://newsmalayali.com/4388 ബ്രഹ്മഗിരി മീറ്റ് ഫാക്ടറി മാർച്ചിൽ പങ്കെടുത്തതിന് ജാമ്യമില്ലാക്കുറ്റം ചുമത്തപ്പെട്ട 49 കോൺഗ്രസ് പ്രവർത്തകരും അറസ്റ്റിൽ. വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ ഉൾപ്പെടയുള്ളവർ പ്രകടനമായാണ് അമ്പലവയൽ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. ഡിസിസി പ്രസിഡൻ്റും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. പൊതുമുതൽ നശിപ്പിച്ചതടക്കം ജാമ്യമില്ലാക്കുറ്റം ചുമത്തി. ഈ മാസം 24നാണ് ബ്രഹ്മഗിരി ഡവലെപ്മെൻ്റ് സൊസൈറ്റിയുടെ മീറ്റ് ഫാക്ടറിയിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് ഉന്തും തള്ളുമുണ്ടായി. തുടർന്ന്  49 പേർക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അമ്പലവയൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അന്യായമായി സംഘം ചേരൽ, കൃത്യ നിർവഹണം തടസ്സപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചു, സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു എന്നിവയൊക്കെയാണ് ചുമത്തിയ കുറ്റം. ഇതിൽ പ്രതിഷേധിച്ചാണ് അറസ്റ്റു വരിക്കൽ. പത്തു പഞ്ചായത്ത് മെമ്പർമാർ, രണ്ടു ബ്ലോക്ക് പഞ്ചായാത്ത് അംഗങ്ങൾ, 12 വനിതകൾ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടും.

സൊസൈറ്റിയും മീറ്റ് ഫാക്ടറിയും പ്രതിസന്ധിയിലാവാൻ കാരണം സാമ്പത്തിക ക്രമക്കേടാണെന്നാണ് കോൺഗ്രസ് ആരോപണം. അഴിമതിക്കാരെ ശിക്ഷിക്കുന്നതിന് പകരം പ്രതിഷേധക്കാരെ അടിച്ചമർത്തുന്നു എന്നാണ് വിമ‍ർശനം. അടുത്ത ദിവസം ജില്ലയിൽ എത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി, ജില്ലാ നേതാക്കളുമായി ബ്രഹ്മ​ഗിരി പ്രതിസന്ധി ചർച്ച ചെയ്തേക്കും.

]]>
Wed, 28 Jun 2023 09:08:13 +0530 Editor
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു; മയക്കുവെടി വെക്കാൻ ഉത്തരവ് http://newsmalayali.com/man-critically-injured-in-tiger-attack-dies-at-wayanad http://newsmalayali.com/man-critically-injured-in-tiger-attack-dies-at-wayanad വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കർഷകൻ മരിച്ചു. വാളാട് വെള്ളാരംകുന്ന് തോമസ് എന്ന പള്ളിപ്പുറത്ത് സാലുവാണ് മരിച്ചത്. കടുവയുടെ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ ഇടത് തുടയെല്ല് പൊട്ടുകയും ഗുരുതരമായി മുറിക്കുകയും ചെയ്തിരുന്നു.

തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോകും വഴിയായിരുന്നു മരണം. നാലുമണിയോടെ കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിൽ വെച്ചാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോകുന്ന വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കൽപ്പറ്റ ജനറൽ ഹോസ്പിറ്റൽ പ്രവേശപ്പിക്കുകയായിരുന്നു.

 

കടുവാ ആക്രമണം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വാളാട് വെള്ളാരംകുന്നിൽ നാട്ടുകാർ വനം വകുപ്പ് ജീവനക്കാരെ തടഞ്ഞു വച്ചു. അതേസമയം, വാളാട് വെള്ളാരംകുന്നിൽ ജനവാസ കേന്ദ്രത്തിലിറങ്ങി കർഷകനെ ആക്രമിച്ച കടുവയെ വെടിവെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു.

]]>
Fri, 13 Jan 2023 15:35:24 +0530 Editor
മയക്കുമരുന്നിന് വാട്ട്സ്ആപ്പ്; ‘ട്രാബിയോക്കി’ന് പൂട്ടിട്ട് മേപ്പാടി പോളിടെക്‌നിക് കോളേജ്, ഇന്ന് പിടിഎ യോഗം http://newsmalayali.com/WhatsApp--group-for-drugs-distribution-Meppadi-Polytechnic-College-closed-for--trabioc-PTA-meeting-today http://newsmalayali.com/WhatsApp--group-for-drugs-distribution-Meppadi-Polytechnic-College-closed-for--trabioc-PTA-meeting-today വിദ്യാര്‍ത്ഥി സംഘര്‍ഷമുണ്ടായ വയനാട്ടിലെ മേപ്പാടി പോളിടെക്‌നിക് കോളേജിൽ ഇന്ന് പിടിഎ യോഗം ചേരും. മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ അഞ്ച് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കാനാണ് തീരുമാനം. കോളേജിലെ മയക്കുമരുന്ന് സംഘങ്ങളുടെ ട്രാബിയോക് എന്ന വാട്സപ്പ് കൂട്ടായ്മ നിരോധിക്കാനാണ് കോളേജ് അധികൃതരുടെ തീരുമാനം. സംഘർഷത്തിലുൾപ്പെട്ട മറ്റ് വിദ്യാർത്ഥികൾക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് പ്രിൻസിപ്പാളിന്‍റെ അധ്യക്ഷതയിൽ ചേരുന്ന പിടിഎ യോഗത്തിൽ തീരുമാനിക്കും.

സഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട കോളേജ് ഡിസംബര്‍ 12 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കോളേജില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ വൈത്തിരി തഹസീല്‍ദാരുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം സര്‍വ്വകക്ഷി യോഗം ചേർന്നിരുന്നു. കോളേജിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ  നിയോഗിച്ചതായി പ്രിന്‍സിപ്പള്‍ സി. സ്വര്‍ണ്ണ അറിയിച്ചു.

കോളേജിലെ മയക്കുമരുന്ന് സംഘമായ ട്രാബിയോക്കിനെ ചോദ്യം ചെയ്തത് ചോദ്യം ചെയ്ത എസ്എഫ്ഐ നേതാവ് അപർണ്ണ ഗൗരിയെ ക്രൂരമായി മര്‍ദ്ദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് മേപ്പാടി പോളി ടെക്നിക്ക് കോളേജിൽ വിദ്യാർത്ഥി സംഘർഷമുണ്ടായത്. കോളേജിലെത്തിയ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അപർണ ഗൗരിയെ മുപ്പതോളം വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പോളിടെക്നിക് കോളേജിലെ മയക്കുമരുന്ന് സംഘത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

 അപര്‍ണയെ ആക്രമിച്ച സംഭവത്തിൽ പ്രതികളായ മേപ്പാടി പോളി ടെക്നിക്‌ കോളേജിലെ അഞ്ച്‌ വിദ്യാർത്ഥികളെ പുറത്താക്കാൻ തീരുമാനം. മൂന്നാം വർഷ വിദ്യാർഥികളായ അഭിനന്ദ്‌, അഭിനവ്‌, കിരൺ രാജ്‌, അലൻ ആന്റണി, മുഹമ്മദ്‌ ഷിബിലി എന്നിവരെയാണ്‌ കോളേജിൽനിന്ന്‌ പുറത്താക്കുക. ഇവർ എംഡിഎംഎ ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വൈത്തിരി തഹസിൽദാറുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ്‌ തീരുമാനം. അതേസമയം മേപ്പാടി പോളിടെക്നിക് കോളേജിലെ ലഹരി ഉപയോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ നർക്കോട്ടിക് സെൽ അന്വേഷണം തുടങ്ങി. ക്യാംപസിനകത്ത് രൂപം കൊണ്ട ട്രാബിയോക് എന്ന സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

]]>
Thu, 08 Dec 2022 20:13:53 +0530 Editor
വയനാട് ജില്ലാ കളക്ടറുടെ ചിത്രം ഡി.പി.യാക്കി വ്യാജ വാട്‌സാപ്പ് അക്കൗണ്ട് നിർമിച്ച് പണം തട്ടാന്‍ ശ്രമം http://newsmalayali.com/wayanad-collectors-fake-id-created-to-cheat-money http://newsmalayali.com/wayanad-collectors-fake-id-created-to-cheat-money ജില്ലാ കളക്ടറുടെ ചിത്രം ഡി.പി.യാക്കിയുള്ള വ്യാജ വാട്‌സാപ്പ് അക്കൗണ്ടിലൂടെ പണം തട്ടാന്‍ ശ്രമം. വയനാട് ജില്ലാ കളക്ടര്‍ എ. ഗീതയുടെ പേരില്‍ വ്യാജ വാട്‌സാപ്പ് അക്കൗണ്ട് നിര്‍മിച്ചാണ് പണം തട്ടാനുള്ള ശ്രമം നടക്കുന്നത്.

ജില്ലാ കളക്ടര്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. സംഭവത്തില്‍ സൈബര്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും ആരും ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും കളക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇത്തരം തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കണമെന്നും നിയമനടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക് അറുതിവരുത്താന്‍ കഴിയൂവെന്നും കളക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കളക്ടറുടെ പേരില്‍ പണം ചോദിച്ച് നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

]]>
Fri, 19 Aug 2022 02:00:40 +0530 Editor