News Malayali & Online Newsportal & : Tennis http://newsmalayali.com/rss/category/tennis News Malayali & Online Newsportal & : Tennis ml Copyright 2023 News Malayali & All Rights Reserved. MMS വിംബിൾഡൺ കിരീടവുമായി കാർലോസ് അൽകരാസ് http://newsmalayali.com/4424 http://newsmalayali.com/4424 ഇരുപത്തിനാലാം ഗ്ലാൻഡ്സ്ലാം കിരീടവും എട്ടാം വിംബിൾഡൺ കിരീടവും ലക്ഷ്യമിട്ടായിരുന്നു നൊവാക് ജോക്കോവിച്ച് ഇന്നലെ റാക്കറ്റുമായി ഇറങ്ങിയത്. തുടർച്ചയായി നാല് തവണ വിംബിൾഡൺ നേടിയതിന്റെ ആത്മവിശ്വാസവും അനുഭവപരിചയവുമെല്ലാം ടെന്നീസ് കോർട്ടിലെ രാജാവിനുണ്ടായിരുന്നു. എന്നാൽ, മറുവശത്ത് ജോക്കോവിച്ചിനെ നേരിടാനായി റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരൻ കാർലോസ് അൽകരാസ് എന്ന ഇരുപതുകാരൻ പൂർണ സജ്ജനായിരുന്നു.

അടിതെറ്റലുകളും അട്ടിമറികളും സ്ഥിരം കാഴ്ച്ചയായ ടെന്നീസിൽ കഴിഞ്ഞ ദിവസവും അതു തന്നെ സംഭവിച്ചു. കരിയറിലെ ആദ്യ വിംബിൾഡൺ കിരീടവുമായി സ്പെയിനിൽ നിന്നുമെത്തിയ കാർലോസ് അൽകരാസ് നിറഞ്ഞ ചിരിയുമായി നിന്നപ്പോൾ പുരുഷ ടെന്നീസിലെ അടുത്ത രാജാവ് എന്ന് ടെന്നീസ് ആരാധകർക്കും തോന്നിയിരിക്കാം.

1-6, 7-6, 6-1, 3-6, 6-4 എന്ന നീണ്ട അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ച് കാർലോസിനു മുന്നിൽ തോൽവി സമ്മതിച്ചത്. 6-1 ന് ജോക്കോവിച്ച് ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയപ്പോൾ ഏഴ് തവണ വിംബിൾഡൺ നേടിയ അനുഭവ കരുത്തിനു മുന്നിൽ കാർലോസ് ഒന്നുമല്ലാതെ മടങ്ങേണ്ടി വരുമെന്ന് തോന്നി.

എന്നാൽ, രണ്ടാം സെറ്റിൽ തിരിച്ചടി തുടങ്ങിയ കാർലോസ്, ജോക്കോവിച്ചിനേയും ഒപ്പം കണ്ടിരുന്ന കാണികളേയും അമ്പരപ്പിച്ചു കൊണ്ടിരുന്നു. ടൈബ്രേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റ് 8-6 നാണ് കാർലോസ് പിടിച്ചെടുത്തത്. ഇതോടെ, കളിമുറുകി, കാണികളിൽ സമ്പൂർണ നിശബ്ദത, എന്തും സംഭവിക്കാം എന്ന് മനസ്സിലാക്കി ശ്വാസമടക്കിപ്പിടിച്ച് ഇരുപതുകാരന്റെ കളി കണ്ടു തുടങ്ങി.

രണ്ടാം സെറ്റിൽ ഞെട്ടിയ ജോക്കോവിച്ചിൽ നിന്ന് മൂന്നാം സെറ്റ് 6-1 ന് അനായാസം നേടി കാർലോസ് താൻ അങ്ങനെ വെറുതേ വന്നതല്ലെന്ന് വീണ്ടും തെളിയിച്ചു. ബ്രേക്കിനു ശേഷം വീണ്ടും കളി തുടങ്ങിയപ്പോൾ, കന്നി കിരീട നേട്ടം ലക്ഷ്യമിട്ടു വന്ന കാർലോസിന് അത് അത്ര എളുപ്പത്തിൽ കിട്ടില്ലെന്ന് ജോക്കോവിച്ചും വ്യക്തമാക്കി. നീണ്ട കാലത്തെ അനുഭവ സമ്പത്തിനു മുന്നിൽ പലപ്പോഴും കാർലോസിന് അടിപതറി. നാലാം സെറ്റ് 6-3 ന് സ്വന്തമാക്കി ജോക്കോവിച്ച് മത്സരത്തിന്റെ സൗന്ദര്യവും പിരിമുറുക്കവും കാണികൾക്കും എതിരാളിക്കും നൽകി.

നിർണായകമായ അഞ്ചാം സെറ്റിൽ, പ്രായവും ചടുലതയും കാർലോസിന് അനുകൂലമായി. തുടക്കത്തിൽ ജോക്കോവിച്ചിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത കാർലോസ് 6-4 ന് സെറ്റും കപ്പും തന്റെ പേരിലാക്കി വിംബിൾഡണിൽ പുതിയ ചരിത്രമെഴുതി.

]]>
Mon, 17 Jul 2023 12:53:56 +0530 Editor
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ്; ജോക്കോവിച്ച് ക്വാർട്ടര്‍ ഫൈനലിൽ കടന്നു http://newsmalayali.com/Australian-Open-Tennis-Djokovic-in--the-quarterfinals http://newsmalayali.com/Australian-Open-Tennis-Djokovic-in--the-quarterfinals ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ നൊവാക് ജോക്കോവിച്ച് ക്വാർട്ടർ ഫൈനലിൽ കടന്നു. ഓസ്ട്രേലിയയുടെ അലക്സ് ഡി മിനോറിനെയാണ് ജോക്കോവിച്ച് 6–2, 6–1, 6–2 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്. ക്വാർട്ടറിൽ റഷ്യയുടെ ആന്ദ്രെ റുബ്‍ലേവാണ് ജോക്കോവിച്ചിന്‍റെ എതിരാളി. ഓസ്ട്രേലിയൻ ഓപ്പണിൽ ജോക്കോവിച്ചിന്‍റെ തുടർച്ചയായ 25-ാം വിജയമാണിത്. ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ തുടർ വിജയങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ജോക്കോവിച്ച്. 26 വിജയങ്ങളുമായി അമേരിക്കൻ ടെന്നീസ് താരം ആന്ദ്രെ അഗാസിയാണ് ഒന്നാമത്.

]]>
Tue, 24 Jan 2023 13:59:21 +0530 Editor
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്; ഇഗ സ്വിയാറ്റെക് പുറത്ത്, റൈബാക്കിന ക്വാർട്ടർ ഫൈനലിൽ http://newsmalayali.com/Australian-Open-Tennis--Iga-Zviatek-out-Rybak-in-quarterfinals http://newsmalayali.com/Australian-Open-Tennis--Iga-Zviatek-out-Rybak-in-quarterfinals പോളണ്ടിന്‍റെ ലോക ഒന്നാം നമ്പർ താരം ഇഗ സ്വിയാറ്റെക് ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്ത്. കസാഖ്‌സ്താന്‍ താരം എലെന റൈബാക്കിനയാണ് സ്വിയാറ്റെക്കിനെ 6-4, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. നിലവിലെ ഫ്രഞ്ച്, യുഎസ് ഓപ്പൺ ജേതാവായ സ്വിയാറ്റെക് ഒന്നര മണിക്കൂർ നീണ്ട മത്സരത്തിനൊടുവിലാണ് തോറ്റത്. ക്വാർട്ടർ ഫൈനലിൽ ലാത്വിയയുടെ ജെലെന ഒസ്റ്റപെൻകോയാണ് 22-ാം സീഡായ റൈബാക്കിനയ്ക്കു എതിരാളി. ഇതാദ്യമായാണ് റൈബാക്കിന ഓസ്ട്രേലിയൻ ഓപ്പണിന്‍റെ ക്വാർട്ടർ ഫൈനലിൽ കടക്കുന്നത്. അമേരിക്കയുടെ കൊക്കോ ഗൗഫും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്തായി. പ്രീ ക്വര്‍ട്ടര്‍ പോരാട്ടത്തില്‍ ലാത്വിയയുടെ ജെലെന ഒസ്റ്റപെന്‍കോയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് 7-5, 6-3 എന്ന സ്കോറിന് ഗൗഫിനെ പരാജയപ്പെടുത്തിയത്.

]]>
Mon, 23 Jan 2023 15:03:27 +0530 Editor
തിരിച്ചുവരവ് ഗംഭീരമാക്കി ജോക്കോവിച്ച്; ഓസ്ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ട് വിജയം http://newsmalayali.com/Djokovic-Makes-Great-Comeback--First-round-win-in-Australian-Open http://newsmalayali.com/Djokovic-Makes-Great-Comeback--First-round-win-in-Australian-Open കൃത്യം ഒരു വർഷം മുമ്പാണ് നൊവാക് ജോക്കോവിച്ച് മെൽബണിൽ നിന്ന് പുറത്താക്കപ്പെടുന്നത്. കോവിഡ് -19 വാക്സിൻ സ്വീകരിക്കാതെ ഓസ്ട്രേലിയൻ ഓപ്പൺ കളിക്കാനെത്തിയ ജോക്കോവിച്ചിനെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഇത്തവണ മടങ്ങിയെത്തിയ ജോക്കോവിച്ചിനെ റോഡ് ലേവർ അരീനയിൽ കാണികൾ ആർപ്പുവിളികളോടെയാണ് സ്വീകരിച്ചത്. ആദ്യ റൗണ്ട് വിജയത്തോടെ അദ്ദേഹം തന്‍റെ തിരിച്ചുവരവ് ആഘോഷമാക്കി. സ്പെയിനിന്‍റെ റോബർട്ടോ കാർബലസ് ബെയ്നയെ 6-3, 6-4, 6-0 എന്ന സ്കോറിനാണ് ജോക്കോവിച്ച് തോൽപ്പിച്ചത്. കടുത്ത ചൂടും പിന്നാലെ കനത്ത മഴയും കാരണം രണ്ടാം ദിവസത്തെ കളി നിർത്തിവയ്ക്കേണ്ടി വന്നു. 4 മണിക്കൂർ 49 മിനിറ്റ് നീണ്ടുനിന്ന അഞ്ച് സെറ്റ് മത്സരത്തിൽ ബ്രിട്ടന്‍റെ ആൻഡി മറെ നേടിയ വിജയം ശ്രദ്ധേയമായി. ഇറ്റലിയുടെ മാറ്റിയോ ബെരെറ്റിനിയെ 6-3, 6-3, 4-6, 6-7, 7-6 എന്ന സ്കോറിനാണ് മറെ പരാജയപ്പെടുത്തിയത്. രണ്ടാം സീഡായ നോർവേയുടെ കാസ്പർ റൂഡും അഞ്ചാം സീഡ് റഷ്യയുടെ ആന്ദ്രേ റുബ്ലെവും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ചെക്ക് റിപ്പബ്ലിക്കിന്‍റെ തോമസ് മഷാക്കിനെ 6-3, 7-6, 6-7, 6-3 എന്ന സ്കോറിനാണ് റൂഡ് പരാജയപ്പെടുത്തിയത്.

]]>
Thu, 19 Jan 2023 14:00:09 +0530 Editor
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന് തുടക്കം; സ്വിയാടെക്കിനും നദാലിനും തകർപ്പൻ ജയം http://newsmalayali.com/Australian-Open-Tennis-Begins--Sviatek-and-Nadal-win-big http://newsmalayali.com/Australian-Open-Tennis-Begins--Sviatek-and-Nadal-win-big മെൽബൺ പാർക്കിൽ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിന് ആരംഭം. പുരുഷ ലോക രണ്ടാം നമ്പർ താരം റാഫേൽ നദാലും വനിതാ ലോക ഒന്നാം നമ്പർ താരം പോളണ്ടിന്‍റെ ഇഗ സ്വിയാടെക്കും വിജയത്തോടെ ദിനം ആരംഭിച്ചു. ബ്രിട്ടന്‍റെ ജാക്ക് ഡ്രാപ്പറിനെ തോൽപ്പിച്ചാണ് (7-5, 2-6, 6-4, 6-1) നദാൽ മുന്നേറിയത്. ജർമ്മനിയുടെ ജൂലി നീമെയ്റിനെ 6-4, 7-5 എന്ന സ്കോറിനാണ് സ്വിയാടെക് പരാജയപ്പെടുത്തിയത്.

പുരുഷ വിഭാഗത്തിൽ മൂന്നാം സീഡ് ഗ്രീസിന്‍റെ സ്റ്റെഫാനോസ് സിറ്റ്സിപാസ്, കാനഡയുടെ ആറാം സീഡ് ഫെലിക്സ് ഓഗർ-അലിയാസിമെ, ഏഴാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വെദെവ്, പത്താം സീഡ് ഹ്യൂബർട്ട് ഹർക്കാസ് എന്നിവരും അടുത്ത റൗണ്ടിലേക്ക് മുന്നേറി. വനിതാ വിഭാഗത്തിൽ അമേരിക്കയുടെ ജെസീക്ക പെഗുല 6-0, 6-1 എന്ന സ്കോറിന് റൊമാനിയയുടെ ജാക്വിലിൻ ക്രിസ്റ്റ്യനെ തോൽപ്പിച്ചു. ഗ്രീസിന്‍റെ ആറാം സീഡായ മരിയ സക്കാറി ചൈനയുടെ യുവാൻ യൂവിനെ 6-1, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി. അമേരിക്കയുടെ ഏഴാം സീഡ് കൊകൊ ഗോഫ്, പതിമൂന്നാം സീഡ് ഡാനിയേല കോളിൻസ്, പത്താം സീഡ് മാഡിസൻ കീ എന്നിവരും അടുത്ത റൗണ്ടിലേക്ക് മുന്നേറി. പരിക്കിൽ നിന്ന് മുക്തയായ ബ്രിട്ടന്‍റെ എമ്മ റാഡുക്കാനുവും ആദ്യ മത്സരത്തിൽ വിജയിച്ചു.

]]>
Wed, 18 Jan 2023 15:12:51 +0530 Editor
ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ഇഗാ സ്യാംതെക്കിന് കിരീടം http://newsmalayali.com/french-open-2022-iga-swiatek-defeats-coco-gauff-in-straight-sets-to-win-the-title http://newsmalayali.com/french-open-2022-iga-swiatek-defeats-coco-gauff-in-straight-sets-to-win-the-title ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ ഇഗാ സ്യാംതെക്കിന്. ഫൈനല്‍ മത്സരത്തില്‍ അമേരിക്കന്‍ കൗമാര താരം കോകോ ഗോഫിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് സ്യാംതെക്
കിരീം നേടിയത്. സ്‌കോര്‍ 6-1, 6-3. ലോക ഒന്നാംനമ്പര്‍ താരമായ ഇഗയുടെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്.

പതിനെട്ടുകാരിയായ ഗോഫിനെ നിഷ്പ്രഭമാക്കുന്ന പ്രകടനത്തോടെയാണ് ഇഗയുടെ കിരീടനേട്ടം. സിംഗിള്‍സില്‍ ഇഗയുടെ തുടര്‍ച്ചയായ മുപ്പത്തിയഞ്ചാം വിജയവും ആറാം കിരിടനേട്ടവുമാണിത്. ആദ്യ സെറ്റില്‍ ഇഗയുടെ മികവിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഗോഫിനായില്ല. ആദ്യ സെറ്റില്‍ രണ്ടു തവണ ഗോഫിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത ഇഗ 6-1ന് സെറ്റ് സ്വന്തമാക്കി

രണ്ടാം സെറ്റിന്റെ തുടക്കത്തിലെ ഇഗയുടെ സെര്‍വ് ബ്രേക്ക് ചെയ്ത് ഗോഫ് തിരിച്ചുവരവിന്റെ സൂചന നല്‍കി. എന്നാല്‍ പിന്നീട് നാലാം ഗെയിമില്‍ ഗോഫിനെ ബ്രേക്ക് ചെയ്ത ഇഗ ഒപ്പമെത്തി. സ്വന്തം സെര്‍വ് നിലനിര്‍ത്തിയ ഇഗ, ഗോഫിന്റെ അടുത്ത സെര്‍വും ബ്രേക്ക് ചെയ്ത് നിര്‍ണായക 4-2ന്റെ ലീഡെടുത്തു. സ്വന്തം സെര്‍വ് നിലനിര്‍ത്തിയെങ്കിലും തിരിച്ചുവരവിനുള്ള സാധ്യതകള്‍ അടച്ച് സ്വന്തം സെര്‍വ് നിലനിര്‍ത്തി ഇഗ കിരീടത്തില്‍ മുത്തമിട്ടു.

]]>
Sun, 05 Jun 2022 16:41:15 +0530 Editor