News Malayali & Online Newsportal & : Shop Online http://newsmalayali.com/rss/category/shop-online News Malayali & Online Newsportal & : Shop Online ml Copyright 2023 News Malayali & All Rights Reserved. MMS രണ്ടാം മത്സരത്തിലും അർധ സെഞ്ചുറിയുമായി ശിവം ദുബെ; അഫ്ഗാനെ തകർത്ത് ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ http://newsmalayali.com/4760 http://newsmalayali.com/4760 രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ. ഇതോടെ ഒരു മത്സരം ശേഷിക്കേ ഇന്ത്യ പരമ്പര സ്വന്തമാക്കി. അഫ്ഗാന്‍ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെയും ശിവം ദുബെയുടെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ ദുബെ 32 പന്തില്‍ നിന്ന് 5 ഫോറും 4 സിക്‌സുമടക്കം 63 റണ്‍സോടെ പുറത്താകാതെ നിന്നു. ആദ്യ മത്സരത്തില്‍ പുറത്തിരുന്ന ശേഷം മടങ്ങിയെത്തിയ ജയ്‌സ്വാള്‍ 34 പന്തില്‍ നിന്ന് അഞ്ച് ഫോറും ആറ് സിക്‌സുമടക്കം 68 റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 92 റണ്‍സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

നേരിട്ട ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (0)യുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ രണ്ടാം വിക്കറ്റില്‍ ജയ്‌സ്വാള്‍ - വിരാട് കോഹ്ലി സഖ്യം അഫ്ഗാന്‍ ബൗളര്‍മാരെ അടിച്ചുപറത്തി 57 റണ്‍സ് കൂട്ടിച്ചേർത്തു. 16 പന്തില്‍ നിന്ന് 5 ബൗണ്ടറിയടക്കം 29 റണ്‍സെടുത്ത കോഹ്ലി ആറാം ഓവറില്‍ നവീന്‍ ഉള്‍ ഹഖിന് മുന്നില്‍ വീണു. തുടര്‍ന്നായിരുന്നു ജയ്‌സ്വാള്‍ - ദുബെ കൂട്ടുകെട്ടിന്റെ ബാറ്റിങ് പ്രകടനം. റിങ്കു സിങ് ഒമ്പത് റണ്‍സോടെ പുറത്താകാതെ നിന്നു. ജിതേഷ് ശര്‍മയാണ് (0) പുറത്തായ മറ്റൊരു താരം. അഫ്ഗാനു വേണ്ടി കരിം ജനത് രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ 172 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ഗുല്‍ബാദിന്‍ നയ്ബാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. നയ്ബ് ഒഴികെയുള്ള അഫ്ഗാന്‍ താരങ്ങള്‍ക്കൊന്നും തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാനായില്ല. സ്ഥാനക്കയറ്റം കിട്ടി മൂന്നാം സ്ഥാനത്തിറങ്ങിയ നയ്ബ് 35 പന്തില്‍ നിന്ന് 57 റണ്‍സെടുത്താണ് മടങ്ങിയത്. അഞ്ച് ഫോറും 4 സിക്സും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്ണോയ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ 2 വിക്കറ്റ് വീതമെടുത്തു.

]]>
Mon, 15 Jan 2024 08:57:48 +0530 Editor
Amazon Brand & Solimo Storage Containers Set buy online http://newsmalayali.com/4719 http://newsmalayali.com/4719
]]>
Thu, 04 Jan 2024 16:53:27 +0530 Editor
Redmi 10A Review: റെഡ്മി 10 എ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ http://newsmalayali.com/redmi-10a-review-pros-and-cons-redmi-10a-should-you-buy-it http://newsmalayali.com/redmi-10a-review-pros-and-cons-redmi-10a-should-you-buy-it Redmi 10A Review: പതിനായിരം രൂപയിൽ താഴെ വിലവരുന്ന നിരവധി ഫോണുകൾ ഇപ്പോൾ വിപണിയിലുണ്ട്. അതിൽ ഒന്ന് മാത്രമാണ് റെഡ്മി 10 എ ( Redmi 10A). ഷവോമിയുടെ ( Xiaomi) സബ് ബ്രാൻഡ്  ആയ റെഡ്മിയിൽ നിന്നുള്ള ഫോൺ ആയതിനാൽ ഈ ഫോൺ വാങ്ങാൻ പലരും താൽപര്യം കാണിക്കുന്നുണ്ട്.

കുറഞ്ഞ വിലയിൽ അവതരിപ്പിച്ച ഈ ഫോണിൻ്റെ ഏറ്റവും വലിയ പ്രത്യേകതകൾ വലിയ ഡിസ്പ്ലേയും മികച്ച ബാറ്ററിയുമാണ്. സാധാരണ ഉപയോഗത്തിന് പറ്റിയ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചാണ് ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.

Redmi 10A (Charcoal Black, 4GB RAM, 64GB Storage)

രണ്ട് കോൺഫിഗറേഷനുകളിലാണ് ഈ റെഡ്മി സ്മാർട്ട്‌ഫോൺ വരുന്നത്. ഈ ഫോണിൻ്റെ നല്ലതും മോശവുമായ കാര്യങ്ങൾ നമുക്ക് പരിശോധിക്കാം.

ഡിസൈൻ 

വളരെ ലളിതമായ ഡിസൈൻ ആണ് റെഡ്മി 10എ ഫോണിനുള്ളത്.  ഒരൊറ്റ പിൻ ക്യാമറയുമായാണ് ഹാൻഡ്‌സെറ്റ് വരുന്നത്. എന്നാൽ വലിയ ക്യാമറ ബമ്പ് കാരണം ട്രിപ്പിൾ ക്യാമറയുള്ള ഫോണിൻ്റെ ഒരു ലുക്ക് ഈ ഫോണിനുണ്ട്. ക്യാമറ ബമ്പിൽ തന്നെയാണ് ഫിംഗർ പ്രിൻ്റ് സെൻസറും. ഇതിനൊപ്പം തന്നെ എൽ ഇ ഡി ഫ്ലാഷും വരുന്നുണ്ട്.

ഫോണിൻ്റെ വലത് വശത്താണ് പവർ ബട്ടണും വോളിയം റോക്കറും. ഇടതുവശത്ത്  ഹൈബ്രിഡ് സിം സ്ലോട്ട് നൽകിയിട്ടുണ്ട്. ഫോണിൻ്റെ മുകളിൽ 3.5 എംഎം ഓഡിയോ ജാക്ക് ഉണ്ട്. താഴെയായി, യുഎസ്ബി ടൈപ്പ്-ബി പോർട്ട്, സിംഗിൾ സ്പീക്കർ ഗ്രിൽ, മൈക്രോഫോൺ എന്നിവയും ഉണ്ട്.

ഫോണിൻ്റെ ഡിസൈൻ കാണുമ്പോൾ ആളുകളെ പറ്റിക്കുന്ന തരത്തിൽ ആണെന്ന് തോന്നിയേക്കാം. എന്നാൽ അതിൻ്റെ ബിൽഡ് ക്വാളിറ്റി മികച്ചതാണ്. ഇതിൻ്റെ ബാക്ക് പാനൽ പ്ലാസ്റ്റിക് ആണ്. ലൈറ്റ് ടെക്സ്ചർഡ് ഫിനിഷോണ് ബാക്ക് പാനലിൽ നൽകിയിരിക്കുന്നത്. മുൻവശത്തെ ഡിസ്പ്ലേയിൽ  ആണ് ക്യാമറ നോച്ച്. ഫോണിന്റെ ഭാരം ഏകദേശം 200 ഗ്രാമാണ്. 

അതേസമയം ഫിംഗർ പ്രിൻ്റ് സെൻസർ നിങ്ങളെ അൽപ്പം ബുദ്ധിമുട്ടിച്ചേക്കും.  ഫോണിൻ്റെ വലുപ്പമാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ഒറ്റ കൈകൊണ്ട് ഫോൺ കൈകാര്യം ചെയ്യാൻ എളുപ്പമല്ല.

ഡിസ്പ്ലേ 

6.53 ഇഞ്ച് എച്ച്‌ഡി + ഐപിഎസ് സ്‌ക്രീനാണ് സ്മാർട്ട്‌ഫോണിന്. ഈ ബജറ്റിൽ, മിക്ക ആളുകളും വലിയ സ്‌ക്രീൻ ആഗ്രഹിക്കുന്നു. ഉപഭോക്താക്കളുടെ ഈ തിരഞ്ഞെടുപ്പ് കമ്പനിക്ക് നന്നായി അറിയാം, മാത്രമല്ല ഇത് ഈ ഫോണിൽ നിങ്ങൾക്കും കാണാനാകും.

ഡിസ്‌പ്ലേയുടെ തെളിച്ചം കുറവാണ്, പക്ഷേ നിങ്ങൾക്ക് ഇത് 10,000 രൂപയ്ക്ക് മുകളിലുള്ള ഫോണുകളുമായി താരതമ്യം ചെയ്യാൻ കഴിയില്ല. അതിൽ സാധാരണമായ ഡിസ്പ്ലേയാണ് കമ്പനി നൽകിയിരിക്കുന്നത്. ശരാശരി എന്ന് വിളിക്കാൻ കാരണം അതിന്റെ ബജറ്റ് കൂടിയാണ്. കുറഞ്ഞ വെളിച്ചത്തിലും പകൽ വെളിച്ചത്തിലും നിങ്ങൾക്ക് എളുപ്പത്തിൽ ഫോൺ ഉപയോഗിക്കാം.

വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് ഒരു പ്രശ്നവും നേരിടേണ്ടി വരില്ല. റീഫ്രഷ് റേറ്റിലെ വ്യത്യാസം ഇതിൽ വ്യക്തമായി കാണാം. 9,000 രൂപയിൽ താഴെയുള്ള പ്രാരംഭ വിലയിൽ വരുന്ന ഈ ഉപകരണത്തിന്റെ ഡിസ്പ്ലേ മികച്ചതാണ്. 

പ്രകടനം 

ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി25 പ്രൊസസറാണ് റെഡ്മി ഈ ഫോണിൽ നൽകിയിരിക്കുന്നത്. ഇതിൽ നിങ്ങൾക്ക് 3 ജിബി റാം, 4 ജിബി റാം എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ ലഭിക്കും. പ്രകടനത്തിന്റെ കാര്യത്തിൽ, ഈ ഫോണിൽ നിന്ന് നിങ്ങൾക്ക് കൂടുതൽ പ്രതീക്ഷിക്കാനാവില്ല. എന്നിരുന്നാലും, ലൈറ്റ് ഗെയിമിംഗ് ഇതിൽ ചെയ്യാൻ കഴിയും, എന്നാൽ നിങ്ങൾക്ക് ഉയർന്ന നിലവാരമുള്ള അനുഭവം ലഭിക്കില്ല.

ഈ ഫോൺ ദൈനംദിന ജോലികൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നു. പലപ്പോഴും ഫോൺ ലാഗിംഗിന്റെ പ്രശ്നം തീർച്ചയായും കാണാറുണ്ട്, ബ്രാൻഡിന്റെ യുഐയാണ് ഇതിന് കാരണം. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള MIUI 12.5-ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഡിസ്പ്ലേ നിലവാരവും കനത്ത യുഐയും കാരണം ചിലപ്പോൾ സിസ്റ്റം മന്ദഗതിയിലാണെന്ന് തോന്നുന്നു.

കുറഞ്ഞ സ്‌പെസിഫിക്കേഷനുള്ള ഉപകരണങ്ങൾക്കായി കമ്പനി അതിന്റെ യുഐ മികച്ച രീതിയിൽ ഒപ്റ്റിമൈസ് ചെയ്യേണ്ടതുണ്ട്. റിയൽമി ഫോണുകളിൽ ഇത്തരമൊരു പ്രശ്‌നം കാണില്ല, എന്നാൽ കുറച്ചുകാലമായി റെഡ്മിയിൽ ഇത് പ്രകടമാണ്. 64 ജിബി വരെ സ്റ്റോറേജ് ഫോണിൽ ലഭ്യമാണ്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് സ്റ്റോറേജ് വിപുലീകരിക്കാം. 

ക്യാമറ 

ഹാൻഡ്‌സെറ്റിന് 13 എംപി സിംഗിൾ റിയർ ക്യാമറയുണ്ട്, ഇതിന് പകൽ വെളിച്ചത്തിൽ മികച്ച ഫോട്ടോകൾ എടുക്കാൻ കഴിയും. കുറഞ്ഞ വെളിച്ചത്തിൽ ക്യാമറയുടെ പ്രകടനം നല്ലതല്ല. സ്മാർട്ട്ഫോണിന്റെ മുൻ ക്യാമറയുടെ കാര്യത്തിലും സമാനമായ ഒന്നുണ്ട്. ഇതിന് 5 എംപി സെൽഫി ലെൻസ് ആണുള്ളത്, അതിന്റെ പ്രകടനം ശരാശരിയാണ്. ക്യാമറയുടെ കാര്യത്തിൽ സ്മാർട്ട്ഫോൺ സാധാരണമാണ്. ഈ ബജറ്റ് അനുസരിച്ച് ഫോൺ മികച്ചതാണ്. 

ബാറ്ററിയും മറ്റ് സവിശേഷതകളും  

10W ചാർജിംഗ് പിന്തുണയോടെ വരുന്ന 5000mAh ബാറ്ററിയാണ് ഫോണിനുള്ളത്. ഫോൺ ഉള്ള ബോക്സിൽ നിങ്ങൾക്ക് ഒരു ചാർജർ ലഭിക്കും. ഒറ്റ ചാർജിൽ ദിവസം മുഴുവനും സ്മാർട്ട്ഫോൺ എളുപ്പത്തിൽ ഉപയോഗിക്കാനാകും. ഇത് ചാർജ് ചെയ്യാൻ വളരെ സമയമെടുക്കും. ഈ ബജറ്റിൽ എന്തായാലും നിങ്ങൾക്ക് ഫാസ്റ്റ് ചാർജിംഗ് ഓപ്ഷൻ ലഭിക്കുന്നില്ല. 

പിൻഭാഗത്താണ് ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നത്. ക്യാമറ മൊഡ്യൂളിനൊപ്പം ഫിംഗർപ്രിന്റ് സെൻസർ ഘടിപ്പിച്ചിരിക്കുന്നതിനാൽ, ഇത് പലതവണ ഉപയോഗിക്കുന്നതിൽ പ്രശ്‌നമുണ്ട്. ശരാശരി പ്രകടനമുള്ള ഒരൊറ്റ സ്പീക്കറാണ് ഇതിന് ഉള്ളത്. ശബ്ദം വളരെ ഉച്ചത്തിലല്ല. നെറ്റ്‌വർക്കിലും കോളിംഗിലും പ്രശ്‌നമില്ല. 

ഫോൺ കൈകാര്യം ചെയ്യുന്നതിൽ മികച്ചതാണ്, പക്ഷേ ഡിസൈൻ അത്ര മികച്ചതല്ല. ബാറ്ററിയും ക്യാമറയും ശരാശരിയാണ്, എന്നാൽ ഇതിലും മികച്ച നിരവധി ഫോണുകൾ ഇതേ വിലയിൽ  വിപണിയിൽ ലഭിക്കും. 

]]>
Fri, 27 May 2022 03:08:55 +0530 Editor
Samsung Galaxy F23 5G review: സാംസങ് ഗാലക്‌സി എഫ്23 5ജി വാങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം http://newsmalayali.com/samsung-galaxy-f23-5g-review-samsung-galaxy-f23-5g-worth-buying-under-rs-16000 http://newsmalayali.com/samsung-galaxy-f23-5g-review-samsung-galaxy-f23-5g-worth-buying-under-rs-16000 സാംസാങ് ബ്രാൻഡ് ആരാധകർക്ക് കമ്പനിയിൽ നിന്നുള്ള വിലകുറഞ്ഞ 5ജി ഫോൺ ആണ് സാംസങ് ഗാലക്‌സി  എഫ്23 5ജി ( Samsung Galaxy F23 5G).50എംപി പ്രൈമറി ക്യാമറ, 5000എംഎഎച്ച് ബാറ്ററി തുടങ്ങി നിരവധി ഫീച്ചറുകൾ ഈ ഫോണിൽ കാണാം. എന്നിരുന്നാലും, ഈ ഫോണിനൊപ്പം ചാർജർ ലഭിക്കില്ല.  

ഡിസ്പ്ലേ

മറ്റ് ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് സമാനമാണ് ഇതിന്റെ ഡിസൈൻ. ഇതിൻ്റെ ഡിസ്പ്ലേയിൽ ഒരു വാട്ടർഡ്രോപ്പ് നോച്ച് ആണുള്ളത്. പല പഴയ സ്മാർട്ട്ഫോണുകളിലും നമ്മൾ കണ്ടിട്ടുള്ള ഡിസൈൻ ആണ് ഇത്. അതായത് ഫോണിന്റെ ഫ്രണ്ട് ലുക്കിൽ പുതുമ തീരെയില്ലെന്ന് സാരം.

എന്നാൽ ഫോണിൻ്റെ ബാക്ക് വശം സ്റ്റൈലിഷ് ആണ്. പ്ലാസ്റ്റിക് ബോഡിയിൽ ആണ് ഈ ഫോൺ വരുന്നത്. 
രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.  ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഇതിന്റെ പിന്നിൽ നൽകിയിരിക്കുന്നത്. എന്നാൽ അധികം ഉയർന്ന് നിൽക്കുന്ന ക്യാമറ ബമ്പ് അല്ല ഈ ഫോണിനുള്ളത്.

ഫോണിന്റെ വലതുവശത്ത്, പവർ ബട്ടണിനൊപ്പം വോളിയം റോക്കറും നിങ്ങൾക്ക് കാണാം. ഇതിന്റെ പവർ ബട്ടണിൽ തന്നെ ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. ചാർജിംഗിനായി നിങ്ങൾക്ക് താഴെ USB ടൈപ്പ്-സി പോർട്ട് ലഭിക്കും. ഈ ഫോണിന്റെ മറ്റൊരു നല്ല കാര്യം, കമ്പനിക്ക് ഇപ്പോഴും ഇതിൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ഉണ്ട് എന്നതാണ്. 

Samsung Galaxy F23 5G-യിൽ AMOLED-ന് പകരം LCD പാനൽ ആണുള്ളത്. എങ്കിലും ഇത് ഫുൾ-എച്ച്‌ഡി+ റെസല്യൂഷനോട് കൂടിയാണ് വരുന്നത് കൂടാതെ 120Hz വരെ റീഫ്രഷ് റേറ്റും ഉണ്ട്. ഇതിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണം നൽകിയിട്ടുണ്ട്. 

Qualcomm Snapdragon 750G പ്രോസസറാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. ഇന്ത്യയിൽ, ഈ ഫോൺ 12 5G ബാൻഡ് പിന്തുണയോടെയാണ് വരുന്നത്. 

Samsung Galaxy F23 5G-യിൽ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള One UI 4.1 ആണ് കമ്പനി നൽകിയിരിക്കുന്നത്. രണ്ട് വർഷത്തേക്ക് സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളും നാല് വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും നൽകുമെന്ന് കമ്പനി അവകാശപ്പെട്ടിട്ടുണ്ട്. മുൻകൂട്ടി ലോഡുചെയ്‌ത നിരവധി ആപ്ലിക്കേഷനുകൾ ഇതിൽ നിങ്ങൾക്ക് കാണാൻ കഴിയും. ഇതിൽ ചില ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല. 

പ്രകടനം 

സാംസങ് ഗാലക്‌സി എഫ്23 5ജിയിൽ ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 750 പ്രൊസസർ ആണ് നൽകിയിട്ടുള്ളത്. താങ്ങാനാവുന്ന മറ്റ് സ്മാർട്ട്‌ഫോണുകളിലും ഈ പ്രോസസർ നിങ്ങൾക്ക് കാണാനാകും. ഇതിന് 6 ജിബി വരെ റാമും 128 ജിബി സ്റ്റോറേജുമുണ്ട്.

      

ക്യാമറ 

Samsung Galaxy F23 5G യുടെ പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ സജ്ജീകരണം നൽകിയിട്ടുണ്ട്. ഇതിന്റെ പ്രൈമറി ക്യാമറ 50 മെഗാപിക്സലാണ്. 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഇതിനോടൊപ്പമുണ്ട്. ഫോണിന്റെ മുൻവശത്ത് സെൽഫിക്കായി 8 മെഗാപിക്സൽ ക്യാമറ നൽകിയിട്ടുണ്ട്. 

ക്യാമറയിൽ നിങ്ങൾക്ക് നിരവധി മോഡുകൾ കാണാൻ കഴിയും. പകൽ സമയത്ത്, നിങ്ങൾക്ക് മികച്ച ലാൻഡ്സ്കേപ്പ് എടുക്കാനും ക്ലോസ് അപ്പ് ഷോട്ടുകൾ എടുക്കാനും കഴിയും. അൾട്രാവൈഡ് ഷോട്ടുകളും മികച്ചതാണെങ്കിലും ഡിറ്റേയിൽസ് കുറവാണ്.

നൈറ്റ് മോഡ് ഉപയോഗിച്ച് നിങ്ങൾക്ക് ലൈറ്റ് എക്സ്പോഷർ വർദ്ധിപ്പിക്കാൻ കഴിയും, എന്നാൽ ഡീറ്റെയിലിംഗ് കുറവായിരിക്കും. മികച്ച സെൽഫി ക്യാമറയാണ് ഫോണിനുള്ളത്. 

ബാറ്ററി 

5000mAh ബാറ്ററിയാണ് Samsung Galaxy F23 5Gയിൽ നൽകിയിരിക്കുന്നത്. ഇത് 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. സാധാരണ ഉപയോഗിക്കുകയാണെങ്കിൽ ഒന്നര ദിവസം വരെ ഉപയോഗിക്കാം. എന്നാൽ, കനത്ത ഉപയോക്താക്കൾക്ക്, ഈ ഫോൺ ഒരു ദിവസം മാത്രമേ നിലനിൽക്കൂ. 

Samsung Galaxy F23 5G 15,000 രൂപയുടെ സെഗ്‌മെന്റിൽ ആണ് അവതരിപ്പിച്ചത്. നിങ്ങൾ സാംസങ് ബ്രാൻഡിന്റെ ആരാധകനാണെങ്കിൽ നിങ്ങൾക്ക് ഇത് മികച്ച ഫോൺ തന്നെയാണ്. എന്നാൽ ബ്രാൻഡിനേക്കാൾ സ്പെസിഫിക്കേഷനുകളിലാണ് നിങ്ങൾ കണ്ണ് വയ്ക്കു

]]>
Fri, 27 May 2022 02:57:51 +0530 Editor
ആമസോൺ റിപ്പബ്ലിക് ദിന വിൽപനയ്ക്ക് തുടക്കം; ലാപ്‌ടോപ്പുകൾക്കും സ്മാർട്ട്ഫോണിനും വമ്പൻ ഓഫറുകൾ http://newsmalayali.com/tech-amazon-great-republic-day-sale-2022-deals-on-gaming-laptops-alexa-speakers-and-more http://newsmalayali.com/tech-amazon-great-republic-day-sale-2022-deals-on-gaming-laptops-alexa-speakers-and-more റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആമസോൺ (Amazon) ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയ്‌ലിന് (Great Republic Day Sale 2022) തുടക്കം കുറിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം (Amazon Prime) വരിക്കാർക്കാണ് ആദ്യം സെയ്ൽ ലഭ്യമായത്. പ്രൈം അംഗത്വം ഇല്ലാത്തവർക്ക് ഇന്ന് മുതൽ (ജനുവരി 17) സെയ്‌ലിന്റെ ഭാഗമായ ഓഫറുകളും ഡീലുകളും ലഭ്യമാകും. ജനുവരി 20 വരെയാണ് റിപബ്ലിക് ഡേ സെയ്ൽ. പുതിയ സ്മാർട്ട്ഫോൺ വാങ്ങാനും ടെലിവിഷൻ അപ്ഗ്രേഡ് ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അലക്സ പിന്തുണയോടെയുള്ള ഉപകരണങ്ങൾക്കും ആമസോൺ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് റിപബ്ലിക് ഡേ സെയ്‌ലിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും ലഭിക്കും.

ആമസോൺ ഉത്പ്പന്നങ്ങൾ: ആമസോണിന്റെ സ്വന്തം ഉത്പ്പന്നങ്ങൾക്ക് റിപബ്ലിക് ദിന സെയ്‌ലിന്റെ ഭാഗമായി വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിലക്കിഴിവിൽ ലഭ്യമായ ഉത്പ്പന്നങ്ങളിൽ ഇവ ഉൾപ്പെടുന്നു:

ഗെയ്മിങ് ലാപ്ടോപ്പ്: Asus, HP, MSI തുടങ്ങിയ കമ്പനികളുടെ ഗെയ്മിങ് ലാപ്ടോപ്പുകൾക്കും ആമസോൺ റിപബ്ലിക് ദിന സെയ്‌ലിന്റെ ഭാഗമായി ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫർ വിലയിൽ ലഭ്യമായ ചില ലാപ്‌ടോപ്പുകൾ:

സ്മാർട്ട് ടിവി: വീട്ടിലെ എന്റർടെയ്‌ൻമെന്റ്‌ സിസ്റ്റം അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പരിഗണിക്കാവുന്ന സ്മാർട്ട് ടിവികൾ:


  • റെഡ്മി 108 സെന്റീമീറ്റർ (43 ഇഞ്ച്) ഫുൾ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി: 22,999 രൂപ

  • വൺപ്ലസ് 108 cm (43 ഇഞ്ച്) Y സീരീസ് ഫുൾ എച്ച്ഡി എൽഇഡി സ്മാർട്ട് ആൻഡ്രോയ്ഡ് ടിവി: 25,999 രൂപ

  • സാംസങ് 108 സെന്റീമീറ്റർ (43 ഇഞ്ച്) ക്രിസ്റ്റൽ 4കെ സീരീസ് അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി: 36,990 രൂപ

  • iFFALCON 108 cm (43 ഇഞ്ച്) 4K അൾട്രാ എച്ച്ഡി സർട്ടിഫൈഡ് ആൻഡ്രോയ്ഡ് സ്മാർട്ട് എൽഇഡി ടിവി: 23,991 രൂപ

വയർലെസ്സ് പവർ ബാങ്ക്: പവർ ബാങ്കുകൾ വളരെ സാധാരണമായി മാറിക്കഴിഞ്ഞു. ആമസോൺ റിപ്പബ്ലിക് ദിന സെയ്‌ലിന്റെ ഭാഗമായി ഓഫർ വിലയിൽ ലഭ്യമായ പവർ ബാങ്കുകൾ:


  • Gionee 10000mAhലിഥിയം പോളിമർ വയർലെസ്സ് ചാർജിങ് പവർ ബാങ്ക്: 849 രൂപ

  • Mi വയർലെസ് പവർ ബാങ്ക് 10000mAh: 2,499 രൂപ

  • സാംസങ് വയർലെസ് പവർ ബാങ്ക് 10000mAh: 3,599 രൂപ

  •  

സ്മാർട്ട്ഫോണുകൾ: ആകർഷകമായ വിലക്കിഴിവിൽ ലഭ്യമായ മൂന്ന് സ്മാർട്ട്ഫോണുകൾ:

Buy Samsung Phone

]]>
Tue, 18 Jan 2022 07:48:13 +0530 Editor
Samsung Galaxy M30 (Gradation Black, 6+128 GB) http://newsmalayali.com/samsung-galaxy-m30-gradation-black-6128-gb http://newsmalayali.com/samsung-galaxy-m30-gradation-black-6128-gb Buy Now

 

  • 13+5+5MP Triple rear camera with f1.9 aperture, 2.2 wide angle, 2.2 flash | 16MP front camera with f2.0 aperture
  • 16.21 centimeters (6.4-inch) FHD+ multi-touch capacitive touchscreen with 2340 x 1080 pixels resolution and 16M color support
  • Memory, Storage and SIM: 6GB RAM | 128GB internal memory expandable up to 512GB | Dual SIM (nano+nano) dual-standby (4G+4G)
  • Android Oreo v8.1 operating system with 1.8GHz Exynos 7904 octa core processor
  • 5000mAH lithium-ion battery with 3x fast charge | 15W Type-C fast charger in the box
  • 1 year manufacturer warranty for device and 6 months manufacturer warranty for in-box accessories including batteries from the date of purchase
  • Box also includes: Travel Adapter, USB Cable, Ejection Pin and User Manual
]]>
Tue, 19 Mar 2019 16:21:04 +0530 Editor
Oppo F11 Pro (Thunder Black, 6GB RAM, 64GB Storage) with Offer http://newsmalayali.com/oppo-f11-pro-thunder-black-6gb-ram-64gb-storage-with-offer http://newsmalayali.com/oppo-f11-pro-thunder-black-6gb-ram-64gb-storage-with-offer

BUY NOW

  • 48MP+5MP dual rear camera with normal, video, expert, time-lapse, panorama, portrait, slow-motion | 16MP front camera
  • 16.58 centimeters (6.5-inch) FHD+ multi-touch capacitive touchscreen with 2340 x 1080 pixels resolution, 397 ppi pixel density
  • Memory, Storage and SIM: 6GB RAM | 64GB internal memory expandable up to 256GB | Dual SIM (nano+nano) dual-standby (4G+4G)
  • Android Pie v9.0 operating system with 2.1GHz MediaTek Helio P70 octa core processor, ARM Mali G72
  • 4000mAH lithium-polymer battery providing talk-time of 36 hours and standby time of 360 hours
  • 1 year manufacturer warranty for device and 6 months manufacturer warranty for in-box accessories including batteries from the date of purchase
  • Box also includes: VOOC Charge Adapter, Earphone, USB Cable, Sim Tray Ejecter, Pre-applied Screen Protector and Protective Case, Booklet with Warranty Card and Quick Guide
]]>
Tue, 19 Mar 2019 16:14:11 +0530 Editor
Amazon Discount Sale http://newsmalayali.com/amazon-discount-sale http://newsmalayali.com/amazon-discount-sale
 
 
 
 
 
 
]]>
Sun, 15 Jul 2018 18:43:05 +0530 Editor
Shop From Flipkart http://newsmalayali.com/shop-from-flipkart http://newsmalayali.com/shop-from-flipkart
]]>
Sat, 26 May 2018 16:44:17 +0530 Editor